വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക് തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്‌കാനിലാണ് ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്.
അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സാമീപ്യത്തിനും നന്ദി പറഞ്ഞ പാപ്പ പ്രാര്‍ത്ഥന തുടരണമെന്ന് അഭ്യര്‍ത്ഥിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. ശ്വാസകോശ അണുബാധ നിലനില്‍ക്കുന്നതിനാല്‍ ഫെബ്രുവരി 23 വരെയുള്ള പാപ്പയുടെ പൊതുപരിപാടികല്‍ റദ്ദാക്കിയതായി വത്തിക്കാന്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *