Follow Us On

27

July

2025

Sunday

സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു.

സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാണെന്നും  ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു.  പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന വ്യത്യാസങ്ങള്‍ അവഗണിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അര്‍ഹമായ പല സൗകര്യങ്ങളും നഷ്ടപ്പെടുത്താന്‍ കാരണമാകുമെന്ന് ചില കോടതി ഉത്തരവുകളും നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടാതെ, ഒളിമ്പിക് കായിക ഇനങ്ങളില്‍ ലിംഗഭേദം ആധാരമാമാക്കി മത്സരത്തില്‍ പങ്കെടുക്കുന്നവരെ നിയന്ത്രിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുന്നു എന്ന് ഉറപ്പാക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ‘അനുയോജ്യമായ നടപടികള്‍’ സ്വീകരിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടു. ഒളിമ്പിക് കമ്മിറ്റിയും ദേശീയ കോളേജ് അത്‌ലറ്റിക്ക് അസോസിയേഷനും ഇനി പുരുഷന്മാരെ വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?