Follow Us On

13

October

2024

Sunday

അമിതഭയം ക്രിസ്തീയ മനോഭാവമല്ല, നാം ഭയത്തിനു മുന്നിൽ കീഴടങ്ങരുത്: ഫ്രാൻസിസ് പാപ്പ

അമിതഭയം ക്രിസ്തീയ മനോഭാവമല്ല, നാം ഭയത്തിനു മുന്നിൽ കീഴടങ്ങരുത്: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഭയത്തെ മുന്നറിയിപ്പു നൽകുന്ന അമ്മയുമായി ഉപമിക്കാമെന്നും എന്നാൽ അമിതമായ ഭയം ക്രിസ്തീയ മനോഭാവമല്ലെന്ന് വ്യക്തമാക്കിയും ഫ്രാൻസിസ് പാപ്പ. അമിതഭയം നമ്മെ തളർത്തുമെന്ന് ഓർമിപ്പിച്ച പാപ്പ, നമ്മെ കീഴ്‌പ്പെടുത്താൻ ഭയത്തെ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.ഇറ്റലിയിലെ പ്രമുഖ മനശാസ്ത്രജ്ഞൻ സാൽവൊ നൊയേയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു അമിത ഭയത്തിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്.

സാൽവൊ നൊയേയുടെ ‘ഭയം ഒരു ദാനം’ എന്ന പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ‘തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം ‘ഇത് ഇങ്ങനെ ചെയ്താലോ?’ എന്ന ചോദ്യം ഞാൻ സ്വയം ചോദിക്കാറുണ്ട്. തെറ്റു പറ്റുമോ എന്ന ചെറിയ ഭയമാണിതിന് കാരണം. ഇവിടെ ശ്രദ്ധയോടെ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭയം എന്നെ സഹായിക്കും. എന്നാൽ, ഭയം എന്നെ കീഴ്‌പ്പെടുത്തുന്നില്ല,’ പാപ്പ വ്യക്തമാക്കി.

‘ഭയത്തെ, മുന്നറിയിപ്പേകുന്ന അമ്മയെപ്പോലെ കരുതാനാകും. എന്നാൽ അമിത ഭയമാകട്ടെ നമ്മെ മുറിവേൽപ്പിക്കുകയും ദുർബ്ബലപ്പെടുത്തുകയും തളർത്തുകയും ചെയ്യും. ഭയം കീഴ്‌പ്പെടുത്തിയാൽ ഒരുവൻ ചലനരഹിതനായി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലെത്തും,’ പാപ്പ വ്യക്തമാക്കി. ജനങ്ങളുടെ ചാരെ ആയിരിക്കുക എന്നത് ഭയത്തിനുള്ള മറുമരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?