Follow Us On

07

July

2025

Monday

Latest News

  • ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ

    ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണം; യുവജനങ്ങളോട് പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കാര്‍ലോ അക്യുറ്റിസിനെപ്പോലെ ജീവിതത്തില്‍ ദിവ്യകാരുണ്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ അക്യുറ്റിസ് പറഞ്ഞതുപോലെ ദൈവസാന്നിധ്യം നല്‍കിക്കൊണ്ട് നമ്മെ പരിപോഷിപ്പിക്കുന്ന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണ് ദിവ്യകാരുണ്യമെന്നും രൂപത തലത്തില്‍ ആഘോഷിക്കുന്ന ലോകയുവജനദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്ന നവംബര്‍ 24നാണ് രൂപത തലത്തിലുള്ള ലോക യുവജനദിനം ആഘോഷിക്കുന്നത്. ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍

  • നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു

    നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു0

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

  • നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

    നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്0

    യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും

  • സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

    സെപ്റ്റംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍0

    വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ദൈവത്തിന്‍ മനുഷ്യമക്കളോടുള്ള സ്‌നേഹത്തിന്റെ തിരുനാളാണ്. തന്റെ ഏകജാതനെ നല്കാന്‍ മാത്രം ലോകത്തെ നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്‌നേഹത്തിന്റെ തിരുനാള്‍. ലോക രക്ഷകനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങള്‍ക്കൊടുവില്‍  കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാന്‍

  • ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം

    ദുരന്തമേഖലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം മാതൃകാപരം0

    മാനന്തവാടി:  വയനാട് ഉരുള്‍പൊട്ടല്‍  ദുരന്ത ബാധിതര്‍ക്ക് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ദുരന്ത ബാധിതരുടെ അക്കൗണ്ടിലേക്ക് 9500 രൂപ വീതം കത്തോലിക്കാ സഭ നല്‍കുന്നതിന്റെ ഉദ്ഘാടനം മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍  എടുത്തുവരുകയാണെന്നും കത്തോലിക്കാ സഭ അടക്കം സഹകരിക്കുവാന്‍ തയാറായ മുഴുവന്‍

  • സീറോമലബാര്‍ സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍

    സീറോമലബാര്‍ സഭാംഗങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണ്: മാര്‍ റാഫേല്‍ തട്ടില്‍0

    ഷൈമോന്‍  തോട്ടുങ്കല്‍ ലണ്ടന്‍: സീറോ മലബാര്‍  സഭാംഗങ്ങള്‍  ഗ്രേറ്റ് ബ്രിട്ടനില്‍ പ്രവാസികളല്ല പ്രേക്ഷിതരാണെന്ന് സീറോ മലബാര്‍  സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന മാര്‍ തട്ടില്‍ റാംസ്ഗേറ്റിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയുടെ വൈദിക സമിതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. സീറോ മലബാര്‍ സഭയിലെ പ്രവാസി രൂപതകളില്‍ ഏറ്റവും സജീവവും ഊര്‍ജ്ജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെന്ന്  മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ പരിശീലനത്തിലും അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും

  • മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്

    മാര്‍ റാഫേല്‍ തട്ടിലിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഊഷ്മള വരവേല്‍പ്0

    ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ചേര്‍ന്നു സ്വീകരിച്ചു. 28 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

  • സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം

    സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം0

    സെപ്തംബര്‍ പന്ത്രണ്ടാം തീയതി, വ്യാഴാഴ്ച, രാവിലെ തന്നെ ഫ്രാന്‍സിസ് പാപ്പായുടെ സിംഗപ്പൂര്‍ രാജ്യത്തെ  ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8.35 ഓടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തില്‍ നിന്നും ഏകദേശം 21 കിലോമീറ്ററുകള്‍ അകലെയുള്ള പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ യാത്രയായി. ഫ്രാന്‍സിസ് പാപ്പാ കടന്നുവന്ന  വഴിയുടെ ഇരുവശങ്ങളിലും ധാരാളം ആളുകള്‍ പാപ്പായെ കാണുവാനായി ഏറെ അച്ചടക്കത്തോടെ മണിക്കൂറുകള്‍ക്കുമുമ്പേ കാത്തുനിന്നിരുന്നു. സൈനികരുടെ അകമ്പടിയോടെ തന്റെ ചെറിയ കാറില്‍ എത്തിച്ചേര്‍ന്ന പാപ്പായെ, മന്ദിരത്തിന്റെ അങ്കണത്തില്‍,

National


Vatican

World


Magazine

Feature

Movies

  • ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു

    ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു0

    ട്രിച്ചി (തമിഴ്‌നാട്): ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലെ ലാല്‍ഗുഡിക്കടുത്തുള്ള വിരുഗലൂരില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രതിമ കനിമൊഴി എംപി  അനാച്ഛാദനം ചെയ്തു.  സ്റ്റാന്‍ സ്വാമി പീപ്പിള്‍സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും സാധാരണക്കാരായ നൂറുകണക്കിന് ഗ്രാമീണരും പങ്കെടുത്തു. ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍  അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന സമ്മേളനം ഏറെ വികാരഭരിതമായിരുന്നു. നാടോടി ഗാനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. നീതി, സ്വാതന്ത്ര്യം തുടങ്ങി ഫാ.

  • ടെക്‌സസിലെ പ്രളയത്തില്‍  മരിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ മാര്‍പാപ്പ

    ടെക്‌സസിലെ പ്രളയത്തില്‍ മരിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    ഓസ്റ്റിന്‍/ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്ക്  ശേഷം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ടെക്‌സസിലെ ഗ്വാഡലൂപ്പ നദിയിലുണ്ടായ പ്രളയത്തില്‍ വേദനിക്കുന്നവരെ, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന പെണ്‍മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെ തന്റെ ആത്മാര്‍ത്ഥ അനുശോചനം പാപ്പ അറിയിച്ചു. ജൂലൈ 4 ന് പുലര്‍ച്ചെ ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്  വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 20 ലധികം പെണ്‍കുട്ടികളെ കാണാതായതായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 80

  • ഡോ. ആന്റണിസ്വാമി സവരിമുത്തു മധുര ആര്‍ച്ചുബിഷപ്

    ഡോ. ആന്റണിസ്വാമി സവരിമുത്തു മധുര ആര്‍ച്ചുബിഷപ്0

    വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഡോ. ആന്റണിസ്വാമി സവരിമുത്തുവിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. പാളയംകോട്ട് രൂപതയുടെ ബിഷപ്പായും മധുര അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചുവരുന്നതിനിടയിലാണ് പുതിയ നിയോഗം ബിഷപ് ആന്റണി സ്വാമിയെ തേടിയെത്തിയത്. മധുര ആര്‍ച്ചുബിഷപ് ഡോ. ആന്റണി പപ്പുസ്വാമി വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍  നാലിനാണ് ബിഷപ് ആന്റണിസ്വാമി മധുര അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്. 1960 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി രൂപതയിലെ വടക്കുവണ്ടാനത്ത് ജനിച്ച ബിഷപ് ആന്റണിസ്വാമി പാളയംകോട്ട്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?