അവർ ഇരുവരും പിരിയാത്ത കൂട്ടുകാരായിരുന്നു. അവളുടെ ഏത് കാര്യവും അദേഹം ചെയ്തുകൊടുക്കും. ജെമ്മ എന്ന യുവതിയും കാവൽ മലാഖയുമാണ് അവർ.
സാധാരണ മനുഷ്യരുമായി നാം ഇടപെടുന്നതുപോലെയും സംസാരിക്കുന്നതുപോലെയും ജെമ്മയും കവൽമാലാഖയും ഉറ്റ സുഹൃത്തുക്കളെപ്പോലെ ആയിരുന്നു.
ഒരിക്കൽ അവളുടെ ദൂതൻ അവളോട് പറഞ്ഞു: “ഞാൻ നിന്നെ ഒരിക്കലും പിരിയാത്ത നിന്റെ ഉത്തമ സുഹൃത്തും വഴികാട്ടിയും ആയിരിക്കും. എനിക്ക് നിന്റെ മേൽ ഉള്ള ഈ ഉത്തരവാദിത്വം എന്നെ ഭരമേല്പിച്ചത് ആരാണെന്ന് അറിയാമോ? അത് കാരുണ്യവാനായ ഈശോയാണ്. “
രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ തന്റെ നെറ്റിയിൽ കിരിശുവരക്കണമെന്നും ബെഡിനരികിൽ കാവൽ നിൽക്കണം എന്നും അവൾ തന്റെ മലാഖയോട് അപേക്ഷിക്കും. ആ പരിശുദ്ധ ദൂതൻ തന്റെ കിടക്കക്കരുകിൽ ഉണ്ടെന്ന് കണ്ട് ഉറപ്പുവന്നാൽ ഉടൻ അവൾ കിടന്ന് ഉറങ്ങും.
പ്രഭാതത്തിൽ ഉണരുമ്പോഴും വിശ്വസ്തനായ കാവൽ മാലാഖ അവിടെത്തന്നെ നിൽപ്പുണ്ടാകും. ജെമ്മ അദ്ദേഹത്തെ കണ്ടാലും വിശുദ്ധ കുർബാനക്കു പോകേണ്ട തിരക്കിൽ അവൾ അദ്ദേഹത്തെ അത്ര കാര്യമായി ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ ഓടിപ്പോകും. രാത്രി മുഴുവൻ അവളുടെ ഏക ചിന്ത, ദിവ്യ ബലിയെക്കുറിച്ചും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുന്നതിനെക്കുറിച്ചും മാത്രമാണ്.
അതിനാൽ അവൾ വളരെ കുറച്ചുമാത്രമേ ഉറങ്ങിയിരുന്നുള്ളൂ. രാവിലെ എത്രയും പെട്ടെന്ന് ദൈവാലയത്തിലേക്ക് പറക്കുന്നതിലുള്ള ഉത്ഖണ്ട യിലായിരിക്കും അവൾ. രാത്രി മുഴുവൻ തന്നെ കാത്ത് പാലിച്ച കാവൽ മാലാഖയോട് ഒരു നന്ദി പോലും പറയാതെ, “ഞാൻ ഈശോയുടെ അടുത്തേക്ക് പോകുവാട്ടോ” എന്നു മാത്രം പറഞ്ഞു കൊണ്ട് അവൾ ഓടിപ്പോകും. എന്നാൽ കാവൽ മാലാഖ അവളുടെ അടുക്കൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോവുകയാണെങ്കിൽ അവൾ സ്നേഹവായ്പോടെ പറയും: “ഗുഡ് ബൈ പ്രിയ എയ്ഞ്ചൽ, ഈശോക്ക് എന്റെ അഭിവാദ്യങ്ങൾ അറിയിക്കണേ” എന്ന്.
ഇറ്റലിയിൽ നിന്നുളള 20-ആം നൂറ്റാണ്ടിലെ സാധാരണക്കാരിയായ വിശുദ്ധയാണ് ജമ്മ ഗില്ഗാനി. അവളെപ്പോലെ കാവൽ മാലാഖയുമായി സൗഹൃദതത്തിലായിരിക്കണം നാം എന്ന് വിശുദ്ധ നമ്മെ ഓർമിപ്പിക്കുന്നു. അങ്ങനെ എങ്കിൽ നമ്മുടെ ഏത് ആവശ്യത്തിനും അവർ നമ്മെ സഹായിക്കും. ജെമ്മക്ക് മറ്റുള്ളവരെ അറിയിക്കേണ്ട കാര്യങ്ങൾ മാലാഖ നേരിൽ പോയി പറയുമായിരുന്നു എന്ന് അവളുടെ ആത്മീയ പിതാവ് വാഴ്ത്തപ്പെട്ട germmanus Rouppolo സ്വന്തം അനുഭവത്തില്നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മയുടെ മാലാഖ വഴിയാണ് അവൾ ആത്മീയ പിതാവിനെ കാര്യങ്ങൾ അറിയിച്ചിരുന്നത്.
നമ്മുടെ ആത്മാവിന്റെ നല്ല ഇടയാനാണ് കാവൽ മാലാഖ എന്ന് സി.സി.സി. പടിപ്പിക്കുന്നു. തെറ്റുകളെ തിരുത്താനും പ്രലോഭനങ്ങളിൽ വിജയം വരിക്കാനും വീഴ്ചകളിൽ നിന്ന് സംരക്ഷണം നൽകാനും ദൈവം നൽകിയ നല്ല ഇടയൻ.
Leave a Comment
Your email address will not be published. Required fields are marked with *