Follow Us On

21

February

2025

Friday

കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം

കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം
താമരശേരി: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ  വിമന്‍സ് കൗണ്‍സില്‍ സമ്മേളനം നടത്തി. താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍  ഉദ്ഘാടനം ചെയ്തു.
ഈ കാലഘട്ടത്തില്‍ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകള്‍ ക്കുണ്ടെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
താമരശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതി നിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?