Follow Us On

08

June

2025

Sunday

സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു

സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു
കോട്ടയം:  മാതൃകാ കര്‍ഷക കുടുംബത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു.
പുരസ്‌കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്. ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷി തോട്ടം, ഔഷധ ഉദ്യാനം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ നിരവധിയായ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഇരുപത്തി അയ്യായിരം രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌ക്കാരം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ഠാതിഥികള്‍ ചടങ്ങില്‍ സന്നിഹി തരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?