Follow Us On

30

October

2025

Thursday

Latest News

  • വനം വകുപ്പിനെ കയറൂരിവിടരുത്: മോണ്‍. ജോസ് കരിവേലിക്കല്‍.

    വനം വകുപ്പിനെ കയറൂരിവിടരുത്: മോണ്‍. ജോസ് കരിവേലിക്കല്‍.0

    കോതമംഗലം: വനംവകുപ്പിനെ കയറൂരി വിട്ട് കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നത് വിലപ്പോകില്ലെന്ന് ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പൈനാവ് വെള്ളാപ്പാറ  ഡിഫ്ഒ ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മൂന്നാര്‍ രാജപാത ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന മുന്നേറ്റ

  • ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍

    ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ  ബസേലിയോസ് ജോസഫ് ബാവയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും കൂടുതല്‍ അനുഗ്രഹത്തിനു കാരണമാകട്ടെയെന്നു മാര്‍ റാഫേല്‍ തട്ടില്‍. പുതിയ കാതോലിക്കയായി ഉയര്‍ത്തപ്പെട്ട ബസേലിയോസ് ജോസഫ് ബാവയ്ക്ക് അയച്ച അഭിനന്ദന സന്ദേശത്തിലാണ് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  ഇപ്രകാരം ആശംസിച്ചത്. സാഹോദര്യത്തിലും ഐക്യത്തിലും സ്‌നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവിന്റെ നല്‍വരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വ ശുശ്രൂഷയില്‍ ഉണ്ടാകട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസാ സന്ദേശത്തില്‍

  • കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

    കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി0

    കൊല്ലം: ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതില്‍ ചിലതില്‍ വെള്ളംചേര്‍ത്തുള്ള പഠനങ്ങളും പ്രവൃത്തികളും തെറ്റാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി.  2025-ലെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കൊല്ലം രൂപത പ്രോ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയ അന്തര്‍ദേശീയ പ്രോ-ലൈഫ് ദിനാഘോഷവും വലിയ കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും കത്തോലിക്കാ വിശ്വാസത്തിലും അടിയൂന്നിയുള്ള പ്രോ-ലൈഫ് പ്രവര്‍ത്തനത്തിന്

  • ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു

    ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു0

    ബെയ്‌റൂട്ട് (ലബനന്‍): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ എന്ന പേരില്‍ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ ഇന്നലെയായിരുന്നു

  • ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി

    ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി0

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ് ഡോ. ഡി. സെല്‍വരാജന്‍ അഭിഷിക്തനായി. നഗരസഭാ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ആയിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍ക രൂപത ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള്‍ അണിയിച്ചും മോണ്‍. ഡോ. ഡി. സെല്‍വരാജനെ ബിഷപ് സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യയിലെ വത്തിക്കാന്‍  പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജെറെല്ലി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി

  • ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക

    ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക0

     കോട്ടപ്പുറം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില്‍ ഉണ്ടാക്കുന്ന  വിപത്തുകളെ പറ്റി  ബോധവല്‍ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരി ബോധവല്‍ക്കരണ ദിനം ആചരിച്ചു. വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ജിംബിള്‍ തുരുത്തൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  തുടര്‍ന്ന് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള്‍ പള്ളിയങ്കണത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.

  • സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു

    സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു0

    ഡബ്ലിന്‍ (അയര്‍ലന്റ്) :  സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ  ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ്  ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.

  • മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്

    മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്0

    പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ‘മികച്ച ഹരിത സ്വകാര്യ സ്ഥാപനം’ എന്ന അംഗീകാരം ശാലോമിന്. മാര്‍ച്ച് 30ന് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ , ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി തീരുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി ശാലോമിനെ തിരഞ്ഞെടുത്തത്. ചക്കിട്ടപാറ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പുരസ്‌കാരം സമ്മാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

  • യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി0

    ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു. സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.

National


Vatican

Magazine

Feature

Movies

  • ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍

    ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍0

    വാഷിംഗ്ടണ്‍ ഡിസി:  ആഗമന, ക്രിസ്മസ് കാലങ്ങള്‍ക്കൊരുക്കമായി  ഒഹായോയിലെ സ്റ്റ്യൂബെന്‍വില്ല ആസ്ഥാനമായുള്ള സെന്റ് പോള്‍ സെന്റര്‍ ഫോര്‍ ബൈബിള്‍ തിയോളജി ഒരു പുതിയ ബൈബിള്‍ പഠന പരിപാടി ആരംഭിക്കുന്നു. ‘ബൈബിള്‍ എക്രോസ് അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ പഠനം നവംബര്‍ 5 ന് ആരംഭിക്കും. പ്രാര്‍ത്ഥനാപൂര്‍വം വചനം പഠിക്കാനും, ശിഷ്യത്വത്തില്‍ വളരാനും, കര്‍ത്താവില്‍ പരസ്പരം കെട്ടിപ്പടുക്കാനും കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.  ഓണ്‍ലൈന്‍ കോഴ് സുകള്‍, ദൈവവചനവും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വൈദികര്‍ക്കും

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും  പുറത്തിറക്കി

    ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി. നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ  ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.  ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍

  • വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം

    വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം0

    പാട്‌ന: ബീഹാറിലെ ബെട്ടിയ രൂപതയില്‍  നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസപ്രഘോഷണമായി മാറി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ബെട്ടിയ രൂപതയിലെ വിവിധ ഇടങ്ങളില്‍ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ക്ക്  തുടക്കംകുറിച്ചായിരുന്നു രൂപതാതല ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. ബെട്ടിയ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍ വൈദികര്‍, സന്യാസിനികള്‍, കുട്ടികള്‍, യുവജനങ്ങള്‍, പ്രായമായവര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും അണിനിരന്നു.  ജപമാല ചൊല്ലി ദിവ്യകാരുണ്യ ഗീതങ്ങള്‍ ആലപിച്ചു മുന്നേറിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ കത്തിച്ച ദീപങ്ങളും പതാകളുമായി കുട്ടികളും യുവജനങ്ങളും അണിനിരന്നു. റോഡുകളില്‍ പൂക്കള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?