Follow Us On

29

May

2024

Wednesday

Latest News

 • കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

  കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?0

  ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം. കുടുംബപ്രശ്‌നങ്ങളാണ്

 • നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍

  നക്ഷത്രങ്ങള്‍ക്ക് കൂട്ടിരുന്നവര്‍0

  മാത്യു സൈമണ്‍ ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള്‍ നല്‍കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ചൈല്‍ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ എമിലിയ പൊന്‍സോണി, സിസ്റ്റര്‍ റെജീന കൊളംബോ, സിസ്റ്റര്‍ കോണ്‍സെറ്റ ഫിനാര്‍ഡി, സിസ്റ്റര്‍ ലൂജിയ പാന്‍സേരി എന്നിവരാണവര്‍. ലോകത്ത് ആദ്യമായി നിര്‍മ്മിച്ച നക്ഷത്ര അറ്റ്‌ലസിന്റെ നിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ

 • കുടിയേറ്റ ഗ്രാമത്തിലെ ഐഎഎസുകാരി

  കുടിയേറ്റ ഗ്രാമത്തിലെ ഐഎഎസുകാരി0

  പ്ലാത്തോട്ടം മാത്യു ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93-ാം റാങ്ക് ലഭിച്ചത് ആനി ജോര്‍ജിനാണ്. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ പ്രദേശമായ കാര്‍ത്തികപുരം ഗ്രാമത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാകുമ്പോള്‍ മറ്റുചില അപൂര്‍വതകളും ഒപ്പമുണ്ട്. അധ്യാപികയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട് ഐഎഎസുകാരിയായി മാറിയ അനുഭവമാണ് ആനി ജോര്‍ജിന്റേത്. ”ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം ഏതാണ്? എന്റെ അനുജന്‍ ജനിച്ച നിമിഷം.” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ചോദ്യകര്‍ത്താക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു മറുപടി. ഈ വര്‍ഷത്തെ സിവില്‍ പരീക്ഷയില്‍ 93-ാം റാങ്ക് നേടി ചരിത്രംകുറിച്ച ആനി

 • ഈ നിലവിളി ആര് കേള്‍ക്കാന്‍?

  ഈ നിലവിളി ആര് കേള്‍ക്കാന്‍?0

  എഡിറ്റോറിയല്‍ മണിപ്പൂരിന്റെ മക്കള്‍ കൊടിയ വേദനയില്‍ ചങ്കുപൊട്ടി നിലവിളിക്കാന്‍ തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ അത് ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്‍ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്‍ക്കുവാന്‍ കടപ്പെട്ടവര്‍ അത് കേള്‍ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില്‍ കൈയുംകെട്ടി തികച്ചും നിസംഗരായി നില്‍ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ അവര്‍ക്കുനേരെ പുറംതിരിഞ്ഞു

 • കുടുംബം വെല്ലുവിളി നേരിടുന്ന കാലം

  കുടുംബം വെല്ലുവിളി നേരിടുന്ന കാലം0

  പ്രഫ. ജോസ് ജോണ്‍ മല്ലികശേരി മനുഷ്യരുടെ ഇടയിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമാണ് കുടുംബം. മനുഷ്യകുലത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സുസ്ഥിരമായ കുടുംബങ്ങള്‍ ആവശ്യമാണെന്ന് വളരെ പഴയ കാലം മുതലേ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് ബിസി 10000 – 8000നും ഇടയിലെ മനുഷ്യന്‍ കാര്‍ഷിക വൃത്തി വികസിപ്പിച്ചെടുത്തതോടെ, അധ്വാനശേഷി നിര്‍ണയിക്കുന്ന, കുടുംബങ്ങളുടെ അംഗബലം ഏറ്റവും പ്രധാനപ്പെട്ട സമ്പത്തായി കണക്കാക്കപ്പെട്ടുപോന്നു. പഴയനിയമ കാലഘട്ടത്തിലൊക്കെ; പ്രത്യേകിച്ചും ആദ്യത്തെ പകുതിയില്‍ (ബിസി 2000-1000) അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഭാര്യമാരെ സ്വീകരിക്കുകയും പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും

 • ദൈവ സ്‌നേഹത്തിന്റെ ഏഴാം പകല്‍

  ദൈവ സ്‌നേഹത്തിന്റെ ഏഴാം പകല്‍0

  ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ സിഎംഎഫ്‌ ഭൂമിയെ എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ കഴിയുക? സ്‌നേഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരപ്പന്റെ മനസ് ആയിട്ട് ഈ ഭൂമിയെ വായിച്ചെടുക്കാവുന്നതാണ്. ഭൂമിയില്‍ എവിടെയാണ് സ്‌നേഹം? സ്‌നേഹം ഭര്‍ത്താവിലുണ്ട്, ഭാര്യയിലുണ്ട്, മക്കളിലുണ്ട്, അയല്‍പക്കത്തെ അമ്മിണി ചേച്ചിയിലുണ്ട്, ഇടവകയിലെ വികാരിയച്ചനിലുണ്ട് എന്നൊക്കെ നമ്മള്‍ പറയുമായിരിക്കാം. എന്നാല്‍ ആ സ്‌നേഹത്തിലെല്ലാം അപൂര്‍ണതയുടെ മുദ്രണങ്ങളുണ്ട്. ആ അപൂര്‍ണത ഒരു നാള്‍ നമ്മെ വേദനിപ്പിക്കും. ആര്‍ക്കും എല്ലാ കാലവും ഒരേപോലെ ആരെയും സ്‌നേഹിക്കാനും പരിഗണിക്കാനുമാകില്ല. കൊച്ചുകുട്ടിയോടുള്ള അമ്മയുടെ സ്‌നേഹമല്ല,

 • ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകാന്‍ സന്യസ്തര്‍ക്ക് കഴിയണം: ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ

  ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകാന്‍ സന്യസ്തര്‍ക്ക് കഴിയണം: ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ0

  ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി

 • പെരിയാര്‍ മലിനീകരണം; ഇരകളുടെ യോഗം വിളിച്ച് ആര്‍ച്ചു ബിഷപ് ഡോ. കളത്തിപ്പറമ്പില്‍

  പെരിയാര്‍ മലിനീകരണം; ഇരകളുടെ യോഗം വിളിച്ച് ആര്‍ച്ചു ബിഷപ് ഡോ. കളത്തിപ്പറമ്പില്‍0

  കൊച്ചി: പെരിയാറിന്റെ തീരമേഖലയില്‍  രാസമാലിന്യം ഒഴുക്കിയതുവഴി ദുരിതത്തില്‍ ആയ മത്സ്യകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും     ഐക ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും  സംയുക്ത യോഗം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക്  നഷ്ടത്തിനിരയായവരുടെ

 • ജോണ്‍ പോള്‍ പുരസ്‌കാരം ഡോ. ഷൈസന്‍ പി. ഔസേപ്പിന് നല്‍കി

  ജോണ്‍ പോള്‍ പുരസ്‌കാരം ഡോ. ഷൈസന്‍ പി. ഔസേപ്പിന് നല്‍കി0

  കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ മികച്ച നവാഗത സംവിധായകനു നല്‍കുന്ന 2024 ലെ ജോണ്‍ പോള്‍ പുരസ്‌കാരം ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ്’ എന്ന  സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേപ്പ് ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ  കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും ഐഷ ജോണ്‍ പോളും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.  വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അതേ അനുഭവ തീക്ഷ്ണതയോടെ പ്രേക്ഷകര്‍ക്കു അനുഭ

National


Vatican

 • ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി
  • May 17, 2024

  ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍

 • ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം
  • May 15, 2024

  2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം. ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച ഡിക്രിയിലാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോമിലെ പ്രധാന നാല് പേപ്പല്‍ ബസിലിക്കകള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചുകൊണ്ട് ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു. കൂടാതെ ആത്മീയവും ശാരീരികവുമായ കരുണയുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. തടവുകാരെ സന്ദര്‍ശിക്കുക, ഏകാന്തത അനുഭവിക്കുന്ന വൃദ്ധരോടൊപ്പം സമയം ചിലവഴിക്കുക, രോഗികളെയോ

 • മിഡില്‍ ഈസ്റ്റിലെ കുടിയേറ്റ ജനതയുടെ അജപാലന അധികാരം സീറോ മലബാര്‍ സഭക്ക്‌
  • May 14, 2024

  പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ അജപാലന അധികാരം സീറോ മലബാര്‍ സഭക്ക് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച സംഘത്തോടാണ് അജപാലന അധികാരം സംബന്ധിച്ച തന്റെ അനുമതി നല്‍കുന്നതായി പാപ്പ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ ഉന്നയിച്ച ആവശ്യത്തിനാണ് പാപ്പ അനുമതി നല്‍കിയിരിക്കുന്നത്. അനുമതിയുമായി ബന്ധപ്പെട്ട ആവശ്യം എഴുതി നല്‍കണമെന്നും എന്നാല്‍ ഇപ്പോള്‍ മുതല്‍ ഈ അനുതി പ്രാബല്യത്തില്‍

 • സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ
  • May 14, 2024

  വത്തിക്കാന്‍സിറ്റി: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം  സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോക മെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍

 • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…
  • May 13, 2024

  യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യം വയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോശിച്ച് ചാരമായി  മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം നിറഞ്ഞ ചക്രവാളം മുമ്പില്‍ ഇല്ലെങ്കില്‍, പ്രത്യാശ നിറഞ്ഞ ഭാവിയില്ലെങ്കില്‍ പുണ്യങ്ങള്‍ ചെയ്യുന്നത് വ്യഥാവിലാണെന്ന

 • പരിശുദ്ധാത്മാവിന്റെ മിഷനറി ഫാ. മോയിസസ് ലിറാ സെറാഫിനെ സെപ്റ്റംബര്‍ 14-ന് വാഴ്ത്തപ്പെട്ടനവായി പ്രഖ്യാപിക്കും
  • May 13, 2024

  മെക്‌സിക്കോ സിറ്റി:  ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ സെപ്റ്റംബര്‍ 14-ന് നടക്കുന്ന ചടങ്ങില്‍ ഫാ. മോയിസസ് ലിറാ സെറാഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഫാ. മോയിസസ് ലിറാ സെറാഫിന്‍ അംഗമായിരുന്ന മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസസമൂഹമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോ കാര്‍മിക്വതം വഹിക്കും. സെപ്റ്റംബര്‍ 13-ന് ഫാ. മോയിസസിന്റെ ജീവിതത്തെയും ആത്മീയതയെയും ആധാരമാക്കിയുള്ള കോണ്‍ഗ്രസ് മെക്‌സിക്കോ സിറ്റിയില്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെക്‌സിക്കോ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൃതജ്ഞതാബലിയും ഉണ്ടായിരിക്കും.

Magazine

Feature

Movies

 • വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും

  വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും0

  മാള: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊടിയേറും. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനും എട്ടാമിടം ജൂണ്‍ 15നും നടക്കും. മെയ് 30 മുതലുള്ള നവനാള്‍ദിനങ്ങളില്‍ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയും ഉണ്ടാകും. തിരുനാള്‍ കൊടിയേറ്റ് ദിനത്തില്‍ വിശുദ്ധയുടെ മാതൃഇടവ കയായ അങ്കമാലി തുറവൂര്‍

 • ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു

  ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു0

  ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും ഏവരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ ജനമനസുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ഇരങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ബിഷ്പ് ഹൗസില്‍

 • വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

  വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു0

  കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ  വിശ്വാസ ജീവിത പരിശീലന വര്‍ഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അധ്യാപകര്‍ തിരിതെളിച്ച് പ്രതിജ്ഞ എടുത്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ബ്രദര്‍

Latest

Videos

Books

 • ആത്മാവിന്റെ പ്രതിധ്വനികൾ

  ആത്മാവിന്റെ പ്രതിധ്വനികൾ0

  ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

 • പ്രലോഭനങ്ങളേ വിട

  പ്രലോഭനങ്ങളേ വിട0

  ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

 • വി. യൗസേപ്പിതാവിനോടുള്ള..

  വി. യൗസേപ്പിതാവിനോടുള്ള..0

  പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

 • യേശു ക്രിസ്തുവിന്റെ തിരുക്തം

  യേശു ക്രിസ്തുവിന്റെ തിരുക്തം0

  1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

 • കട്ടുപറിച്ച പൂവ്‌

  കട്ടുപറിച്ച പൂവ്‌0

    കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

 • പ്രകാശം പരത്തുന്ന പുസ്തകം

  പ്രകാശം പരത്തുന്ന പുസ്തകം0

    അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?