Follow Us On

22

November

2025

Saturday

Latest News

  • പ്രതികളെ തൂക്കിക്കൊന്നാലും  നീതി കിട്ടില്ല

    പ്രതികളെ തൂക്കിക്കൊന്നാലും നീതി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പ്രധാനപ്പെട്ട പല കൊലപാതക കേസുകളിലെയും വിധി വരുമ്പോള്‍ രണ്ടുതരം അഭിപ്രായങ്ങള്‍ പുറത്തുവരാറുണ്ട്. ഒന്നാമത്തെ പ്രതികരണം ഇതാണ്: ഇരകള്‍ക്ക് നീതി കിട്ടി. രണ്ടാമത്തെ പ്രതികരണം ഇരകള്‍ക്ക് നീതി കിട്ടിയില്ല. പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ നീതി കിട്ടി എന്നു പറയും. പക്ഷേ എന്റെ ചോദ്യം ഇതാണ്: പ്രതികളെ തൂക്കിക്കൊന്നാലും ഇരകള്‍ക്ക് നീതി കിട്ടുമോ? ഇതു കോടതിയെയോ ജഡ്ജിയെയോ കുറ്റം പറയാനല്ല. കോടതികള്‍ക്ക് രാജ്യത്തെ നിയമം അനുസരിച്ചേ വിധിക്കാന്‍ കഴിയൂ. നിയമമനുസരിച്ച്

  • മണിപ്പൂരിനെ  ദൈവം മറന്നിട്ടില്ല: ഇംഫാല്‍  ആര്‍ച്ചുബിഷപ്

    മണിപ്പൂരിനെ ദൈവം മറന്നിട്ടില്ല: ഇംഫാല്‍ ആര്‍ച്ചുബിഷപ്0

    ഇംഫാല്‍: ദൈവം എല്ലാം ശരിയാക്കുമെന്നും മണിപ്പൂരിനെ ദൈവം മറന്നിട്ടില്ലെന്നും ഇംഫാല്‍ ആര്‍ച്ചുബിഷപ് മോണ്‍. ലിനസ് നെലി. തന്റെ രൂപതയിലെ വിശ്വാസികള്‍ക്ക് നല്‍കിയ ക്രിസ്മസ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നാം ചുറ്റും നോക്കുമ്പോള്‍ യുദ്ധവും സഹനവും കലാപവും വിഭാഗീയതയും കാണുന്നു. അത് ലോകം മുഴുവനിലുമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ട്. നിരാശരാകുവാനും തളര്‍ന്നുപോകുവാനും ദൈവം ഉപേക്ഷിച്ചോ എന്ന് വിചാരിക്കുവാനും വളരെ എളുപ്പമാണ്. എന്നാല്‍, ഇതിനിടയിലും ദൈവം നമ്മെ മറന്നിട്ടില്ല എന്ന് നാം ഓര്‍മ്മിക്കണം. സൗഖ്യവും അനുരജ്ഞനവും ക്ഷമയും

  • കാലിഫോര്‍ണിയ കാട്ടുതീ മാരകമായി പടരുന്നു; വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി യുഎസ്  പ്രസിഡന്റ് ജോ ബൈഡന്‍

    കാലിഫോര്‍ണിയ കാട്ടുതീ മാരകമായി പടരുന്നു; വത്തിക്കാന്‍ സന്ദര്‍ശനം റദ്ദാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍0

    ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ മാരകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍  വത്തിക്കാന്‍ സന്ദര്‍ശനവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയും റദ്ദാക്കി. ലോസ് ആഞ്ചല്‍സില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കാന്‍ ബൈഡന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു. ജനുവരി 7-ന് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ആല്‍ട്ടാഡീനയില്‍ ആരംഭിച്ച ഈറ്റണ്‍ ഫയര്‍, 14,000 ഏക്കറിലധികം പ്രദേശത്ത് നാശനഷ്ടം വിതയ്ക്കുകയും 4,000-ലധികം കെട്ടിടങ്ങള്‍

  • കമ്മ്യൂണിക്കേഷന്‍സിന്റെയും സുരക്ഷാ സേനയുടെയും ജൂബിലി ദിവ്യബലികളില്‍ പാപ്പ കാര്‍മികത്വം വഹിക്കും

    കമ്മ്യൂണിക്കേഷന്‍സിന്റെയും സുരക്ഷാ സേനയുടെയും ജൂബിലി ദിവ്യബലികളില്‍ പാപ്പ കാര്‍മികത്വം വഹിക്കും0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ ആഘോഷിക്കുന്ന  കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലിയുടെയും സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെയും ദിവ്യബലികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ  കാര്‍മികത്വം വഹിക്കും. കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലി ജനുവരി 24 മുതല്‍ 26 വരെയാണ് നടക്കുന്നത്. ദൈവവചനത്തിന്റെ ഞായറാഴ്ചയായി കൂടെ ആചരിക്കുന്ന ജനുവരി 26നാണ് ഇതോടനുബന്ധിച്ചുള്ള പാപ്പയുടെ ദിവ്യബലി. രണ്ടാഴ്ചയ്ക്കുശേഷം, ഫെബ്രുവരി ഒന്‍പതിന് സായുധ സേനയുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിക്കുന്ന ദിവ്യബലിയിലും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുമെന്ന്  ആരാധനക്രമവത്സരത്തിലെ

  • അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു

    അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു0

    കൊടുങ്ങല്ലൂര്‍: അഴീക്കോട് മാര്‍ത്തോമ്മ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിന് തിരശീല ഉയര്‍ന്നു. ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. പ്രഫ. ജോര്‍ജ്

  • കാല്‍നൂറ്റാണ്ടിന്റെ സ്മരണകളില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ

    കാല്‍നൂറ്റാണ്ടിന്റെ സ്മരണകളില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ0

    ജയ്‌സ് കോഴിമണ്ണില്‍ 1993 ഒക്‌ടോബര്‍ രണ്ടിന് തിരുവല്ല എസ്‌സി സെമിനാരി അങ്കണത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എന്നീ എപ്പിസ്‌കോപ്പമാരുടെ സ്ഥാനാഭിഷേക ശുശ്രൂഷയില്‍ ഒരു സംഭവം ഉണ്ടായി. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെതന്നെ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേകം ആരംഭിച്ചു. അഭിഷേക ശുശ്രൂഷ കഴിഞ്ഞപ്പോള്‍ ശക്തമായ മഴ. പൊതുസമ്മേളനം തുടങ്ങാറായപ്പോള്‍ പന്തലിലെ ഇരിപ്പിടങ്ങളിലെല്ലാം മഴവെള്ളം. ആരും കസേരയിലിരിക്കാന്‍ തയാറാകുകയില്ലെന്ന് മനസിലാക്കിയ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ അലക്‌സാണ്ടര്‍ മെത്രാപ്പോലീത്ത ഇങ്ങനെ

  • സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

    സീറോമലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ തയാറാക്കിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു0

    കാക്കനാട്: വിശ്വാസപരിശീലന കമ്മീഷന്‍ ഓഫീസ് തയാറാക്കിയ ‘നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം’ എന്ന മലയാളം പുസ്തകവും Queries in Pathways of Faith എന്ന ഇംഗ്ലീഷ് പുസ്തകവും പ്രകാശനം ചെയ്തു. സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി. 2024 ജൂലൈ 16 മുതല്‍

  • രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല്‍ ജോസഫ് ഔണിനെ  ലെബനന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു

    രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല്‍ ജോസഫ് ഔണിനെ ലെബനന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു0

    ബെയ്‌റൂട്ട്, ലെബനന്‍: രണ്ട് വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന ലബനനിലെ പ്രസിഡന്റ്  പദവിയിലേക്ക് ജനറല്‍ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവസമൂഹത്തിനായി നീക്കിവച്ചിരിക്കുന്ന പ്രസിഡന്റ്പദവിയിലേക്ക് ഹിസ്ബുള്ളയുടെ പിന്തുണയില്ലാതെയാണ് സൈന്യത്തിന്റെ ജനറലായ ജോസഫ് ഔണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.  ലബനനില്‍ പ്രസിഡന്റ് സ്ഥാനം മാറോനൈറ്റ് ക്രൈസ്തവ വിശ്വാസിക്കും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലീമിനും പാര്‍ലമെന്റിലെ സ്പീക്കര്‍ സ്ഥാനം ഷിയ മുസ്ലീമിനുമായാണ് നീക്കിവച്ചിരിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഭിന്നിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞു നിന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 128-ല്‍ 99

  • സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു

    സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു0

    കാക്കനാട്: സീറോമലബാര്‍ മിഷന്‍ ക്വസ്റ്റ് 2024 ആഗോളതലത്തിലുള്ള വിജയികളെ സഭാസിനഡിനിടെ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ ഇസബെല്ല ബിനു കൂടത്തില്‍ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗസ ബെന്നി രണ്ടാം സ്ഥാനവും എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെയിസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കല്യാണ്‍ രൂപതയില്‍നിന്നുള്ള റോസിലി രാജന്‍ ഒന്നാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നുള്ള ടെസി മാത്യു മുതുപ്ലാക്കല്‍ രണ്ടാം സ്ഥാനവും മാണ്ഡ്യ രൂപതയില്‍നിന്നുള്ള ബീന ജോണ്‍ കളരിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടുതല്‍

National


Vatican

World


Magazine

Feature

Movies

  • കരിമ്പനക്കുളം തിരുഹൃദയ ദേവാലയ ശതാബ്ദി ആഘോഷങ്ങള്‍ 23ന് സമാപിക്കും

    കരിമ്പനക്കുളം തിരുഹൃദയ ദേവാലയ ശതാബ്ദി ആഘോഷങ്ങള്‍ 23ന് സമാപിക്കും0

    കാഞ്ഞിരപ്പള്ളി:  കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും ഇടവക ദിനാഘോഷവും നവംബര്‍ 23ന് നടക്കും. രാവിലെ 11.40ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജയിംസ് കുന്നില്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മണിമല വലിയ പള്ളി ഇടവക വിഭജിച്ചാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകരിച്ചത്. കരിമ്പനക്കുളം  ഇടവകയുടെ ശതാബ്തി ആഘോഷങ്ങള്‍ 2024 നവംബര്‍ 17 ന് ചങ്ങനാശേരി അതിരൂപത

  • വിലങ്ങാട് ഉരുള്‍പൊട്ടല്‍; ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 6 സാന്ത്വന ഭവനങ്ങള്‍ ആശീര്‍വദിച്ചു

    വിലങ്ങാട് ഉരുള്‍പൊട്ടല്‍; ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 6 സാന്ത്വന ഭവനങ്ങള്‍ ആശീര്‍വദിച്ചു0

    കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്‍കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ.

  • വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും

    വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും0

    നിതിന്‍ ജെ. കുര്യന്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്‌സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മലയാളി സന്യാസിനി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?