Follow Us On

22

November

2025

Saturday

Latest News

  • ക്രിസ്തുവിന്റെ പാകം

    ക്രിസ്തുവിന്റെ പാകം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത യേശു തമ്പുരാന്‍ പരീശന്മാരുടെയും ന്യായശാസ്ത്രിമാരുടെയും മതാത്മകതയെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനങ്ങള്‍. അവര്‍ പറയുന്നത് നിങ്ങള്‍ ആചരിക്കുക. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കരുത് എന്നാണ് ഈ ഭാഗത്ത് പറയുന്ന ഒരു കാര്യം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നും ഇവിടെ യേശുതമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എപ്പോഴാണോ നേതൃത്വത്തില്‍ ഉണ്ടാവുന്നത് അപ്പോള്‍ ഒരു ഫരിസേയത്വത്തിന്റെ മനോഭാവം

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി0

    വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’  നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി.  പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ  ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള ഈ പുസ്തകം ആറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്‍ത്തകനായ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്.  ഓര്‍മ്മക്കുറിപ്പുകള്‍ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക

  • ഉന്നത വിദ്യാഭ്യാസം; പുതുതലമുറയുടെ ഭാവി പന്താടരുത്

    ഉന്നത വിദ്യാഭ്യാസം; പുതുതലമുറയുടെ ഭാവി പന്താടരുത്0

    കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംജാതമായിരിക്കുന്ന ആനുകാലിക പ്രശ്‌നങ്ങളും നിയമനിര്‍മ്മാണ കരട് നിര്‍ദ്ദേശങ്ങളും പുതുതലമുറയുടെ ഭാവിയും പ്രതീക്ഷകളും പന്താടുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയെ നയിക്കുന്ന പരമോന്നത സംവിധാനമാണ് യുജിസി. യുജിസി ജനുവരി 6ന് പുറത്തിറക്കിയ കരടുനിര്‍ദ്ദേശങ്ങള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത് നിസാരവല്ക്കരിക്കരുത്. അതേസമയം രാഷ്ട്രീയ കണ്ണുകളിലൂടെ മാത്രം ഉന്നതവിദ്യാഭ്യാസമേഖലയെ കാണുന്നതും തെറ്റാണ്. ഫെഡറല്‍ ഭരണ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ടും

  • ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു

    ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശന കര്‍മ്മം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പിആര്‍ഒ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍

  • നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ വിട്ടയച്ചു

    നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് കന്യാസ്ത്രീകളെ വിട്ടയച്ചു0

    അബുജ/നൈജീരിയ: 2025 ജനുവരി 7-ന്  നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ സന്യാസിനിമാരായ വിന്‍സെന്‍ഷ്യ മരിയ വാങ്ക്വോയും ഗ്രേസ് മാരിയറ്റ് ഒക്കോളിയും നിരുപാധികം മോചിതരായി.  ഇരുവരും നല്ല ആരോഗ്യത്തോടെയാണുള്ളതെന്ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ഓഫ് ഒനിറ്റ്ഷയുടെ കുറിപ്പില്‍ വ്യക്തമാക്കി.

  • നിക്കരാഗ്വയില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂട്ടായ്മകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി

    നിക്കരാഗ്വയില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ കൂട്ടായ്മകള്‍ക്കുള്ള അംഗീകാരം റദ്ദാക്കി0

    മനാഗ്വ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ 15 എന്‍ജിഒകളുടെ നിയമപരമായ അംഗീകാരം റദ്ദാക്കി. സേവ് ദി ചില്‍ഡ്രന്‍, നിക്കരാഗ്വയിലെ ഡൊമിനിക്കന്‍ സന്യാസിനി ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിക്കരാഗ്വയിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍. എബനേസര്‍ ക്രിസ്ത്യന്‍ മിഷനറി ഫൗണ്ടേഷന്‍, മതഗല്‍പയിലെ ബേസിക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് അസോസിയേഷന്‍, നിക്കരാഗ്വ ഫൗണ്ടേഷന്‍ എന്നിവയും അംഗീകാരം റദ്ദാക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി മരിയ അമേലിയ കോറണല്‍

  • റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് നിര്യാതനായി

    റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് നിര്യാതനായി0

    ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട രൂപതാംഗമായ റവ. ഡോ. അഡ്വ. ജോണ്‍സണ്‍ ജി. ആലപ്പാട്ട്  (59) നിര്യാതനായി. ഇന്നലെ (13-01-2025) രാവിലെ 09ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോര്‍ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു.  ഫാ. ആന്റോ ജി. ആലപ്പാട്ട്, സിസ്റ്റര്‍ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (ഘമലേ), വര്‍ഗീസ്, ഡോ. പീറ്റര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

  • മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി ഒമ്പതു മുതല്‍

    മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി ഒമ്പതു മുതല്‍0

    തിരുവല്ല: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി ഒമ്പതുമുതല്‍ 16 വരെ പമ്പയാറിന്റെ തീരത്ത് നടക്കും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30 ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. മാര്‍ത്തോമാ സഭയിലെ ബിഷപ്പുമാരും അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍

  • ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു

    ചരിത്രപ്രസിദ്ധമായ ഇറ്റാലിയന്‍ നാവിക കപ്പല്‍ 2025-ല്‍ ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു0

    റോം: ‘അമേരിക്ക’ എന്ന പേര് പ്രചോദിപ്പിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ പര്യവേക്ഷകന്റെ പേരിലുള്ള ഇറ്റാലിയന്‍ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചിയെ 2025 ജൂബിലി ദൈവാലയമായി തിരഞ്ഞെടുത്തു. ഇറ്റലിയിലെ മിലിട്ടറി ഓര്‍ഡിനേറിയറ്റിലെ ആര്‍ച്ചുബിഷപ് സാന്റോ മാര്‍സിയാനോയാണ് കപ്പലിനെ 2025-ലേക്കുള്ള ജൂബിലി ദൈവാലയമായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.  അമേരിഗോ വെസ്പുച്ചി ‘വിശുദ്ധ തീര്‍ത്ഥാടനങ്ങള്‍ക്കും കടലിലെ ദൗത്യങ്ങള്‍ക്കിടയില്‍ ഭക്തിനിര്‍ഭരമായ സന്ദര്‍ശനങ്ങള്‍ക്കുമുള്ള’ ഒരു ജൂബിലി കേന്ദ്രമായിരിക്കും. ജൂബിലി വര്‍ഷത്തില്‍ ബിഷപ്പുമാര്‍ തിരഞ്ഞെടുക്കുന്ന  ദൈവാലയങ്ങളിലേക്ക്  തീര്‍ത്ഥാടനം നടത്തുന്നതിലൂടെയും കത്തോലിക്കര്‍ക്ക് പൂര്‍ണദണ്ഡവിമോചനം നേടാനുള്ള അവസരം ഉണ്ട്. ജൂബിലി വര്‍ഷത്തില്‍

National


Vatican

World


Magazine

Feature

Movies

  • കരിമ്പനക്കുളം തിരുഹൃദയ ദേവാലയ ശതാബ്ദി ആഘോഷങ്ങള്‍ 23ന് സമാപിക്കും

    കരിമ്പനക്കുളം തിരുഹൃദയ ദേവാലയ ശതാബ്ദി ആഘോഷങ്ങള്‍ 23ന് സമാപിക്കും0

    കാഞ്ഞിരപ്പള്ളി:  കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും ഇടവക ദിനാഘോഷവും നവംബര്‍ 23ന് നടക്കും. രാവിലെ 11.40ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജയിംസ് കുന്നില്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മണിമല വലിയ പള്ളി ഇടവക വിഭജിച്ചാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകരിച്ചത്. കരിമ്പനക്കുളം  ഇടവകയുടെ ശതാബ്തി ആഘോഷങ്ങള്‍ 2024 നവംബര്‍ 17 ന് ചങ്ങനാശേരി അതിരൂപത

  • വിലങ്ങാട് ഉരുള്‍പൊട്ടല്‍; ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 6 സാന്ത്വന ഭവനങ്ങള്‍ ആശീര്‍വദിച്ചു

    വിലങ്ങാട് ഉരുള്‍പൊട്ടല്‍; ഇരിങ്ങാലക്കുട രൂപത നല്‍കുന്ന 6 സാന്ത്വന ഭവനങ്ങള്‍ ആശീര്‍വദിച്ചു0

    കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസിയുടെയും താമരശ്ശേരി രൂപതയുടെയും സഹകരണത്തോടെ ഇരിങ്ങാലക്കുട രൂപത നിര്‍മിച്ചു നല്‍കുന്ന 10 സാന്ത്വന ഭവനങ്ങളില്‍ 6 എണ്ണത്തിന്റെ താക്കോല്‍ദാനം നടത്തി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ഭവനങ്ങള്‍ ആശീവദിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളും സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഒരു കോടി ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ.

  • വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും

    വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും0

    നിതിന്‍ ജെ. കുര്യന്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്‌സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മലയാളി സന്യാസിനി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?