വിദ്യാര്ത്ഥികള് സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള് കാണണം
- Featured, Kerala, LATEST NEWS
- January 21, 2026

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് പ്രിന്സിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര് ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി പൂര്ത്തിയായ പ്രിന്സിപ്പല് പ്രഫ. സീമോന് തോമസ് പാലാ സെന്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടര്ന്നാണ് ഡോ. ബിനോ പി. ജോസ് പ്രിന്സിപ്പലാകുന്നത്. ഇതേ കോളജില് നിന്ന് റാങ്കോടെ ബിരുദവും ഡല്ഹി ജെ. എന്.യുവില് നിന്ന് ബിരുദാനന്തര ബിരുദവും പൂര്ത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സര്വ്വകലാശാലയില് നിന്ന് ഡോക്ടറേറ്റ് നേടി. മൂന്ന് പുസ്തകങ്ങളും 19 ഗവേഷണ ലേഖനങ്ങളും
READ MORE
കാഞ്ഞിരപ്പള്ളി: വിദ്യാര്ത്ഥികള് സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള് കാണണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന് മാര് തോമസ് തറയില്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ 40-ാമത് വാര്ഷികാഘോഷവും റൂബി ജൂബിലി ആ ഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്ത്ഥിയും തങ്ങള്ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്തമായ കഴിവുകള് കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്നങ്ങള് കാണണമെന്നും അദ്ദേഹം വിദ്യാര്ത്ഥികളോട് പറഞ്ഞു. സമ്മേളനത്തില് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിച്ചു. മാനേജര് ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്സിപ്പല്
READ MORE
തൃശൂര്: ഉദരത്തിലെ കുഞ്ഞിനെ സംരക്ഷിക്കാന് സ്വന്തം ജീവന് ബലി നല്കിയ സ്വപ്ന ട്രീസയുടെ ജീവിതം പറയുന്ന ‘കനലായൊരമ്മ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചിറ്റാട്ടുകര, ചിറ്റിലപിള്ളിയിലെ ജോജുവിന്റെ ഭാര്യ സപ്ന ഏട്ടാമത്തെ കുഞ്ഞിനെ ഗര്ഭിണിയായിരുന്നപ്പോഴാണ് കാന്സര് രോഗം സ്ഥിരീകരിച്ചത്. ഡല്ഹിയില് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സില് നേഴ്സ് ആയിരുന്ന സ്വപ്ന തന്റെ ജീവന് അപകട സാധ്യതയുണ്ട് എന്ന് അറിയാമായിരുന്നിട്ടും കുഞ്ഞിന് അപകടം വരാതിരിക്കുവാന് സര്ജറിയും, കീമോതെറാപ്പിയും വൈകിപ്പിച്ചു. ഏഴ് മക്കളെ അനാഥരാക്കാതെ ചികിത്സക്കായി തന്റെ
READ MORE
കാഞ്ഞിരപ്പള്ളി: കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്ന്ന കര്ഷകരെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷനും ചങ്ങനാശേരി കാര്ഷികജില്ല രക്ഷാധികാരിയുമായ മാര് തോമസ് തറയില്. ഇന്ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില് കേരളത്തിലെ വിവിധ കാര്ഷികജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്ഷകരെ ആദരിക്കുന്ന വീര് കിസാന് ഭൂമിപുത്ര പുരസ്കാര ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ആദായകരമാക്കാന് സര്ക്കാരുകള്ക്കോ ഭരിക്കുന്നവര്ക്കോ കഴിയുന്നില്ല. ഇതുകൊണ്ടാണ് യുവാക്കള് കൃഷിയിലേക്ക് ഇറങ്ങാന് മടിക്കുന്നത്.
READ MORE




Don’t want to skip an update or a post?