തൃശൂര്‍: ഭിന്നശേഷി സംവരണ വിഷയത്തില്‍ തടസപ്പെട്ടു കിടക്കുന്ന പതിനാറായിരത്തോളം വരുന്ന അധ്യാപക നിയമനാംഗീകാര പ്രശ്‌നം പരിഹരിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്താന്‍, വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കു ന്നതായി അദ്ദേഹം അറിയിച്ചു.
ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പശ്ചാത്തലത്തില്‍ അവകാശങ്ങള്‍ക്കായി ഉത്തരവാദിത്വത്തോടെ നേതൃത്വം വഹിക്കാന്‍ അധ്യാപക സമൂഹത്തിന് കഴിയണമെന്ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 50 ശതമാനമായി വെട്ടിക്കുറച്ചത് നീതിനി ഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാത്തലിക് ടീച്ചേഴ്‌സ് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോട്ടപ്പറം രൂപതാ അധ്യക്ഷന്‍ മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി വാക്കോ അറയ്ക്കല്‍ ആമുഖം പ്രസംഗവും നടത്തി.
തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കോനിക്കര, മോണ്‍. ജയ്‌സണ്‍ കൂനംപ്ലാക്കല്‍, ഫാ. ജോയി അടമ്പുകുളം, ബിജു ജി. റോബിന്‍ മാത്യു, എ.ഡി സാജു, ബിജു പി. ആന്റണി, സി.എ ജോണി, സി.ജെ ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്‌സ് ജോ പി.ജെ, ജോഷി വടക്കന്‍, ജാക്‌സണ്‍ എന്‍.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്ത വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലി നടത്തി. മേയര്‍ എം.കെ വര്‍ഗീസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തില്‍ വിവിധ അധ്യാപക ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ടീച്ചേഴ്‌സ് ഗില്‍ഡ് ഓണ്‍ലൈന്‍ മുഖപത്രം ‘പകല്‍’ ന്റെ പ്രകാശന കര്‍മ്മം മോണ്‍. ജോസ് കോനിക്കര നിര്‍വ്വഹിച്ചു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകളും, സംസ്ഥാന തലത്തിന്‍ നടത്തിയ രചന, കരോള്‍ഗാന മത്സര ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *