തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഏഴ്, എട്ട് തിയതികളില്‍ തൃശൂര്‍ ഡിബിസിഎല്‍സി ഹാളില്‍ നടക്കും.
ഏഴിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നടക്കും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും. അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും.
അധ്യാപകരംഗത്ത് ക്രൈസ്തവമൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ ഫാ. ലിജോ പോള്‍ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സാംസ്‌കാരിക സദസ്.
എട്ടിന് രാവിലെ ഒമ്പതിന് തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് മൂവായിരത്തി അഞ്ഞൂറോളം അധ്യാപകര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലി മേയര്‍ എം.കെ. വര്‍ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് ഡിബിസിഎല്‍സി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജന്‍ മുഖ്യാതിഥിയായിരിക്കും. കോട്ടപ്പുറം രൂപത മെത്രന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
Leave a Comment
Your email address will not be published. Required fields are marked with *