വൈദികര് ജനങ്ങളെ ഉദ്ബോധിപ്പിക്കാന് വിളിക്കപ്പെട്ടവര്: മാര് ജോസ് ചിറ്റുപറമ്പില്
- Featured, Kerala, LATEST NEWS
- January 2, 2025
പത്തനംതിട്ട: പത്തനംതിട്ട രൂപതയിലെ വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ഇടവകയ്ക്ക് ഇത് ധന്യനിമിഷം. ഇടവകാംഗങ്ങളായ ഇരട്ട സഹോദരങ്ങള് ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്വ നിമിഷങ്ങള്ക്ക് ഇടവക സാക്ഷിയായി. ഇടവകാംഗങ്ങളും സഹോദരങ്ങളുമായ ഡീക്കന് ജോസഫ് കോന്നാത്ത്, ഡീക്കന് തോമസ് കോന്നാത്ത് എന്നിവര് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയില് വച്ച് വൈദികരായി അഭിഷിക്തരായി. മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലിമീസ് കാതോലിക്ക ബാവയാണ് ഇരുവര്ക്കും പട്ടം നല്കിയത്. വടശേരിക്കര കോന്നാത്ത് സണ്ണി മാത്യു-ആലീസ് ദമ്പതികളുടെ മക്കളാണ്
READ MOREജറുസലേം: നസ്രത്തിലെ മംഗളവാര്ത്ത ബസിലിക്കയിലേക്ക് ജൂബിലികുരിശുമായി പ്രവേശിച്ചുകൊണ്ട് വിശുദ്ധ നാട്ടില് പ്രത്യാശയുടെ 2025 ജൂബിലി വര്ഷത്തിന് ജറുസലേമിലെ ലത്തീന് പാത്രിയാര്ക്കീസ് കര്ദിനാള് പിയര്ബറ്റിസ്റ്റ പിസബല്ല തുടക്കം കുറിച്ചു. ജൂബിലി കുരിശുമായി ബസിലിക്കയിലേക്ക് പ്രവേശിച്ച കര്ദിനാളിനെ ഹൈഫയുടെയും വിശുദ്ധ നാടിന്റെയയും മറോനൈറ്റ് ആര്ച്ചുബിഷപ് മൂസ ഹാഗെ, ഹൈഫയിലെ മെല്ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആര്ച്ചുബിഷപ് യൂസഫ് മാറ്റ എന്നിവരടക്കം 11 മെത്രാന്മാരും മേജര് സുപ്പീരിയര്മാരും 150ഓളം വൈദികരും പാത്രിയര്ക്കീസിനെ അനുഗമിച്ചു. തിരുക്കുടുംബത്തിന്റെ തിരുനാള്ദിനത്തില് നടന്ന ചടങ്ങുകള്ക്ക് കര്ദിനാള് പിയര്ബറ്റിസ്റ്റ പിസാബല്ല
READ MOREവത്തക്കാന് സിറ്റി: 2024-ല് മിഷന് പ്രവര്ത്തനത്തിനും അജപാലനപ്രവര്ത്തനത്തിനുമിടയില് 13 കത്തോലിക്കര് കൊല്ലപ്പെട്ടു. വത്തിക്കാന് വാര്ത്താ ഏജന്സിയായ ഏജന്സിയ ഫിദെസ് പുറത്തിറക്കിയ രേഖ പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികര്ക്കും അഞ്ച് സാധാരണക്കാര്ക്കുമാണ് സുവിശേഷപ്രവര്ത്തനത്തിനിടെ ഈ വര്ഷം ജീവന് നഷ്ടമായത്. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ച് മരണങ്ങള് വീതം സംഭവിച്ചപ്പോള് യൂറോപ്യന് രാജ്യങ്ങളില് രണ്ട് വൈദികര് കൊല്ലപ്പെട്ടു. ജിഹാദി ഗ്രൂപ്പുകളില് നിന്നുള്ള നിരന്തരമായ ഭീഷണി നേരിടുന്ന ബുര്ക്കിന ഫാസോയില്, രണ്ട് അജപാലപ്രവര്ത്തകര് കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോര് എന്ന 55 കാരനായ സന്നദ്ധപ്രവര്ത്തകന്
READ MOREതളിപ്പറമ്പ്: കേരളത്തിലെ ആദ്യ വനിതാ ആംബുലന്സ് ഡ്രൈവറും ഹെവി ഡ്രൈവിംഗ് ലൈസന്സ് നേടിയ ആദ്യ മലയാളി വനിതയുമായ പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്സ് അംഗം സിസ്റ്റര് ഫ്രാന്സിസ് ഡിഎസ്എസ് (74) അന്തരിച്ചു. സംസ്കാരം പട്ടുവം സ്നേഹനികേതന് ആശ്രമ ചാപ്പലില് കണ്ണൂര് രൂപത സഹായമെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാര്മികത്വത്തില് നടത്തി. 1976 ല് ഹെവി ഡ്രൈവിങ്ങ് ലൈസന്സ് നേടിയാണ് ചരിത്രത്തില് ഇടംപിടിച്ചത്. ദീനസേവനസഭയുടെ അനാഥാലയത്തിലെ രോഗികളായ കുട്ടികളെ ആശുപത്രിയിലെത്തിക്കാന് ആംബുലന്സ് ഓടിക്കുന്നതിനാണ് സിസ്റ്റര് ഹെവി ഡ്രൈവിങ്ങ്
READ MOREDon’t want to skip an update or a post?