Follow Us On

19

February

2025

Wednesday

പ്രോ-ലൈഫ് ദിനത്തിനൊരുക്കമായി 40 ദിവസത്തെ അഖണ്ഡ പ്രാര്‍ത്ഥന

പ്രോ-ലൈഫ് ദിനത്തിനൊരുക്കമായി 40 ദിവസത്തെ അഖണ്ഡ പ്രാര്‍ത്ഥന
ചങ്ങനാശേരി: 2025 ജൂബിലി വര്‍ഷത്തിലെ, പ്രോ-ലൈഫ് ദിനത്തിലേക്ക് (മാര്‍ച്ച് 25 – മംഗളവാര്‍ത്താ ദിനം) പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിലെ ദൈവാലയങ്ങളില്‍ 40 ദിന അഖണ്ഡ പ്രാര്‍ത്ഥന നടത്തുന്നു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 24 വരെയുള്ള 40 ദിവസങ്ങള്‍ അതിരൂപതയിലെ 230 ദൈവാലയങ്ങളിലും ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍, മാതൃവേദി, പിതൃവേദി അംഗങ്ങള്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥിക്കുന്നു
ഫെബ്രുവരി 13 വ്യാഴാഴ്ച തുരുത്തി ഫോറോനാ പള്ളിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ ഒന്നിച്ചു കൂടി 40 ദിന പ്രാര്‍ത്ഥനയുടെ ഔദ്യോഗിക തുടക്കംകുറിച്ചു.
ഈ ദിവസങ്ങളില്‍ ഇടവകയില്‍ പ്രോ-ലൈഫ് നിയോഗാര്‍ത്ഥമുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ഗര്‍ഭസ്ഥശിശുക്കള്‍, ഗര്‍ഭച്ഛിദ്രത്തിന് ഇരകളായവര്‍, ഗര്‍ഭിണികള്‍, രോഗാതുരര്‍, വയോധികര്‍, പ്രോ-ലൈഫ് പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.
പ്രോ-ലൈഫ് ദിനമായ മാര്‍ച്ച് 25 ന് അതിരൂപതതലത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ, പ്രോ – ലൈഫ് റാലി എന്നിങ്ങനെ വിവിധ പരിപാടികള്‍ നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?