Follow Us On

04

July

2025

Friday

Latest News

  • ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം  വിരമിച്ചു

    ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചു0

    കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പെരുന്തോട്ടം  മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നു വിരമിച്ചു. 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പോലീത്തയായും ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂര്‍ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി 1948 ജൂലൈ 5 ന് ജനിച്ചു. 1974 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തില്‍ ചങ്ങനാശേരി സഹായമെത്രാനായി. 2007മാര്‍ച്ച് 19 മുതല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി

  • മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് ബിഷപ്

    മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് ബിഷപ്0

    കാക്കനാട്: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  നിയമിച്ചു. ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നടന്നുകൊണ്ടിരുന്ന മെത്രാന്‍ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്

  • ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്

    ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്0

    ജലപ്രളയം ബംഗ്ലാദേശില്‍ നാടകീയമായ അവസ്ഥ സംജാതമാക്കിയിരിക്കയാണെന്ന് ഡാക്ക അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ബിജോയ് ഡി ക്രൂസ്. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബംഗ്ലാദേശില്‍ റൊഹിംഗ്യന്‍ വംശജരുള്‍പ്പടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പരാമാര്‍ശിച്ചത്. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ വെള്ളപ്പൊക്കം തളര്‍ത്തിയിരിക്കയാണെന്നും  54 ജില്ലകളില്‍ 14 എണ്ണം വെള്ളത്തിനടിയിലാണെന്നും അവയില്‍ കൂടുതലും നാടിന്റെ കിഴക്കും വടക്കു കിഴക്കും തെക്കുഭാഗത്തുമുള്ളവയാണെന്നും വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ 12 ലക്ഷത്തോളം പേരുണ്ടെന്നും അവരില്‍ 2 ലക്ഷം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്റെ

  • കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്

    കത്തോലിക്കാ സഭയുടെ സഹായം വീണ്ടും ഗാസാ മുനമ്പിലേക്ക്0

    മാനുഷികസഹായങ്ങള്‍ നല്‍കുവാനുള്ള സാഹചര്യങ്ങള്‍ അസാധ്യമായ ഗാസാ മേഖലയില്‍, കുട്ടികളുടെ അടിയന്തിരമായ ആരോഗ്യസാഹചര്യങ്ങള്‍  കണക്കിലെടുത്തുകൊണ്ട് കത്തോലിക്കാ സഭ സഹായവുമായി എത്തുന്നു. കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ കാരിത്താസ് അംഗങ്ങളാണ് സംഘര്‍ഷ ഭൂമിയിലേക്ക് ജീവന്‍ പണയപ്പെടുത്തിയും സഹായവുമായി എത്തുന്നത്. 2023 ഒക്ടോബര്‍ മാസം ഏഴാംതീയതി, കാരിത്താസ് സംഘടനയിലെ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍ ബലാഹിലെ യുദ്ധഭീഷണികള്‍ മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വീട് വിട്ടു മാറിത്താമസിക്കേണ്ടതായി വന്നു. എങ്കിലും, ഏറെ ദുരിതങ്ങള്‍ സഹിച്ചും ആളുകളിലേക്ക്  സഹായങ്ങള്‍, എത്തിക്കുന്നതില്‍

  • മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ

    മെത്രാന്മാര്‍ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം; ഫ്രാന്‍സിസ് പാപ്പാ0

    പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന് മെത്രാന്മാര്‍ അവരോടൊപ്പം നില്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. മധ്യ പൂര്‍വ്വേഷ്യ പ്രവിശ്യകളില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയെ എടുത്തു പറഞ്ഞ പാപ്പാ, സംഘര്‍ഷം വിട്ടുമാറാത്ത ഈ പ്രദേശങ്ങളില്‍, സമാധാനപരിശ്രമങ്ങള്‍ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നുവെന്നും അദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മറ്റു ഇടങ്ങളിലേക്കും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങള്‍ക്കും, നാശനഷ്ടങ്ങള്‍ക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലെക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

  • സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ

    സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ0

    ലോകത്തിലെ വിവിധയിടങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാര്‍ത്ഥിക്കുവാനായി ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആഗസ്റ്റ് ഇരുപത്തിയെട്ടിന്റെ പൊതുദര്‍ശന വേളയിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചത്. പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്മാര്‍, ഉക്രൈന്‍, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമര്‍ശിച്ചു. തന്റെ  കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കുമിടയില്‍ കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നടത്തുന്നതിന് കാരണം. പല

  • നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍

    നിര്‍മിതബുദ്ധിയെ മനുഷ്യന്റെ ധാര്‍മിക ചിന്താശക്തി നിയന്ത്രിക്കണം: ഐക്യരാഷ്ടസഭാ നിരീക്ഷകന്‍0

    നിര്‍മിത ബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങളില്‍ മനുഷ്യന്റെ കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും മനുഷ്യ ജീവനെ സംരക്ഷിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണമെന്നും ആര്‍ച്ചുബിഷപ്പ് എത്തോരെ ബലെസ്‌ത്രേരൊ. മാനവ കുലത്തിന്റെ മഹത്വവും ഉയര്‍ച്ചയും അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും  ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സ്വയംനിയന്ത്രിത മാരകായുധ നിര്‍മാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനര്‍വിചിന്തന വിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാന്‍സീസ്

  • വര്‍ഷങ്ങള്‍ക്കു ശേഷം…

    വര്‍ഷങ്ങള്‍ക്കു ശേഷം…0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഈശോ എല്ലാം ഓര്‍മക്കായി ചെയ്തു. അവന്‍ തന്നെ ഓര്‍മയായി. എന്നും എന്നില്‍ നിറയുന്ന ഓര്‍മ്മ. ആ ഓര്‍മയില്‍ നില്‍ക്കുമ്പോള്‍, പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തില്‍ ആരൊക്കെയുണ്ട്.? ഓര്‍മയില്‍ ആരൊക്കെയുണ്ട്..? ജീവിതമെന്നാല്‍ ഓര്‍മകളുടെ പുസ്തകം തന്നെ.. ഇടയ്‌ക്കൊക്കെ എടുത്തുവായിക്കുന്ന പുസ്തകം. ഓര്‍മകള്‍ പോകുന്നത് ഒത്തിരി പുറകോട്ടാണ്. സ്‌കൂളില്‍ നിന്നും പത്തുമിനിറ്റ് നടന്നാല്‍ വീടായി. കട്ടപ്പന സെന്റ് ജോര്‍ജില്‍ പഠിക്കുന്ന കാലം. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ മുതല്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടില്‍ പോയിത്തുടങ്ങി. ചോറുണ്ണാന്‍ വീട്ടില്‍

  • ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി

    ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി0

    ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  ആഴ്ചക ള്‍ക്കുള്ളില്‍ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം

National


Vatican

World


Magazine

Feature

Movies

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളി ദാരാ സിങ്ങിനെ പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് സുവിശേഷ പ്രഘോഷകന്‍0

    കുപ്രസിദ്ധ കുറ്റവാളിയായ ദാരാ സിങ്ങിനെ വേഷം മാറി പിടികൂടിയ ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍ ബലറാം സാഗര്‍, ഇന്ന് ഒരു സുവിശേഷപ്രഘോഷകനാണ്. മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുമക്കളുടെയും തമിഴിനാട്ടില്‍ നിന്നുള്ള ഫാ. അരുള്‍ദാസിന്റെയും ഉള്‍പ്പടെ നിരവധി കൊലപാതകങ്ങളില്‍ പ്രതിയായ ദാരാ സിങ്ങിനെ കുടുക്കാന്‍  ആയുധ വ്യാപാരിയായി വേഷമിട്ട് ബലറാം സാഗര്‍ നടത്തിയ ഓപ്പറേഷന്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. രാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക്,  ആയുധവ്യാപാരിയായി വേഷം മാറിയെത്തിയാണ്  ദാരാ സിംഗിനെ, ബലറാം സാഗര്‍ കീഴടക്കിയത്.

  • രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം

    രോഗിയെ സന്ദര്‍ശിക്കാന്‍ പോയ മെക്‌സിക്കന്‍ വൈദികന് നേരെ നാല് തവണ വെടി ഉതിര്‍ത്തു; ഫാ. ഹെക്ടറിന്റെ നില അതീവ ഗുരുതരം0

    മെക്‌സിക്കോ സിറ്റി: രോഗിയെ സന്ദര്‍ശിക്കാന്‍  പോകുന്നതിനിടെ നാല് തവണ വെടിയേറ്റ മെക്‌സിക്കന്‍ വൈദികന്റെ നില ഗുരുതരമായി തുടരുന്നു.  മെക്‌സിക്കോയിലെ ടാബാസ്‌കോ രൂപത വൈദികനായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരേസിനാണ് വെടിവയ്പ്പില്‍ മാരകമായി പരിക്കേറ്റത്. 90 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള മെക്‌സിക്കോയില്‍ ക്രൈസ്തവ പുരോഹിതരുടെ  ജീവന് പോലും ഭീഷണി നേരിടുന്ന വിധത്തില്‍ മാഫിയ സംഘങ്ങള്‍  ഇപ്പോഴും സജീവമാണെന്ന് ഫാ. ഹോക്ടറിന് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. തെക്കുകിഴക്കന്‍ നഗരമായ വില്ലഹെര്‍മോസയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയില്‍ പുലര്‍ച്ചെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?