Follow Us On

01

November

2025

Saturday

Latest News

  • കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി

    കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി0

    കോഴിക്കോട്:  2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പിച്ചു. ഭദ്രാസന ദൈവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓര്‍മിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയില്‍ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും

  • ക്രിസ്തുജയന്തി ജൂബിലി; ഇടുക്കി രൂപതയില്‍ പ്രൗഡോജ്വല തുടക്കം

    ക്രിസ്തുജയന്തി ജൂബിലി; ഇടുക്കി രൂപതയില്‍ പ്രൗഡോജ്വല തുടക്കം0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു.  വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര്‍ സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന്‍ വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു.  തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും  അണിനിരന്നു. പ്രദക്ഷിണം  പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍

  • ഗര്‍ഭഛിദ്രത്തിനും അനുബന്ധ സേവനങ്ങള്‍ക്കും  ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ട; ഒടുവില്‍ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവറിന് മുന്നില്‍ മുട്ട് മടക്കി യുഎസ് ഭരണകൂടം

    ഗര്‍ഭഛിദ്രത്തിനും അനുബന്ധ സേവനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ട; ഒടുവില്‍ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവറിന് മുന്നില്‍ മുട്ട് മടക്കി യുഎസ് ഭരണകൂടം0

    വാഷിംഗ്ടണ്‍ ഡിസി:  കന്യാസ്ത്രീകളും മറ്റ് മത സംഘടനകളും ഉള്‍പ്പടെയുള്ള തൊഴില്‍ ദാതാക്കള്‍ അവരുടെ ജീവനക്കാരുടെ ആരോഗ്യ പദ്ധതികളില്‍ ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്കുമുള്ള പരിരക്ഷ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന നിയമഭേദഗതിക്കുള്ള നിര്‍ദേശം പിന്‍വലിച്ച് ബൈഡന്‍ ഭരണകൂടം. യു.എസ്. ഗവണ്‍മെന്റുമായി ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പുവര്‍ എന്ന സന്യാസിനിസമൂഹം 14 വര്‍ഷമായി  മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിവരുന്ന പോരാട്ടത്തിനാണ്  ഇതോടെ വിരാമമാകുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (എച്ച്എച്ച്എസ്)  പുറപ്പെടുവിച്ച അറിയിപ്പില്‍ ഇതുമബായി ബന്ധപ്പെട്ട നിയമ മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി

  • മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ഫലം കണ്ടു; യുഎസില്‍ 37 പേരുടെ വധശിക്ഷക്ക്  ഇളവു നല്‍കി

    മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ഫലം കണ്ടു; യുഎസില്‍ 37 പേരുടെ വധശിക്ഷക്ക് ഇളവു നല്‍കി0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 37 തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമായി കുറച്ചുനല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.  ബൈഡന്റെ കാലാവിധി അവസാനിക്കുന്നതിന് മുമ്പായി നല്‍കിയ ശിക്ഷാ ഇളവില്‍ ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ ശിക്ഷയാണ് പരോളില്ലാത്ത ജീവപര്യന്തമായി കുറച്ചത്. യുഎസ് ബിഷപ്‌സ്  കോണ്‍ഫ്രന്‍സ് മേധാവി ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ ബൈഡന്റെ തീരുമാനത്തെ അഭിനന്ദിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മറ്റു പലരുടെയും അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് മനുഷ്യജീവനോടുള്ള ആദരവ് പ്രകടമാക്കുന്ന

  • ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’  മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും

    ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ദി ബൈബിള്‍ ഇന്‍ എ ഇയര്‍’ മലയാളം പോഡ്കാസ്റ്റ് ജനുവരി 1-ന് ആരംഭിക്കും0

    തിരുവനന്തപുരം: ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഈ പോഡ്കാസ്റ്റ് ഇതേ പേരിലുള്ള ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷനാണ് ഒരുക്കുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്‌സ് നേതൃത്വം നല്‍കിയ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ്  പോഡ്കാസ്റ്റ് ചാര്‍ട്ടുകളില്‍

  • കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിത്യാരാധന ചാപ്പല്‍ തുറന്നു

    കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിത്യാരാധന ചാപ്പല്‍ തുറന്നു0

    കോഴിക്കോട്: കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിര്‍മിച്ച നിത്യാരാധന ചാപ്പലിന്റെ ആശീര്‍വാദകര്‍മം ഡിസംബര്‍ 19-ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരുന്നു കൊണ്ട് ആരാധിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥ്യം വഹിക്കാനുമായി 24 മണിക്കൂറും പ്രാര്‍ഥിക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.

  • കോട്ടപ്പുറം രൂപതയില്‍ 2025 ജൂബിലി വര്‍ഷത്തിന് 29 ന് തുടക്കം

    കോട്ടപ്പുറം രൂപതയില്‍ 2025 ജൂബിലി വര്‍ഷത്തിന് 29 ന് തുടക്കം0

    കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയില്‍ 2025 ജൂബിലി  വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 29 -ന്  വൈകിട്ട്  നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അരംഭിക്കും.  തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്തര്‍, സംഘടനാ ഭാരവാഹികള്‍, മതാധ്യാപകര്‍,  കുടുംബയൂണിറ്റ് ഭാരവാഹികള്‍, തുടങ്ങിയവര്‍ ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി  കത്തീഡ്രലിനു മുന്‍പിലെത്തും. കത്തീഡ്രലിനു മുന്‍പില്‍

  • ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം

    ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം0

    വത്തിക്കാന്‍ സിറ്റി: റോമിലെ ഏറ്റവും വലിയ ജയിലായ റെബിബിയില്‍ തടവുകാരും ജയില്‍ ഗാര്‍ഡുകളും ഒരുമിച്ച് ‘സൈലന്റ് നൈറ്റ്’ പാടി പരസ്പരം സമാധാനം ആശംസിച്ചപ്പോള്‍ ഒരു പുതുചരിത്രം അവിടെ പിറക്കുകയായിരുന്നു. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ദിനത്തില്‍ റെബിബിയ ജയില്‍ കോംപ്ലക്സില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ഈ അപൂര്‍വമായ കാഴ്ച. നേരത്തെ 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ജയിലില്‍ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു, ‘സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസിന്  ജൂബിലി വര്‍ഷത്തിന്റെ ആദ്യവിശുദ്ധ വാതില്‍ തുറന്നു. രണ്ടാമത്തേത്

  • ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം

    ബിഷപ് ഡോ.ഡെന്നീസ് കുറുപ്പശേരിക്ക് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയില്‍ സ്വീകരണം0

    കോട്ടപ്പുറം: കണ്ണൂര്‍ രൂപത സഹായമെത്രനായി അഭിഷിക്തനായ  ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേര്‍ന്ന് സ്വീകരണം നല്‍കുന്നു. ഡിസംബര്‍ 28-ന്  വൈകിട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തില്‍ ബിഷപ്പിനെ എതിരേല്‍ക്കും. തുടര്‍ന്ന് ബിഷപ്് ഡോ. ഡെന്നീസിന്റെ  മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്് ഡോ.ആന്റണി വാലുങ്കല്‍ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ്

National


Vatican

World


Magazine

Feature

Movies

  • ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി  മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു0

    ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബംഗളൂരുവിലെ സിഎസ്‌ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന്  നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

  • ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി

    ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി0

    ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്‌മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്,  ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്,  ഫാ. മൈക്കള്‍ ഒഎഫ്എം ക്യാപ് എന്നിവര്‍ നേതൃത്വം നല്‍കി.

  • അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് രജത ജൂബിലി നിറവില്‍

    അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് രജത ജൂബിലി നിറവില്‍0

    കാഞ്ഞിരപ്പള്ളി: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവര്‍ത്തനം ചെയ്ത സാമൂഹിക എഞ്ചിനീയറിംഗ്  വിദ്യാഭ്യാസ കേന്ദ്രമാണ് അമല്‍ ജ്യോതി എന്ന്  കേരള ഗവര്‍ണര്‍  രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ ഒരു വര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലെ എഞ്ചിനീയര്‍മാര്‍ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴില്‍ സ്രഷ്ടാക്കളാകാന്‍ ആഗ്രഹിക്കണമെന്നും അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്മേളനത്തില്‍  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?