Follow Us On

06

June

2025

Friday

തലശേരി അതിരൂപതയിലെ ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സമ്മേളനം നടത്തി

തലശേരി അതിരൂപതയിലെ ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സമ്മേളനം നടത്തി
തളിപ്പറമ്പ്: തലശേരി അതിരൂപത 2025 സമുദായ ശാക്തീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ അതിരൂപതയിലെ ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സമ്മേളനം നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന  ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.  അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംത്തുരുത്തിപ്പടവില്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, അതിരൂപത കുടംബ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മാത്യു മണ്ഡപത്തില്‍, അതിരൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ലിസി തെങ്ങുംമൂട്ടില്‍, ബ്ര. ഡോണല്‍ കൊടുവേലിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
റവ.ഡോ.ജോസഫ് കാക്കരമറ്റത്തില്‍ സെമിനാര്‍ നയിച്ചു. 2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ മാതൃകാപരമായി കുടുംബകൂട്ടായ്മകള്‍ നടത്തിയ ഇടവകകള്‍ക്കുള്ള അതിരൂപത, ഫൊറോന തല അവാര്‍ഡുകളും മാര്‍ ജോസഫ് പാംബ്ലാനി വിതരണം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?