Follow Us On

05

November

2025

Wednesday

പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്.

പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക നീതി, മനുഷ്യാവകാശം, വംശീയ പ്രശ്‌നങ്ങള്‍, കുടിയേറ്റക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം റീപോസ്റ്റുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു.

2025 ഫെബ്രുവരിയില്‍, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വ്യത്യസ്ത ഗ്രൂപ്പുകളോടുള്ള സ്‌നേഹത്തിന് മുന്‍ഗണന നല്കണം എന്ന അഭിപ്രായത്തെ ചോദ്യം ചെയ്യുന്ന ലേഖനം  അദ്ദേഹം റീ പോസ്റ്റ് ചെയ്തു. ‘യേശു നമ്മോടു സ്‌നേഹത്തെ റാങ്ക് ചെയ്യാന് പറയുന്നില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

2025 ഏപ്രിലില്‍, ജയിലില്‍ നടന്നതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ  ലംഘനങ്ങളെക്കുറിച്ചും, കാലാവസ്ഥാ സംരക്ഷണത്തിനായുള്ള  കത്തോലിക്കാ ഹര്‍ജിയും, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫിയുടെ തോക്ക് സുരക്ഷാനിഷ്‌ക്രിയത്വത്തിനെതിരായ വിമര്‍ശനങ്ങളോടുള്ള പിന്തുണയും അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ കാണാനാകും .

360,800ലധികം അനുയായികളുള്ള X അക്കൗണ്ട്  പാപ്പയുടെ സാമൂഹിക, രാഷ്ട്രീയ, മാനവാവകാശ നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുന്നു. സാമൂഹികനീതി, സമാധാനം, കുടിയേറ്റക്കാര്‍, മനുഷ്യാവകാശങ്ങള്‍ എന്നി വിഷയങ്ങള്‍ സംബന്ധിച്ച് അദ്ദേഹം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?