വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബൈബിള്‍ തിരുത്തിയെഴുതാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
ബൈബിള്‍ തിരുത്തി എഴുതാന്‍ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നല്‍കിയെന്നാണ് വ്യാജ പ്രചരണം. ബൈബിള്‍ പരിശോധിച്ചശേഷം തെറ്റുകള്‍ മായിച്ചു കളയണമെന്ന് പാപ്പ എക്‌സില്‍ കുറിച്ചെന്ന സ്‌ക്രീന്‍ഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററില്‍ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചരണം തള്ളി. ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടിലെ വാചകങ്ങള്‍ പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലായെന്നും ഫാറ്റ് ചെക്കിങ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *