Follow Us On

17

August

2025

Sunday

ഭിന്നശേഷി സംവരണം; അധ്യാപക നിയമന തടസം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഭിന്നശേഷി സംവരണം; അധ്യാപക നിയമന തടസം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തൃശൂര്‍: ഭിന്നശേഷി സംവരണം മൂലം നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
റവന്യുമന്ത്രി കെ. രാജനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയത്. ഇതിനായി ഉന്നതതല യോഗം മാര്‍ച്ച് ആദ്യവാരം വിളിച്ചു ചേര്‍ക്കും. വിദ്യാഭ്യാസ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,  കെസിബിസി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
റവന്യുമന്ത്രി കെ. രാജന്‍ മുന്‍കൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ കെസിബിസി മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഫാ. ഡൊമിനിക് അയലൂപറമ്പില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, മുന്‍ പ്രസിഡന്റ് ജോഷി വടക്കന്‍, സംസ്ഥാന ഭാരവാഹികളായി ബിജു.ജി, റോബിന്‍ മാത്യു, ബിജു പി. ആന്റണി, ജോണി സി.എ, തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് എ.ഡി സാജു എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലെ പതിനാറായിരത്തില്‍പരം അധ്യാപകരാണ് ദിവസ വേതനംപോലും ലഭിക്കാതെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് മന്ത്രി കെ. രാജന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഉന്നതതലകൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?