Follow Us On

22

January

2025

Wednesday

വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…

വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…

1631 ഏപ്രില്‍ 25നാണ് ഡീഗോ ലാസാറോ ഡെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്‍ശനം ലഭിച്ച സ്ഥലത്ത് സാന്‍ മിഗായേല്‍ ഡെല്‍ മിലേഗ്രോ എന്ന പട്ടണത്തില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു.  വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം.

താന്‍ വിശുദ്ധ മിഖായേലാണെന്നും  ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്‍ക്കിടയിലുള്ള മലയിടുക്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും അറിയിക്കണമെന്നുമായിരുന്നു അന്ന് വിശുദ്ധ മിഖായേല്‍ നല്‍കിയ സന്ദേശം. എന്നാല്‍  ഡീഗോ ലാസറോ ഈ ദര്‍ശനത്തെ അവിശ്വസിക്കുകയും താന്‍ ഇത് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുകയില്ല എന്ന് കരുതി ഈ വിവരം ആരോടും പറയാതിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡീഗോയ്ക്ക് മാരകമായ ഉദരരോഗം ബാധിക്കുകയും പിന്നീട് മേയ് ഏഴ് രാത്രിയില്‍  വിശുദ്ധ മിഖായേല്‍ പ്രത്യക്ഷപ്പെട്ട് ആ ഉദരരോഗം സുഖപ്പെടുത്തുകയും ചെയ്തു.  അന്ന് തീര്‍ത്ഥാടനകേന്ദ്രം പണിയേണ്ട സ്ഥലം അദ്ദേഹത്തിന് വിശുദ്ധ മിഖായേല്‍ കാണിച്ചുകൊടുത്തു. അതിനുശേഷം നവംബര്‍ 13 ന് ഒരിക്കല്‍ കൂടെ വിശുദ്ധ മിഖായേല്‍ ചെറുപ്പക്കാരന് പ്രത്യക്ഷപ്പെട്ടു.

ഇതിനെ തുടര്‍ന്ന് അദ്ദേഹം ആ ഉറവയില്‍ നിന്ന് വെള്ളം ശേഖരിച്ച് പ്രാദേശിക ബിഷപ്പിന് നല്‍കി. ബിഷപ് അദ്ദേഹം പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുന്നതിനായി ആ വെള്ളം കുറെ രോഗികള്‍ക്ക് നല്‍കുകയും അവരെല്ലാവരും സുഖപ്പെടുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ത്‌ലാസ്‌കാലാ ബിഷപ്പായിരുന്ന വാഴ്ത്തപ്പെട്ട ജുവാന്‍ ഡെ മെന്റോസാണ്  മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തീര്‍ത്ഥാടനകേന്ദ്രം പണിയുവാന്‍ നിര്‍ദേശം നല്‍കിയാത്. ഇന്ന് മുഖ്യദൂതന്‍മാരുടെ തിരുനാള്‍ദിനമായ  സെപ്റ്റംബര്‍ 29ന് സാന്‍ മിഗുവല്‍ ഡെല്‍ മിലാഗരോ നഗരത്തില്‍ ഈ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ഈ പ്രത്യക്ഷീകരണം സാഘോഷം കൊണ്ടാടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?