Follow Us On

13

December

2025

Saturday

ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.

1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ശക്തമായി സംസാരിച്ച നേതാവായിരുന്നു അദ്ദേഹം.

അതോടൊപ്പംതന്നെ, പതിമൂന്നാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സന്തത സഹചാരിയായിരുന്ന ബ്രദര്‍ ലിയോയെയും ഈ പേര് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഈ പേര് തിരഞ്ഞെടുക്കുന്നതിലൂടെ, പുതിയ പാപ്പ തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെക്കൂടിയാണ് സൂചിപ്പിക്കുന്നതന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ലക്ചറര്‍ ഡോ. ഗൊണ്‍സാലോ വെലാസ്‌കോ ബെറെന്‍ഗുവര്‍ അഭിപ്രായപ്പെട്ടു.
ദിവംഗതനായ ഫ്രാന്‍സിസ് പാപ്പ താന്‍  ഫ്രാന്‍സിസ് അസ്സീസിയുടെ പേരാണ് സ്വീകരിച്ചിരിക്കുന്നത് എന്നു വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ഫ്രാന്‍സിസിന്റെ അടുത്ത സുഹൃത്തായ ലിയോയുടെ പേര് സ്വീകരിക്കുന്നതിലൂടെ ഫ്രാന്‍സിസ് പാപ്പയുമായുള്ള  ഹൃദ്യമായ ബന്ധത്തിന്റെ സൂചനയായും ഈ പേരിനെ കാണാം.

‘ഫ്രാന്‍സിസ് പാപ്പയെ പോലെതന്നെ പ്രാന്തപ്രദേശങ്ങളെ കേന്ദ്രത്തില്‍ നിര്‍ത്താനും കുടിയേറ്റക്കാരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുന്‍നിരയില്‍ എത്തിക്കാനുമായി സഭാചരിത്രത്തില്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ വിപ്ലവം ഇനിയും തുടരുമെന്നതിന്റെ സൂചനയായും ലിയോ പതിമൂന്നാമന്‍ എന്ന പേര് ചര്‍ച്ച ചെയ്യപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?