Follow Us On

01

July

2025

Tuesday

വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലം: മാര്‍ ജോസ് പൊരുന്നേടം

വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലം: മാര്‍ ജോസ് പൊരുന്നേടം
മാനന്തവാടി: വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലമാണെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കേരള ലേബര്‍ മൂവ്‌മെന്റിന്റെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മിതബുദ്ധിയുടെ വരവോടെ തൊഴില്‍മേഖലയില്‍ ത്വരിതഗതിയിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അതിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
കേരള ലേബര്‍ മൂവ്‌മെന്റ് സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ചാണ് അസംഘടിത തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു.
കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ബാബു താന്നിക്കാട് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, കാത്തലിക് ബിഷപ്‌സ് കോണ്‍ ഫ്രന്‍സ് ഓഫ് ഇന്ത്യ ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ഡയറക്ടറുമായ ഫാ. ജോര്‍ജ് നെരപ്പുകാലായില്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, കെഎല്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?