ഭൂവനേശ്വര്‍: ഒഡീയ ഭാഷയില്‍ പുറത്തിറക്കിയിട്ടുള്ള സനാതനി-കര്‍മ്മ ഹി ധര്‍മ്മ എന്ന സിനിമയെ കത്തോലിക്ക ബിഷപ്പുമാര്‍ ഒറ്റക്കെട്ടായി അപലപിച്ചു. ഫെബ്രുവരി 7-നാണ് ഒഡീഷയില്‍ ഈ ചിത്രം റിലീസ് ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും മതപരിവര്‍ത്തനത്തെയും അധിക്ഷേപിക്കുന്നതും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വിതയ്ക്കുന്നതുമായ ഈ ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ തന്നെ ക്രൈസ്തവ ഗ്രൂപ്പുകളും സെക്കുലര്‍ ഗ്രൂപ്പുകളും പ്രതിഷേധിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യുകയായിരുന്നു.
സിനിമ മതപരിവര്‍ത്തനത്തെ ഒരു ക്രിമിനല്‍ കുറ്റമായി ചിത്രീകരിക്കുന്നു, മതസ്വാതന്ത്ര്യത്തെ അവഗണിച്ചുകൊണ്ടുതന്നെ എന്ന് നാഷണല്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി. ക്രിസ്തീയതയുടെ അടിസ്ഥാനതത്വങ്ങളെ പോലും കാറ്റില്‍പറത്തുന്നതാണ് ഈ സിനിമ എന്ന് കാത്തലിക്, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്‌സ്, ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു. ട്രൈബല്‍ വില്ലേജിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം ട്രൈബല്‍ കമ്മ്യൂണിറ്റികള്‍ക്കിടയല്‍ വിഭാഗിയത വളര്‍ത്തുമെന്ന് ബിഷപ്പുമാര്‍ മുന്നറിയിപ്പുനല്‍കി. ക്രീസ്തീയ മതസ്വീകരണം, മന്ത്രവാദം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ.
ഒഡീഷ നേരത്തെ തന്നെ ക്രൈസ്തവ പീഡനത്തിന് പേരുകേട്ടതാണ്. 2008 ല്‍ ഇവിടെ വലിയ കലാപമാണ് നടന്നത്. ഒഡീഷയിലുടനീളം സിനിമ റിലീസ് ചെയ്തത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും വിതച്ചിരിക്കുകയാണെന്ന് കാണ്ടമാലിലെ വൈദികന്‍ ഫാ. മനോജ് കുമാര്‍ നായക് മാധ്യമങ്ങളോട് പറഞ്ഞു. കാണ്ടമാലിലെ ക്രൈസ്തവ സമൂഹം നേരത്തെ മുഖ്യമന്ത്രി മോഹന്‍ ചരന്‍ മച്ഹിയ്ക്ക് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. പക്ഷേ, അദ്ദേഹം അത് മുഖവിലക്കെടുത്തില്ല. സിനിമയ്‌കെകതിരെ ക്രൈസ്തവര്‍ മാത്രമല്ല അക്രൈസ്തവരും രംഗത്ത് വന്നിട്ടുണ്ടെന്ന് കട്ടക് ഭുവനേശ്വര്‍ രൂപതയിലെ ഫാ. ദിബാകര്‍ പാരിച്ച പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *