കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പുളിക്കല്‍.
പ്രശ്നത്തില്‍ ഇടപെടേണ്ട സര്‍ക്കാരും വനംവകുപ്പും മന്ത്രിമാരും എവിടെപ്പോയി. എങ്ങനെ ഇവര്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരുടെ ജീവനെക്കുറിച്ച് അധികാരികള്‍ക്ക് ആകുലതയില്ലേ; മാര്‍ പുളിക്കല്‍ ചോദിച്ചു.
അധികാരത്തിലെത്തിച്ച ജനതയുടെ സ്വരം ഭരണാധികാരികള്‍ കേള്‍ക്കുന്നില്ല. ഉത്തരവാദിത്വം ബന്ധപ്പെട്ട സര്‍ക്കാരും മന്ത്രിമാരും ഏറ്റെടുക്കണം. വനംവകുപ്പിനും കൃഷിവകുപ്പിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്വമുണ്ട്. വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം രാജിവച്ച് പുറത്തുപോകണമെന്നും മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *