Follow Us On

01

June

2025

Sunday

പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്

പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്

‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍  മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്.

പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു. തുടര്‍ന്ന്  ‘നമ്മള്‍  യഥാര്‍ത്ഥ മാതൃരാജ്യത്തിലേക്കുള്ള തീര്‍ത്ഥാടകരാണ്’, എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു.  അത് ‘വരും വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ കാര്യപരിപാടികളുടെ ഒരു സൂചന നല്‍കുന്നതായി ‘ ഫാ. മോറല്‍ പറഞ്ഞു.

പുതിയ പാപ്പയുടെ സ്വഭാത്തെക്കുറിച്ച് ഫാ. മോറല്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്, ‘സന്തുലിത വ്യക്തിത്വത്തിനുടമയും, ആത്മീയ മനുഷ്യനും, എല്ലാവരുമായും ശരിക്കും അടുപ്പം പുലര്‍ത്തുന്ന വ്യക്തിയുമാണ്. അദ്ദേഹം എല്ലാവരെയും, ധനികരെയും ദരിദ്രരെയും ഒരുപോലെ സ്‌നേഹിക്കുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?