Follow Us On

28

December

2025

Sunday

Latest News

  • പ്രത്യാശയുടെ വര്‍ഷത്തില്‍ പൊന്‍കണ്ടത്ത് ഉയരുന്നത്  60 ഭവനങ്ങള്‍

    പ്രത്യാശയുടെ വര്‍ഷത്തില്‍ പൊന്‍കണ്ടത്ത് ഉയരുന്നത് 60 ഭവനങ്ങള്‍0

    പാലക്കാട്: കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷമായ 2025-ല്‍ അസാധാരണമായൊരു കാരുണ്യപ്രവൃത്തിക്ക് തുടക്കംകുറിക്കുകയാണ് ക്ലരീഷ്യന്‍ വൈദികനും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് ഷെല്‍ട്ടര്‍ ഡറയക്ടറുമായ ഫാ. ജോര്‍ജ് കണ്ണന്താനം. പാലക്കാട് രൂപതയിലെ മംഗലംഡാമിനടുത്തുള്ള പൊന്‍കണ്ടത്ത് 60 കുടുംബങ്ങള്‍ക്ക് വീടൊരുക്കാനുള്ള ശ്രമത്തിലാണ് ഈ വൈദികന്‍. ഭവനരഹിതരായവര്‍ക്ക് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയിലൂടെ മാസത്തില്‍ 2 വീടുകള്‍ നിര്‍മിച്ചുനല്‍കികൊണ്ടിരിക്കുന്ന ഫാ. ജോര്‍ജ് കണ്ണന്താനം അതിനു പുറമേയാണ് 60 വീടുകള്‍ നിര്‍മിക്കുന്നത്. ‘എസ്‌പെരാന്‍സ’ എന്നാണ് ഈ ഭവനപദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സ്പാനിഷ്

  • മറിയം ദൈവകൃപയുടെ ഏറ്റവും ഉല്‍ക്കൃഷ്ടമായ സൃഷ്ടി

    മറിയം ദൈവകൃപയുടെ ഏറ്റവും ഉല്‍ക്കൃഷ്ടമായ സൃഷ്ടി0

    വത്തിക്കാന്‍ സിറ്റി: മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട്’ അനുകരിക്കാനുള്ള മാതൃകയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നടത്തിവരുന്ന മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9).

  • മതപരിവര്‍ത്തന  വിരുദ്ധ നിയമപ്രകാരം  ദമ്പതികളെ ജയിലിലടച്ചു

    മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ദമ്പതികളെ ജയിലിലടച്ചു0

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതം മാറ്റാ നിരോധന നിയമം അനുസിരച്ച് ക്രിസ്ത്യന്‍ ദമ്പതികളെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജ പാപ്പച്ചനെയും ശിക്ഷിച്ചത്. അവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഓരോരുത്തര്‍ക്കും 25,000 രൂപ പിഴയും വിധിച്ചു. സംശയിക്കപ്പെടുന്ന മതപരിവര്‍ത്തന ശ്രമത്തിന് ഇത്തരമൊരു ശിക്ഷാവിധി നേരിടുന്നത് ഇതാദ്യമായാണെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ നേതാവ്  എ.സി.മൈക്കിള്‍ പറഞ്ഞു. മതപരിവര്‍ത്തന ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും

  • ക്രിസ്ത്യനിയുടെ മൃതദേഹം  സംസ്‌കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു

    ക്രിസ്ത്യനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു0

    റായ്പൂര്‍: ഛത്തീസ്ഗഢില്‍ മരണമടഞ്ഞ ക്രിസ്ത്യാനിയെ സ്വന്തം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിക്കാത്തിതനെത്തുടര്‍ന്ന് മരിച്ചയാളുടെ മകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ദീര്‍ഘനാളാത്തെ അസുഖത്തെ തുടര്‍ന്ന് ജനുവരി 7 നാണ് സുഭാഷ് ബാഗേല്‍ (65) എന്നയാള്‍ മരണപ്പെടുന്നത്. എന്നാല്‍ ഗ്രാമത്തിലെ ശ്മശാന ഭൂമിയിലോ അവരുടെ തറവാട്ടു ഭൂമിയിലോ മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടുകാരും അധികാരികളും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ രമേഷ് ബാഗേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ബസ്തര്‍ ജില്ലയിലെ ചിന്തവാഡ ഗ്രാമത്തില്‍ നിന്നുള്ള രമേഷ് ബാഗേലിന്റെ അപ്പീല്‍ രണ്ടാം

  • ജൂബിലിയെ വരവേല്‍ക്കാന്‍  മ്യൂസിക് ആല്‍ബം

    ജൂബിലിയെ വരവേല്‍ക്കാന്‍ മ്യൂസിക് ആല്‍ബം0

    മുംബൈ: കത്തോലിക്ക സഭയുടെ ജൂബിലി 2025 ന്റെ ഭാഗമായി മുംബൈയില്‍ നിന്നുള്ള മ്യൂസിഷ്യന്‍സ് ചേര്‍ന്ന് ഈശോയുടെ നസ്രത്തിലെ ജനനത്തിന്റെ മ്യൂസിക് ആല്‍ബം പുറത്തിറക്കി. 15 ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂബിലേറ്റ് ജീസസ് 2025 എന്നതാണ് ആല്‍ബത്തിന്റെ പേര്. മുംബൈ സലേഷ്യന്‍ ഹൗസിന്റെ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ തേജ് പ്രസാരിണിയുടെ നേതൃത്വത്തിലാണ് ആല്‍ബം തയ്യാറാക്കിയത്. 1992 ആരംഭിച്ച തേജ് പ്രസാരിണിയുടെ സ്ഥാപകനും റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ ഡീനും വത്തിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് മെംബറുമായിരുന്ന ഫാ.

  • പരിശുദ്ധ കന്യാമറിയം  മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്തെ തിരുശേഷിപ്പ് ജൂബിലി വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലെത്തിക്കും

    പരിശുദ്ധ കന്യാമറിയം മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്തെ തിരുശേഷിപ്പ് ജൂബിലി വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലെത്തിക്കും0

    നസ്രത്ത്: പരിശുദ്ധ കന്യകാമാതാവ് മംഗളവാര്‍ത്ത ശ്രവിച്ച സ്ഥലത്ത് നിന്നുള്ള  തിരുശേഷിപ്പ് 2025 ജൂബിലിവര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വണക്കത്തിനായി എത്തിക്കും. മംഗളവാര്‍ത്ത ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ തിരുശേഷിപ്പിനൊപ്പം ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന മറിയത്തിന്റെ തിരുസ്വരൂപത്തിന്റെ പകര്‍പ്പും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍  മെക്‌സിക്കന്‍ സംഘത്തെ നയിച്ച കമ്മീഷണറായ ജോസ് ഇസ്രായേല്‍ എസ്പിനോസാ വെനേഗാസിന് കൈമാറി.  മെക്‌സിക്കോയിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന തീര്‍ത്ഥാടനത്തിന് ശേഷം മറ്റ് രാജ്യങ്ങളിലേക്കും തിരുശേഷിപ്പ് എത്തിക്കും. കൊളംബിയന്‍ കലാകാരനായ

  • ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്‍

    ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ നേതാക്കള്‍0

    അമരാവതി: യുവത്വമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും ശക്തി, അവരുടെ നിരക്ക് കുറയുന്നുവെന്നത് എല്ലാവരെ സംബന്ധിച്ചും ആശങ്കാജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ വക്താവ് ഫാ. റോബിന്‍സണ്‍ റൊഡ്രീഗ്‌സ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ജനനനിരക്ക് വളരെയധികം കുറയുന്നതിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ക്രൈസ്തവ നേതാക്കള്‍. ഈ പശ്ചാത്തലത്തില്‍ കുറയുന്ന ജനനനിരക്കിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ദമ്പതികള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. നായിഡുവിന്റെ

  • സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതി വിലങ്ങാട്

    സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതി വിലങ്ങാട്0

    കോഴിക്കോട്: സിഎംഐ സഭയുടെ അഞ്ചാമത് ചാവറ ഭവനപദ്ധതിക്ക് വിലങ്ങാട് തുടക്കമായി. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ  ഉദ്ഘാടനം കൊച്ചി സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നെല്‍ക്കര നിര്‍വഹിച്ചു. വിലങ്ങാട് ഇടവക വികാരി ഫാ. വില്‍സന്‍ മുട്ടത്തുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഭവനപദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത് കൊച്ചി സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സാണ്. കോഴിക്കോട് സിഎംഐ പ്രൊവിന്‍സിന്റെ സാമൂഹ്യസേവന വിഭാഗമായ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസ്-സ്റ്റാര്‍സ്

  • സഭൈക്യ പ്രാര്‍ത്ഥനാവാരം

    സഭൈക്യ പ്രാര്‍ത്ഥനാവാരം0

    തൃശൂര്‍: കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായി ജനുവരി 24ന് വൈകുന്നേരം ആറിന് മാര്‍ത്ത്മറിയം വലിയപള്ളിയില്‍ നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. മലബാര്‍ സ്വതന്ത്രസുറിയാനി സഭാതലവന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത,

National


Vatican

World


Magazine

Feature

Movies

  • ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ

    ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, എല്ലാവരും സഹോദരങ്ങള്‍: ലിയോ 14ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ശത്രുക്കളായി കണക്കാക്കാനുള്ള പ്രലോഭനത്തെ ക്രൈസ്തവര്‍ ചെറുക്കണമെന്നും എതിരാളികളുടെ പോലും ദൈവദത്തമായ മാന്യത തിരിച്ചറിയാനാണ് ക്രിസ്മസിന്റെ രഹസ്യം വിശ്വാസികളെ ക്ഷണിക്കുന്നതെന്നും ലിയോ 14 -ാമന്‍ പാപ്പ. പരസ്പരം മനസിലാക്കാത്തപ്പോഴും ക്രൈസ്തവര്‍ക്ക് മറ്റുള്ളവര്‍ സഹോദരീസഹോദരന്‍മാരായി തുടരുമെന്നും സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിനത്തില്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നല്‍കിയ ആഞ്ചലൂസ് പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. സമാധാനത്തില്‍ വിശ്വസിക്കുകയും യേശുവിന്റെയും രക്തസാക്ഷികളുടെയും നിരായുധമായ പാത തിരഞ്ഞെടുക്കുകയും ചെയ്തവര്‍ പലപ്പോഴും പരിഹസിക്കപ്പെടുകയും പൊതുചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും

  • നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം

    നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം0

    അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?