വാഷിംഗ്ടണ്‍ ഡിസി: ഗ്വാഡലൂപ്പ മാതാവിന്റെ മാതൃസഹായവും സംരക്ഷണവും തേടി മാര്‍ച്ച് 12 മുതല്‍ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 വരെ ഒന്‍പത് മാസത്തെ നൊവേന ചൊല്ലുവാന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ആഹ്വാനം ചെയ്തു.
500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശുദ്ധ ജുവാന്‍ ഡീഗോയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് പരിശുദ്ധ മറിയം നല്‍കിയ സംരക്ഷണവും സഹായവും ഇന്നും അതേ ശക്തിയോടെ നമുക്ക് ലഭ്യമാകുന്നുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞു. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ദൈവകൃപയോട് സഹകരിച്ചപ്പോള്‍ 1548-ല്‍ വിശുദ്ധ ജുവാന്‍ ഡീഗോയുടെ മരണത്തിന് മുന്‍പ് തന്നെ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള 90 ലക്ഷം ആത്മാക്കള്‍ സഭയിലേക്ക് കടന്നു വന്നു. ഈ നൊവേന പ്രാര്‍ത്ഥനയിലൂടെ ഇതേ മാതൃഹസായവും സംരക്ഷണവുമാണ് നാം ഇന്ന് തേടുന്നതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.
പാപം നിമിത്തം ലോക അന്ധകാരത്തിലാണെന്ന് നമുക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍ തിന്മക്ക് ദൈവത്തിന്റെ കൃപയുടെ ശക്തിയെ സമീപിക്കാനാവില്ല. പശ്ചാത്തപിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ദൈവത്തിന്റെ സൗഖ്യദായകമായ കരുണ ലഭ്യമാകുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
വിസ്‌കോന്‍സിനിലെ ഗ്വാഡലൂപ്പ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം ആരംഭിച്ച കര്‍ദിനാള്‍ കത്തോലിക്ക സഭയുടെ പരമോന്നത കോതിയായ അപ്പസ്‌തോലിക്ക് സിഗ്നേച്ചുറായുടെ തലവനായി സേവനം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *