വാഷിംഗ്ടണ് ഡിസി: യുഎസില് ബൈബിള് വില്പ്പന ഈ വര്ഷം ഒക്ടോബര് മാസം വരെ 22% വര്ധിച്ചതായി വാള് സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട്. ഇതേ കാലയളവില് യുഎസിലെ പുസ്തക വില്പ്പന 1%-ല് താഴെ മാത്രമാണ് വളര്ന്നത്. വചനത്തോടുള്ള ആഭിമുഖ്യം സമൂഹത്തില് വര്ധിച്ചുവരുന്നതിന്റെ സൂചന നല്കുന്ന ഈ റിപ്പോര്ട്ടില് 2019-ല് 9.7 ദശലക്ഷം ബൈബിള് വിറ്റ സ്ഥാനത്ത് 2023-ല് 14.2 ദശലക്ഷമായി അത് വര്ധിച്ചതായും വ്യക്തമാക്കുന്നു. ലോകത്തില് വര്ധിച്ചുവരുന്ന അരാജകത്വവും അനിശ്ചിതത്വവുമാണ് മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന് പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്ട്ടിനെക്കുറിച്ച്
ഡമാസ്ക്കസ്/സിറിയ: ആലപ്പോ നഗരം പിടിച്ചെടുത്ത ശേഷം സിറിയന് തലസ്ഥാനമായ ഡമാസ്കസിന്റെ പ്രതിരോധത്തില് നിര്ണായകമായി കണക്കാക്കപ്പെടുന്ന ഹമ നഗരത്തിന്റെ മൂന്നു വശവും തീവ്ര ഇസ്ലാമിക്ക് റിബലുകളായ എച്ച്റ്റിഎസ് വളഞ്ഞതായി റിപ്പോര്ട്ടുകള്. നഗരത്തിന്റെ നിയന്ത്രണം നിലനിര്ത്താന് സര്ക്കാര് സൈന്യം നടത്തിയ പ്രത്യാക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് സിറിയന് വിമതര് പ്രധാന സെന്ട്രല് നഗരമായ ഹമയെ ”മൂന്നു വശത്തുനിന്നും” വളഞ്ഞിരിക്കുന്നത്. സിറിയന് പ്രസിഡന്റ് ബാസാര് അല്-ആസാദിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം തലസ്ഥാനവും അധികാരകേന്ദ്രവുമായ ഡമാസ്കസിനെ സംരക്ഷിക്കുന്നതില് തന്ത്രപ്രധാനമായ നഗരമാണ് ഹമ. ഇസ്ലാമിസ്റ്റ് വിമതര് നടത്തിയ മിന്നല്
തൃശൂര്: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകള് നല്കിയതിന് കോവളം ലീല ഹോട്ടലില് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്ട്ട് അപ്പ് ഫെസ്റ്റിവല് ആയ ഹഡില് ഗ്ലോബലില് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ് ആന്ഡ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന് യു. കേല്ക്കര് ആണ് പുരസ്കാരം സമ്മാനിച്ചത്. കേന്ദ്ര ഐടി വകുപ്പ് സിഇഒ പനീര്ശെല്വം മദനഗോപാല്, കേരള സ്റ്റാര്ട്ട് അപ്പ് മിഷന് സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില് കോളേജിന്
വത്തിക്കാന് സിറ്റി: വത്തിക്കാനിലെത്തിയ ഹംഗറി പ്രധാനമന്ത്രി വിക്ടര് ഓര്ബനുമായി ഫ്രാന്സിസ് മാര്പാപ്പ കൂടിക്കാഴ്ച നടത്തി. ‘സമാധാനത്തിനുള്ള അവസരം’ എന്ന് ഓര്ബന് വിശേഷിപ്പിച്ച മീറ്റിംഗ് 35 മിനിറ്റ് നീണ്ടുനിന്നു. കുടുംബത്തിന്റെ പ്രാധാന്യം, പുതിയ തലമുറകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്ച്ച ചെയ്തു. കൂടാതെ, ഉക്രെയ്നിലെ യുദ്ധവും മറ്റ് അന്തര്ദേശീയ വിഷയങ്ങളും സംസാരവിഷയമായി. ഹംഗേറിയന് സമൂഹത്തിന്റെ വികസനവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില് കത്തോലിക്കാ സഭ പുലര്ത്തുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി ഓര്ബന് ‘അഗാധമായ നന്ദി’ രേഖപ്പെടുത്തി. മാര്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ്,
പുല്പള്ളി: മുള്ളന്കൊല്ലി ഫൊറോനയിലെ എല്ലാ ഇടവകകളുടെയും ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘാഷം 21ന് പുല്പള്ളിയില് നടക്കും. വൈകുന്നേരം നാലിന് വയനാട് ലക്സ് ഇന് റിസോര്ട്ട് പരിസരത്തു നിന്നാരംഭിക്കുന്ന ക്രിസ്മസ്റാലി താഴെയങ്ങാടി ചുറ്റി തിരുഹൃദയടൗണ് പള്ളിയില് സമാപിക്കും. മാനന്തവാടി രൂപതാ സഹായമെത്രാന് മാര് അലക്സ് താരാമംഗലം സന്ദേശം നല്കും. വിവിധ ഇടവകകളില് നിന്നുള്ള നിശ്ചലദൃശ്യങ്ങളും പുല്ക്കൂടുകളും സാന്താക്ലോസുമാരും ഉണ്ണിയേശുവിന്റെ തിരുപ്പിറവി സന്ദേശം വിളിച്ചറിയിക്കുന്ന റാലിയില് അണിനിരക്കും. പുല്പള്ളി തിരുഹൃദയ ദൈവാലയത്തില് ചേര്ന്ന ഭക്തസംഘടനകളുടെയും ഇടവക ഭാരവാഹികളുടെയും യോഗം സ്വാഗതസംഘം രൂപവല്ക്കരിച്ചു.
ബത്തേരി: ചൂരല്മല,മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തില് പ്രതിഷേധ റാലിയും ഉപവാസവും നടത്തി. ദുരന്തമുണ്ടായി 4 മാസം പിന്നിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്ക്കാരുകള് അനാസ്ഥ തുടരുകയാണെന്ന് സമരക്കാര് ആരോപിച്ചു. ബത്തേരി സെന്റ് തോമസ് കത്തീഡ്രലില് നിന്നാരംഭിച്ച യുവജന പ്രതിഷേധ റാലി സ്വതന്ത്ര മൈതാനത്ത് സമാപിച്ചു. ബത്തേരി രൂപതാധ്യക്ഷന് ഡോ. ജോസഫ് മാര് തോമസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതര്ക്കായി പ്രഖ്യാപിക്കപ്പെട്ട ആശ്വാസ പ്രവര്ത്തനങ്ങള് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം
ചങ്ങനാശേരി: നിയുക്ത കര്ദിനാള് ആര്ച്ചുബിഷപ് മാര് ജോര്ജ് ജേക്കബ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഡിസംബര് ഏഴിന് (ഇന്ത്യന് സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടക്കും. മാര് ജോര്ജ് കൂവക്കാട്ട് ഉള്പ്പെടെ 21 പേര്ക്കാണ് ഫ്രാന്സിസ് മാര്പാപ്പ കര്ദിനാള് പദവിയുടെ സ്ഥാനചിഹ്നങ്ങള് നല്കുന്നത്. തുടര്ന്ന് നവകര്ദിനാള്മാര് മാര്പാപ്പയെ വത്തിക്കാന് കൊട്ടാരത്തില് സന്ദര്ശിച്ച് ആശീര്വാദം വാങ്ങും. എട്ടിന് ഇന്ത്യന് സമയം ഉച്ചയ്ക്ക് ഒന്നിന് നവകര്ദിനാള്മാര് മാര്പാപ്പയോടൊത്ത് വിശുദ്ധ കുര്ബാനയര്പ്പിക്കും. ആര്ച്ചുബിഷപ്പുമാരായ മാര് തോമസ് തറയിലും മാര് ജോസഫ്
തൃശൂര്: ഭിന്നശേഷി സംവരണ നിയമനത്തിലെ അപാകതകളുടെ പേരില് എയ്ഡഡ് അധ്യാപക നിയമന അംഗീകാരം നല്കാ ത്തതില് തൃശൂര് അതിരൂപത കത്തോലിക്ക കോണ്ഗ്രസ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% തസ്തികകള് മാറ്റി വെച്ചിട്ടുള്ളതും എന്നാല് ആ തസ്തികകളില് ഭിന്നശേഷി വിഭാഗത്തില്പെടുന്ന ജീവനക്കാരെ നിയമിക്കാന് സര്ക്കാര് സംവിധാനങ്ങള്ക്ക് കഴിയാത്തതിന്റെ പേരില് മറ്റു നിയമനങ്ങള്ക്ക് അര്ഹതപ്പെട്ട അംഗീകാരം നല്കാത്ത നടപടിയില് കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധിച്ചു. ഭിന്നശേഷി വിഭാഗത്തില്പ്പെട്ടവര്ക്ക് മാറ്റിവെക്കപ്പെട്ട
കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്പ്പിക്കുന്നവരാകണം വൈദികരെന്നു മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര്സഭയില് ഈ വര്ഷം പൗരോഹിത്യം സ്വീകരിക്കാന് ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാര്സഭയിലെ എല്ലാ രൂപതകളില് നിന്നും സന്യാസ സമൂഹങ്ങളില് നിന്നുമായി 289 വൈദിക വിദ്യാര് ഥികളാണ് പരിശീലനം പൂര്ത്തിയാക്കി ഈ വര്ഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതില് 221 ഡീക്കന്മാര് സംഗമത്തില് പങ്കെടുത്തു. സത്യാനന്തര കാലഘട്ടത്തിലെ പൗരോഹിത്യ ശുശ്രൂഷയിലെ
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS 2019 ല് പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ് സിന്ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന് താമസിക്കുന്ന നഴ്സിംഗ് ഹോമില് നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്ട്ട് വാട്ടര് റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില് നിന്നും പ്രൊഫഷണല് റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില് നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര് എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള് നാം ഓര്ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്മകള് എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള് എവിടെയാണ്? മരണം ഒരായിരം ഓര്മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര് നമ്മളെ വേര്പ്പിരിയുമ്പോള് ഓര്മകള് ഇവിടെ അവസാനിപ്പിച്ചിട്ട് അവര് ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള് അവര് നമ്മുടെ ഓര്മകളില് നിന്നും പോകുമോ..? ഓര്ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല് പ്രിയപ്പെട്ട
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല് ക്രിക്കറ്റില് ഏറ്റവും ഇഷ്ടം ബ്രെയിന് ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന് കവിതയാണ് അയാള്. ചെറുപ്പത്തില് ഞങ്ങള് കൊതിയോടെ
ജയിസ് കോഴിമണ്ണില് ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്ത്തനവഴിയില് 100 വര്ഷങ്ങള് പിന്നിടുമ്പോള് നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര് ജനറലും കേരള കോണ്ഫ്രന്സ് ഓഫ് മേജര് സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര് ഡോ. ആര്ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ
ജോസഫ് മൈക്കിള് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്സിസ് മാര്പാപ്പയുടെ ഒരു വീഡിയോകോള് മാസങ്ങള്ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്കോളിന് ഏറെ വാര്ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്പാപ്പയുടെ വിദേശയാത്രകള് ക്രമീകരിക്കുന്ന ഒഫീഷ്യല് സെക്രട്ടറിയായ മോണ്. ജോര്ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള് അന്വേഷിച്ചായിരുന്നു വിളി. മാര്പാപ്പ വീഡിയോകോളില് വിളിച്ചു എന്ന വാര്ത്ത ആശ്ചര്യം കലര്ന്ന അമ്പരപ്പോടെയാണ് മലയാളികള് കേട്ടത്. എന്നാല് മാസങ്ങള് കഴിഞ്ഞപ്പോള് അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര് തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്
മെത്രാഭിഷേകത്തിന്റെ സുവര്ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്ഡേ ശാലോമില് പ്രസിദ്ധീകരിച്ച മാര് ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള് കുടിയേറ്റ ജനതയെ മുമ്പില്നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്നായ ബിഷപ് മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര് ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്നിന്നും തലശേരിയില് എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര് കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില് ചേര്ന്ന കാലംമുതല്
രഞ്ജിത്ത് ലോറന്സ് ‘ഇതിലും നല്ലൊരു തൊഴില് അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില് എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്ഷിപ്പ് വിജയകരമായി പൂര്ത്തീകരിച്ച സമയത്താണ് ആല്ഫ്രഡ് ഇടവക ദൈവാലയത്തില് നടന്ന യുവജനങ്ങള്ക്ക് വേണ്ടിയുള്ള ലീഡര്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില് പങ്കെടുക്കുന്നത്. കോര്പ്പറേറ്റ് ലോകത്തിന്റെ ശൈലികളില് തൃപ്തി കണ്ടെത്താനാകാതെ കൂടുതല്
ജോസഫ് മൈക്കിള് ഫാ. ജോണ് പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന് ഭക്തിഗാനങ്ങള് ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില് വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില് 15 വര്ഷങ്ങള്ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള് സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില് തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള് ആരംഭിച്ചിരുന്നത്. ആ വരികള് കേള്വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
യെരെവന്/അര്മേനിയ: സര്ക്കാരിനെതിരെ അട്ടിമറിശ്രമം ആരോപിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ അര്മേനിയന് അപ്പസ്തോലിക് സഭയിലെ ആര്ച്ചുബിഷപ്പിനെ രണ്ട് വര്ഷം ജയില് ശിക്ഷയ്ക്ക് വിധിച്ചു. ആര്ച്ചുബിഷപ്പിനെ തടവു ശിക്കഷയ്ക്ക് വിധിച്ച നടപടി അധികാരികളുടെ സഭാ വിരുദ്ധ പ്രചാരണത്തിന്റെ വ്യക്തമായ പ്രകടനമാണെന്നും ഗുരുതരമായ അനീതിയാണെന്നും സഭാവൃത്തങ്ങള് പ്രതികരിച്ചു. പ്രധാനമന്ത്രി നിക്കോള് പാഷിനിയാന്റെ സര്ക്കാരിനെ അട്ടിമറിക്കാന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ആര്ച്ചുബിഷപ് മൈക്കല് അജപഹ്യാനെ കോടിതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 62 കാരനായ ആര്ച്ചുബിഷപ് അജപഹ്യാനെ ജൂണില് അറസ്റ്റു
കൊപ്പേല് (ടെക്സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോമലബാര് രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ചെറുപുഷ്പ മിഷന് ലീഗിന്റെ (സിഎംഎല്) മൂന്നാം വാര്ഷികാഘോഷങ്ങള്ക്ക് അവിസ്മരണീയമായ പരിസമാപ്തി. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തുള്ള കൊപ്പേല് സെന്റ് അല്ഫോന്സാ സീറോമലബാര് കത്തോലിക്കാ ഇടവക പരിപാടികള്ക്ക് ആതിഥേയത്വം വഹിച്ചു. സമ്മേളനം ചിക്കാഗോ രൂപതാ ബിഷപ് മാര് ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മിഷന് ലീഗിലെ പ്രവര്ത്തനത്തിലൂടെ നല്ല പ്രേഷിതരായി മാറുവാന് ഏവര്ക്കും സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു. മിഷന് ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ്
വത്തിക്കാന് സിറ്റി: പെസഹാരഹസ്യത്തില് സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്ത്തനങ്ങള്ക്കും അര്ത്ഥം നല്കുന്ന നിശബ്ദമായ പരിവര്ത്തനമാണതെന്നും ലിയോ 14 ാമന് പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില് ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില് നല്കിയ സന്ദേശത്തില് പാപ്പ മുന്നറിയിപ്പ് നല്കി. ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ
യെരെവന്/അര്മേനിയ: സര്ക്കാരിനെതിരെ അട്ടിമറിശ്രമം ആരോപിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ അര്മേനിയന് അപ്പസ്തോലിക് സഭയിലെ ആര്ച്ചുബിഷപ്പിനെ രണ്ട് വര്ഷം ജയില് ശിക്ഷയ്ക്ക് വിധിച്ചു. ആര്ച്ചുബിഷപ്പിനെ തടവു ശിക്കഷയ്ക്ക് വിധിച്ച നടപടി അധികാരികളുടെ സഭാ വിരുദ്ധ പ്രചാരണത്തിന്റെ വ്യക്തമായ പ്രകടനമാണെന്നും ഗുരുതരമായ അനീതിയാണെന്നും സഭാവൃത്തങ്ങള് പ്രതികരിച്ചു. പ്രധാനമന്ത്രി നിക്കോള് പാഷിനിയാന്റെ സര്ക്കാരിനെ അട്ടിമറിക്കാന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ആര്ച്ചുബിഷപ് മൈക്കല് അജപഹ്യാനെ കോടിതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 62 കാരനായ ആര്ച്ചുബിഷപ് അജപഹ്യാനെ ജൂണില് അറസ്റ്റു
കൊപ്പേല് (ടെക്സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോമലബാര് രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ചെറുപുഷ്പ മിഷന് ലീഗിന്റെ (സിഎംഎല്) മൂന്നാം വാര്ഷികാഘോഷങ്ങള്ക്ക് അവിസ്മരണീയമായ പരിസമാപ്തി. അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തുള്ള കൊപ്പേല് സെന്റ് അല്ഫോന്സാ സീറോമലബാര് കത്തോലിക്കാ ഇടവക പരിപാടികള്ക്ക് ആതിഥേയത്വം വഹിച്ചു. സമ്മേളനം ചിക്കാഗോ രൂപതാ ബിഷപ് മാര് ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മിഷന് ലീഗിലെ പ്രവര്ത്തനത്തിലൂടെ നല്ല പ്രേഷിതരായി മാറുവാന് ഏവര്ക്കും സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു. മിഷന് ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ്
വത്തിക്കാന് സിറ്റി: പെസഹാരഹസ്യത്തില് സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്ത്തനങ്ങള്ക്കും അര്ത്ഥം നല്കുന്ന നിശബ്ദമായ പരിവര്ത്തനമാണതെന്നും ലിയോ 14 ാമന് പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില് ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില് നല്കിയ സന്ദേശത്തില് പാപ്പ മുന്നറിയിപ്പ് നല്കി. ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ
സ്വന്തം ലേഖകന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില് എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര് സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്ക്ക് മനസിലാകുന്ന രീതിയില് ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില് ഇതില് അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന് ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില് ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന് ഏഴുപ്ലാക്കലിന്റെ ഓര്മ്മകുറിപ്പാണ് ‘ഓര്മ്മകള് ഉപ്പിലിട്ടത്’. ഓര്മ്മകള്ക്ക് എപ്പോഴും ഭംഗി കൂടുതല് തന്നെയാണ്. അനുഭവിച്ച കാര്യങ്ങള് എഴുതുമ്പോള് ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില് നമുക്ക് കണക്ട്
ലൂര്ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന് തീര്ത്ഥാടനകേന്ദ്രങ്ങള് മലയാളികള്ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്ക്കൊണ്ട് പ്രശസ്തിയിലേക്കുയര്ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്, മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?