കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയിലും സ്വാശ്രയസംഘ മഹോത്സവത്തിലും ജനത്തിരക്ക് ഏറുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം മേളാങ്കണത്തില്‍ എത്തിച്ചേരുന്നത്.
മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക മേളയുടെ അഞ്ചാം ദിനം സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിച്ചത്. കടുത്തുരുത്തി മേഖല കലാപരിപാടികളും ദമ്പതികള്‍ക്കായുള്ള കപ്പ കൊത്തി ഞുറുക്കല്‍ മത്സരവും ‘നാട്യരസം’ ഭരതനാട്യ മത്സരവും നടന്നു.
ഉച്ചകഴിഞ്ഞ് നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ തോമസ് നേതൃത്വം നല്‍കി. തുടര്‍ന്ന് ‘കേശറാണി’ ഹെയര്‍ ഷോ മത്സരവും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘വൈബ്രന്‍സ് 2025’ ഫ്ളാഷ് ഡ്രാമ മത്സരവും ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹങ്കാമ നൈറ്റും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *