Follow Us On

18

October

2024

Friday

ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രമുഖ ഫുട്‌ബോള്‍ താരം

ദൈവത്തെ മഹത്വപ്പെടുത്തുന്ന പ്രമുഖ ഫുട്‌ബോള്‍ താരം

നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ കരസ്ഥമാക്കിയ തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീം താരമാണ് ദൈവത്തിന് മഹത്വം നല്കി ക്രീസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തിയത്.

ജേഴ്‌സിയില്‍ പതിച്ചിരിക്കുന്ന ബൈബിള്‍ വചനം ക്യാമറകള്‍ക്കും കാണികള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ച് തൈവോ അവോനിയി ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയായിരുന്നു. വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോള്‍ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്‌സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

”എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയര്‍ത്തിയിരിക്കുന്നു.”  കൂടാതെ സഭാപ്രസംഗകന്‍ 12/13 :  ‘ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.. ” എന്ന വാക്യവും അവോനിയിയുടെ ജേഴ്‌സിയില്‍ കാണാം.

കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ ടീമായ നൈജീരിയയ്ക്ക് വേണ്ടി ഗോളടിച്ചപ്പോള്‍ കുരിശ് അടയാളമുള്ള ഷിന്‍പാഡ് പ്രദര്‍ശിപ്പിച്ചതും  തരംഗമായിരുന്നു
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?