കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് വ്യത്യസ്ഥവും കൗതുകവും വിസ്മയവും നിറയ്ക്കുന്ന നിരവധിയായ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്.
മേളയോടനുബന്ധിച്ച് കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാച്ച്യു പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും നവ്യാനുഭവം പകരുന്നു. ആനയും കുതിരയും കാട്ട് പോത്തും ഒട്ടകവും മയിലും കങ്കാരുവും ജിറാഫും പുലിയും മാനും പശുവും ഉള്‍പ്പെടെയുള്ള നിരവധി മൃഗങ്ങളുടെ സ്റ്റാച്ച്യൂസ് ആണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവും സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ചെറിയ ഇനത്തില്‍പ്പെട്ട പിഗ്മി ആട് കുടുംബത്തിന്റെ പ്രദര്‍ശനവും വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളുടെ പ്രദര്‍ശനവും സന്ദര്‍ശകര്‍ക്ക് പുത്തന്‍ കാഴ്ച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
ഗുജറാത്തില്‍ നിന്നുള്ള കാങ്ക്രെജ്, തമിഴ്നാട്ടില്‍ നിന്നുള്ള പുലിക്കുളം, കങ്കയം, ബര്‍ഗര്‍, രാജസ്ഥാനില്‍ നിന്നുള്ള താര്‍പാര്‍ക്കര്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഡിയോണി, പഞ്ചാബില്‍ നിന്നുള്ള റാത്തി, കര്‍ണ്ണാടകയില്‍ നിന്നുള്ള ഹള്ളികര്‍ എന്നീ ഇനത്തില്‍പ്പെട്ട നാടന്‍ പശുക്കളെയാണ് മേളാങ്കണത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൂടാതെ മനോഹരമായ പെറ്റ് ഷോയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മേളാ ങ്കണത്തില്‍ വിവിധ രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും കോയിനുകളും ഉള്‍പ്പെടെയുള്ള പുരാവസ്തു പ്രദര്‍ശനവും നടന്നുവരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസ പ്രദമായ അമ്യൂസ്മെന്റ് പാര്‍ക്കും ചൈതന്യ പാര്‍ക്കും ഒപ്പം നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും പനം കഞ്ഞി, എട്ടങ്ങാടി, കഞ്ഞി എന്നീ വിഭവങ്ങളുമായുള്ള പൗരാണിക ഭോജനശാലയും ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക മേളയുടെ നാലാം ദിനം നൈപുണ്യ ദിനമായിട്ടാണ് ആചരിച്ചത്. ഉഴവൂര്‍ മേഖലാ കലാപരിപാടികളും ബോട്ടില്‍ ബോള്‍ റെയിസ് മത്സരവും തിരുവാതിരകളി മത്സരവും നടന്നു. ‘കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കാര്‍ഷിക സെമിനാറിന് കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ഡെസ്‌ക് ഹെഡ് ഡോ. വി.ആര്‍ ഹരിദാസ് നേതൃത്വം നല്‍കി. കൂടാതെ വടംവലി മത്സരവും കൊച്ചിന്‍ ചന്ദ്രകാന്തയുടെ നാടകവും അരങ്ങേറി.
Leave a Comment
Your email address will not be published. Required fields are marked with *