Follow Us On

16

November

2025

Sunday

Latest News

  • കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി

    കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പു പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി0

    കൊച്ചി:  കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. കുട്ടികളായാല്‍ പുകവലിക്കുമെന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്. ലഹരിക്കെതിരെ കോടികള്‍ ചെലവഴിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരിന്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്തരവാദിത്വമാണ്. കേരളം 2025-ലേക്ക് ചുവടുവെച്ചത് തന്നെ മദ്യത്തില്‍ ആറാടിയാണ്.

  • നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി

    നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി0

    പുല്‍പള്ളി: നിക്ഷിപ്ത താല്‍പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ കത്തോലിക്കാ സഭയ്ക്കാവില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാബ്ലാനി. ശശിമല ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ കുടുംബ നവീകരണ വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവര്‍ നിരാശരാകും. സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവനെ സഹായിക്കുന്നവരല്ല. അവരവരുടെ താല്‍പര്യങ്ങളും സ്വാര്‍ത്ഥയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താല്‍പര്യക്കാരുടെ തീയാല്‍ കെടുന്ന തിരിനാളമല്ല സഭയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു.

  • എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാന്‍ – ജനുവരി മാസത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം

    എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാന്‍ – ജനുവരി മാസത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം0

    വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യുദ്ധം ബാധിച്ചവര്‍ക്കും മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം എല്ലായ്‌പ്പോഴും ലഭിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം വ്യക്തമാക്കുന്ന വീഡിയോയില്‍ ഇന്ന് നമ്മള്‍ ഒരു ‘വിദ്യാഭ്യാസ ദുരന്ത’ ത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്  പാപ്പ പറഞ്ഞു.  യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും നിമിത്തം ഏകദേശം 25 കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം അപ്രാപ്യമാണ്. എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ട്. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. വിവേചനം,

  • മാര്‍പാപ്പയുടേതുപോലെ  ഇടയന്റെ കണ്ണുകളാണ്  വേണ്ടത്: കര്‍ദിനാള്‍ മാര്‍ കൂവക്കാട്‌

    മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് വേണ്ടത്: കര്‍ദിനാള്‍ മാര്‍ കൂവക്കാട്‌0

    തിരുവനന്തപുരം: മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്‍കിയ കരുതലും സ്‌നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. വേദന

  • കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍

    കെസിവൈഎം യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴയില്‍0

    മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരള യൂത്ത് കോണ്‍ഫ്രന്‍സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന  കോണ്‍ഫ്രന്‍സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആര്‍. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ്

  • കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലം: മാര്‍ പാടിയത്ത്

    കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലം: മാര്‍ പാടിയത്ത്0

    കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണെന്ന് ഷംഷാബാദ്  രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്‌നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം. കുടുംബത്തിലെ അംഗങ്ങള്‍ ഐക്യത്തില്‍ വളരണമെന്ന് മാര്‍ പാടിയത്ത് പറഞ്ഞു.  ഫാ. ബിജോ ഇരുപ്പക്കാട്ട് ദിവ്യബലിയര്‍പ്പിച്ചു. ഫാ. ജിസണ്‍ പോള്‍ വേങ്ങാശേരി വചനപ്രഘോഷണം നടത്തി.

  • മലങ്കര കത്തോലിക്ക സഭയ്ക്ക് മൊബൈല്‍ ആപ്പ്

    മലങ്കര കത്തോലിക്ക സഭയ്ക്ക് മൊബൈല്‍ ആപ്പ്0

    തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ  പുതുവര്‍ഷ സമ്മാനമായി സഭാമക്കള്‍ക്ക് സമര്‍പ്പിച്ചു. മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും  തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി. ബൈബിള്‍, യാമപ്രാര്‍ത്ഥനകള്‍, വേദവായനകള്‍, സണ്‍ഡേ സ്‌കൂള്‍ പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം,

  • വൈദികര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസ് ചിറ്റുപറമ്പില്‍

    വൈദികര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ വിളിക്കപ്പെട്ടവര്‍: മാര്‍ ജോസ് ചിറ്റുപറമ്പില്‍0

    പാലക്കാട്: വൈദികര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണെന്ന് രാജ്‌കോട്ട് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് ചിറ്റുപറമ്പില്‍. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ ഡീക്കന്‍ ആല്‍ബിന്‍ ജെ. മാത്യു പതുപ്പള്ളി ലിന് പൗരോഹിത്യം നല്‍കി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍ ജോസ് ചിറ്റുപറമ്പിലിനെയും ഡീക്കന്‍ ആല്‍ബിന്‍ ജെ. മാത്യുവിനെയും  ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. നിവിന്‍, കൈക്കാരന്മാരായ ഷിന്റോ മാവറയില്‍, ജേക്കോ പോള്‍ കിഴക്കേത്തല, കണ്‍വീനര്‍ ജോര്‍ജ് നമ്പൂശേരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാജ്‌കോട്ട്

  • പുതുവര്‍ഷത്തില്‍ സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    പുതുവര്‍ഷത്തില്‍ സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: സമാധാനത്തിനും മനുഷ്യജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ അന്തസ്സിനോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത പുലര്‍ത്തുവാന്‍ പുതുവത്സരദിന പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. 58-ാമത് ലോക സമാധാനദിനത്തില്‍ ആചരിച്ച ദൈവമാതാവായ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച്  സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്ത്രീയില്‍ നിന്ന് ജനിച്ച ഓരോ വ്യക്തിയുടെയും അന്തസ് സംരക്ഷിക്കപ്പെടണമെന്നും മുറിവേറ്റ ജീവനെ പരിപാലിക്കണമെന്നും പാപ്പ പറഞ്ഞു. മറിയത്തില്‍ നിന്ന് ജനിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരം

National


Vatican

World


Magazine

Feature

Movies

  • ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം

    ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം0

    ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദിനാഘോഷം നടത്തി. ഷംഷാബാദ് അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, വികാരിയെറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യ ബിഷപ് ആള്‍ഡോ ബറാര്‍ഡി എന്നിവര്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിജു മാധവത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോയ്‌സണ്‍, ഫാ.തോമസ് എന്നിവര്‍ സഹകാര്‍മികരായി. ഇടവക ദിനത്തോടനുബന്ധിച്ച് പൊതുസമ്മേളനവും കലാസന്ധ്യയും നടത്തി. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.  

  • മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?

    മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?0

      റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍ വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്. 1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ? 2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ? 3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?