Follow Us On

13

November

2025

Thursday

Latest News

  • പരിസ്ഥിതി സംരക്ഷണത്തിന്  പദ്ധതിയുമായി സിസിബിഐ

    പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതിയുമായി സിസിബിഐ0

    ജലന്ധര്‍: ജൈവകൃഷി, ജലസംരക്ഷണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരേന്ത്യന്‍ ഭൂമിയുടെ വിലാപങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള പദ്ധതിയുമായി കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ(സിസിബിഐ). ജലന്ധറിലെ ജിയാനോദയയില്‍ നടന്ന സിസിബിഐ സമ്മേളനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഡല്‍ഹി, ജലന്ധര്‍, ജമ്മു-കാശ്മീര്‍, ഷിംല-ചാണ്ടിഗാര്‍ഗ് തുടങ്ങിയ രൂപതകളില്‍നിന്നായി 68 പ്രതിനിധികള്‍ പങ്കെടുത്തു. പ്രാദേശിക കമ്മീഷന്‍ സെക്രട്ടറിമാരും യൂത്ത് ലീഡേഴ്‌സും അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ‘പില്‍ഗ്രിംസ് ഓഫ് ഹോപ്: ക്രൈ ഓഫ് ദ മദര്‍ ഏര്‍ത്ത്’ എന്നതായിരുന്നു

  • വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി

    വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി0

    കാഞ്ഞിരപ്പള്ളി: വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാര്‍ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി. മുനമ്പം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നിയമം മൂലം സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയില്‍ കഴിയുന്ന മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് വഖഫ് ഭേദഗതി ബില്‍. ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന നിലവിലെ വഖഫ് നിയമം  പരിഷ്‌ക്കരിക്കേണ്ടത് അനി വാര്യമാണ്. വില കൊടുത്ത് ഭൂമി മേടിച്ചവര്‍ക്ക് തങ്ങളുടെ വസ്തുക്കളില്‍ യാതൊരു അവകാശമുമില്ല എന്ന സ്ഥിതിവിശേഷം ഭയാനകമാണ്. അതിനാല്‍ ഈ സാഹചര്യം

  • കെസിബിസി പ്രകടിപ്പിച്ചത് കേരളത്തിലെ ക്രൈസ്തവരുടെ വികാരം: കേരളാ കാത്തലിക് ഫെഡറഷന്‍

    കെസിബിസി പ്രകടിപ്പിച്ചത് കേരളത്തിലെ ക്രൈസ്തവരുടെ വികാരം: കേരളാ കാത്തലിക് ഫെഡറഷന്‍0

    കൊച്ചി: വഖഫ് വിഷയത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി കേരളത്തിലെ എംപിമാരോട് ഉന്നയിച്ച ആവശ്യം കേരളത്തിലെ ക്രൈസ്തവരുടെ മുഴുവന്‍ വികാരമാണെന്ന് കെസിഎഫ് (കേരളാ കാത്തലിക് ഫെഡറഷന്‍) നേതൃയോഗം. അതിനെ ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് വര്‍ഗീയ നിലപാടാണെന്ന് വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്. മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നിലപാടുകള്‍. അതേസമയം തന്നെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാട്ടുന്ന പക്ഷപാതപരമായ നിലപാടിനെതി രെയുള്ള

  • വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം

    വഖഫ് നിയമം പൊളിച്ചെഴുതണം; മുനമ്പം ജനതക്ക് നീതി ലഭിക്കണം0

    കൊച്ചി: വഖഫ് നിയമത്തിലെ ജനദ്രോഹവ്യവസ്ഥകള്‍ റദ്ദ്ചെയ്ത് മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ വഖഫ് നിയമഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. മുനമ്പത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലവിലുള്ള വഖഫ് നിയമത്തിലെ വകുപ്പുകള്‍ റദ്ദുചെയ്യാതെ തരമില്ല. പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണംകൊടുത്തുവാങ്ങിയ ഭൂമിയില്‍ ജീവിക്കാന്‍ ഒരു മതത്തിന്റെയും അവരുടെ ട്രൈബ്യൂണലിന്റെയും മുമ്പില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടും നീതിനിഷേധവും,

  • മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    മദ്യ വില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    പാലക്കാട്: മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ബീവറേജസ് മദ്യ വില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേ ധവുമായി കത്തോലിക്ക കോണ്‍ഗ്രസ്. പള്ളിപ്പടി ദൈവാലയത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിപ്പടി സെന്ററില്‍ സമാപിച്ചു. കാഞ്ഞിരത്ത് പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലെറ്റാണ് പള്ളിപ്പടിയിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണെന്നും പള്ളിപ്പടിയില്‍ ഔട്ട് ലെറ്റ് ആരംഭിക്കുവാന്‍ അനുവദിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് ബോബി ബാസ്റ്റ്യന്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പ്രിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവക

  • ‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍

    ‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍0

    തൃശൂര്‍:  ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’-ക്ക് രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചു. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്. ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചത്. വത്തിക്കാനില്‍ ഫ്രാന്‍സിസ്

  • വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം

    വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024 ജൂലൈ 30-ന് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല തുടങ്ങിയ സ്ഥലങ്ങളി ല്‍ ഉണ്ടായ കനത്തമഴ, മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയവയും അതിന്റെ ദുരന്തങ്ങളും എല്ലാവരുടെയും മനസുകളില്‍ ഉണ്ട്. ഈ ദുരന്തത്തില്‍ 1555 വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 600 ഹെക്ടറോളം ഭൂമിയില്‍ ഉണ്ടായിരുന്നതെല്ലാം നശിച്ചു. നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. കുറെയാളുകളെ കാണാതായി. പതിനായിരത്തോളം മനുഷ്യരെങ്കിലും എല്ലാം നഷ്ടപ്പെട്ടവരായി. ആ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍

  • ജബല്‍പൂരിലെ ക്രിസ്ത്യന്‍  തീര്‍ത്ഥാടകര്‍ക്കെതിരായ  ആക്രമണത്തെ സിബിസിഐ അപലപിച്ചു

    ജബല്‍പൂരിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമണത്തെ സിബിസിഐ അപലപിച്ചു0

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരമായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിച്ച, ഭരണഘടനാ മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമായ ഘടകങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാതൃകയുടെയും തന്ത്രത്തിന്റെയും ഭാഗമാണെന്ന്

  • വിശ്വാസം ഉപേക്ഷിക്കാന്‍  തയ്യാറാകാത്തതിനാല്‍ രണ്ടു  ക്രിസ്ത്യന്‍ കുടുംബങ്ങള്‍  ഒഡീഷയിലെ ഗ്രാമത്തില്‍ നിന്ന്  പുറത്താക്കപ്പെട്ടു

    വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒഡീഷയിലെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു0

    ഭുവനേഷ്വര്‍: ഒഡീഷ സംസ്ഥാനത്തെ നബരംഗ്പൂര്‍ ജില്ലയിലെ ഹിന്ദു ഭൂരിപക്ഷ ആദിവാസി ഗ്രാമമായ സിയുനഗുഡയില്‍, ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍, രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമം വിട്ട് പോകേണ്ടി വന്നു. ഇവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. ഗംഗാധര്‍ സാന്ത, ഭാര്യ, രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള്‍ ഉപേക്ഷിച്ചത്. ഇവര്‍ ബ്ലസ്സിംഗ് യൂത്ത് മിഷന്‍ എന്ന ക്രിസ്ത്യന്‍ സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള്‍ വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്‍

National


Vatican

Magazine

Feature

Movies

  • തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു

    തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു0

    ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു. മന്ത്രി കെ. രാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായി. കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, കിഡ്സ് സെന്റര്‍ എന്നിവ യഥാക്രമം ഇ.ടി. നീലകണ്ഠന്‍ മൂസ്, സി.പി. പോളി, ഡോ. ഫ്‌ളര്‍ജിന്‍ തയ്യാലക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, കൈക്കാരന്‍മാരായ നിക്‌സന്‍ കോലഞ്ചേരി, വര്‍ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, കണ്‍വീനര്‍

  • ലിയോ 14 -ാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാള പരിഭാഷ  – ‘ഞാന്‍ നിന്നെ സ്‌നേഹിച്ചു’ – പ്രകാശനം ചെയ്തു

    ലിയോ 14 -ാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാള പരിഭാഷ – ‘ഞാന്‍ നിന്നെ സ്‌നേഹിച്ചു’ – പ്രകാശനം ചെയ്തു0

    തിരുവനന്തപുരം: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധത്തിന്റെ മലയാള പരിഭാഷ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ പ്രകാശനം ചെയ്തു. പിഎംജി ലൂര്‍ദ് മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസിന് പരിഭാഷ നല്‍കിക്കൊണ്ട് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനം നിര്‍വഹിച്ചു. കത്തോലിക്ക സഭയുടെ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ പ്രസാധകരായ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് ആണ്  പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?