കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സെന്റ് ചാവറ അവാര്‍ഡിന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു.
250 ല്‍ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ് മാര്‍ ജോസ് പുളിക്കലിന് അവാര്‍ഡ് നല്‍കുന്നത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.
മാര്‍ച്ച് മാസം കോട്ടയത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *