Follow Us On

22

February

2025

Saturday

രക്തസാക്ഷികളുടെ ചുടുനിണം വീണ കാണ്ടമാലില്‍ ബിഷപ്പുമാര്‍ സന്ദര്‍ശനം നടത്തി

രക്തസാക്ഷികളുടെ ചുടുനിണം  വീണ കാണ്ടമാലില്‍ ബിഷപ്പുമാര്‍ സന്ദര്‍ശനം നടത്തി

കാണ്ടമാല്‍: ക്രൈസ്തവ സാഹോദര്യത്തിന്റെ പ്രകാശവുമായി ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 23 ബിഷപ്പുമാര്‍ രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ടമാല്‍ സന്ദര്‍ശിച്ചു. 20 വര്‍ഷം മുമ്പ് കാണ്ടമാലില്‍ ക്രൈസ്തവ പീഡനം അരങ്ങേറുകയും അനേകര്‍ക്ക് ജീവനും വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാണ്ടമാല്‍ ഒരിക്കല്‍ ക്രൈസ്തവരുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറുമെന്നും ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

തന്നോടൊപ്പം കാണ്ടമാല്‍ സന്ദര്‍ശിച്ച ബിഷപ്പുമാര്‍ 2008 ലെ ക്രൈസ്തവപീഡനത്തെ അതിജീവിച്ച നിരവധി ആളുകളുമായി ഇടപഴകുകയും നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളും ക്രൈസ്തവ ഭവനങ്ങളും കാണുകയും ചെയ്തുവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. പീഡനത്തെ അതിജീവിച്ചവരെ സര്‍ക്കാരിന്റെ സാഹയത്തോടെ ക്രൈസ്തവ സംഘടനകള്‍ പുനരധിവസിപ്പിച്ചുവെങ്കിലും അവരുടെ ജീവിതത്തില്‍ നിന്നും ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
2008 ഓഗസ്റ്റ് 24 ന് ആരംഭിച്ച കലാപത്തില്‍ 100 ലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാലുമാസത്തോളമാണ് അക്രമികള്‍ അഴിഞ്ഞാടിയത്. 56,000 ക്രൈസ്തവര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിരുന്നു. 300 ലധികം ദൈവാലയങ്ങളും 6000 വീടുകളും നശിപ്പിക്കപ്പെട്ടു. ക്രൈസ്തവര്‍ ജീവന്‍ രക്ഷിക്കുവാനായി വനാന്തരങ്ങളിലേക്ക് ഓടിപ്പോയി.

ഇപ്പോള്‍ ക്രൈസ്തവര്‍ക്കെതിരെ പ്രത്യക്ഷമായ അക്രമങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്രൈസ്തവര്‍ക്ക് ചില ഹൈന്ദവ ഗ്രൂപ്പുകളില്‍ നിന്ന് വിദ്വേഷവും സംശയവും നേരിടേണ്ടിവരുന്നുവെന്ന് ഫാ. മനോജ് നായക് മാധ്യമങ്ങളോട് പറഞ്ഞു. 2008 ലെ അക്രമത്തെ അതിജീവിച്ച വ്യക്തിയാണ് അദ്ദേഹം. അന്നത്തെ അക്രമങ്ങളില്‍പ്പെട്ടവരിലെ 300 കുടുംബങ്ങളെ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിച്ചിട്ടുണ്ട്. അവിടുത്തെ വികാരിയാണ് അദ്ദേഹം ഇപ്പോള്‍. ഇപ്പോഴും ഹൈന്ദവ ഗ്രൂപ്പുകളെ ഭീതിയോടയാണ് അവര്‍ കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനുവരി 31 ന് അപ്പസ്‌തോലിക് ന്യൂ ണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ഡ് ഗിരെല്ലി കാന്തമാല്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അവര്‍ക്ക് ശക്തിപകര്‍ന്നുവെന്നും ഫാ. മനോജ് പറഞ്ഞു. 23 ബിഷപ്പുമാരും ആര്‍ച്ചുബിഷപ്പും കൂടി 82 കുടുംബങ്ങളെ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും 10,000 ലധികം വിശ്വാസികള്‍ കാണ്ടമാലിലേക്ക് മടങ്ങിയെത്താനുണ്ട്. അവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പറിച്ചുനടപ്പെട്ടു. 2008 ലെ കലാപത്തില്‍ കൊല്ലപ്പെട്ട ഭൂവനേശ്വറിലെ വൈദികനായിരുന്ന ഫാ. ബര്‍ണാര്‍ഡ് ഡീഗലിനെ ദൈവദാസനായി പ്രഖ്യാപിക്കണമെന്ന് വിശ്വാസികള്‍ ന്യൂണ്‍ഷ്യോയോട് ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്‍ കാണ്ടമാലിലെ 35 രക്തസാക്ഷികളുടെ നാമകരണനടപടിക്ക് മുന്നോട്ട് പോകുവാന്‍ അനുവാദം നല്‍കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?