ലണ്ടന്‍: മാരക രോഗബാധിതര്‍ക്ക് മരണം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന ‘പരസഹായ ആത്മഹത്യാ’ ബില്‍ ‘നിരുത്തരവാദപരമായും’ ‘അലങ്കോലമായ’ വിധത്തിലുമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്.
ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം ശരിയായ പാര്‍ലമെന്ററി പ്രക്രിയയിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഏതാനും മണിക്കൂറുകള്‍ മാത്രം ചര്‍ച്ച ചെയ്ത ശേഷം വോട്ടെടുപ്പ് നടത്തിയതിനെ കര്‍ദിനാള്‍ നിശിതമായി വിമര്‍ശിച്ചു. 2004-ല്‍ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിന് എംപിമാര്‍ 700 ലധികം മണിക്കൂറുകള്‍ എടുത്ത് ചര്‍ച്ചകള്‍ നടത്തിയ സ്ഥാനത്താണ് കേവലം ആറോ ഏഴോ മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനത്തിന് വേണ്ടി നീക്കി വച്ചതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാണിച്ചു.
ഈ ആശങ്കകള്‍ക്കിടയിലും, ബില്‍ പാര്‍ലമെന്റിന്റെ തുടര്‍നടപടികളില്‍ പരാജയപ്പെടുമെന്നും നിയമമാകില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ‘മരിക്കാനുള്ള അവകാശം മരിക്കാനുള്ള കടമയായി മാറിയേക്കാമെന്ന്’ കഴിഞ്ഞ വര്‍ഷം കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഹായത്തോടെയുള്ള ആത്മഹത്യ നിയമം അംഗീകരിച്ചുകഴിഞ്ഞാല്‍, മരണാസന്നര്‍ക്ക് മറ്റുള്ളവരില്‍ നിന്നോ തന്നില്‍ നിന്നോ പോലും വേദന ഒഴിവാക്കുന്നതിനോ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഭാരമാകാതിരിക്കുന്നതിനോ ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്ന് കഴിഞ്ഞവര്‍ഷം ഈ ബില്ലിന്‍മേലുള്ള വോട്ടെടുപ്പിന് മുമ്പായി കര്‍ദിനാള്‍ അയച്ച കത്തില്‍ പറയുന്നു. കൂടാതെ നിയമം പ്രാബല്യത്തില്‍ വന്നാല്‍ എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും രോഗികളെ പരിചരിക്കാനുള്ള കടമ, കൊല്ലാനുള്ള കടമയായി സാവധാനത്തില്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
‘മാരകരോഗികളായ മുതിര്‍ന്നവരുടെ ജീവിതാവസാന ബില്‍’ 2024 നവംബര്‍ 29-ന് യുകെ ഹൗസ് ഓഫ് കോമണ്‍സില്‍ പാസായിരുന്നു. അടുത്ത ഘട്ടമായ കമ്മിറ്റി അവലോകനം 2025 ജനുവരി 28-ന് ആരംഭിച്ചു. 2025 ഏപ്രില്‍ 25-നകം ബില്‍ ചര്‍ച്ചയ്ക്കായി ഹൗസ് ഓഫ് കോമണ്‍സിലേക്ക് മടങ്ങിവരുമെന്നും സമിതി നിര്‍ദേശിച്ച മാറ്റങ്ങളില്‍ വോട്ടെടുപ്പ് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *