Follow Us On

31

July

2025

Thursday

Latest News

  • 116 വയസുള്ള ബ്രസീലിയന്‍  കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

    116 വയസുള്ള ബ്രസീലിയന്‍ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി0

    ബ്രസീലിയ/ബ്രസീല്‍: പ്രാര്‍ത്ഥനയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് വെളുപ്പെടുത്തിയ ബ്രസീലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 2024 ഡിസംബര്‍ 29-ന് സിസ്റ്റര്‍ ഇനയെക്കാള്‍ 16 ദിവസം കൂടുതല്‍ പ്രായമുള്ള ടോമിക്കോ ഇറ്റൂക്ക എന്ന ജാപ്പനീസ് വനിത മരിച്ചതോടെയാണ് 116 വയസുള്ള സിസ്റ്റര്‍ ഇനാ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്. ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിസ്റ്റര്‍ ഇനാ കാനബാരോ ലൂക്കാസ് 1908 മെയ് 27നാണ്

  • മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ പ്രഥമ അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു

    മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ പ്രഥമ അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ പ്രഥമ അജപാലന പ്രബോധനം: ‘നവീകരണത്തിലൂടെ ശക്തീകരണം’ പ്രസിദ്ധീകരിച്ചു. സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ കൂടിയ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. ഈ അജപാലന പ്രബോധനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ സമയോചിതമായി നടപ്പിലാക്കാന്‍ പിതാക്കന്മാരും സമര്‍പ്പിത

  • ക്രിസ്മസിന് പാപ്പ തുറന്ന സെന്റ് പീറ്റേഴ്‌സ്  ബസിലിക്കയിലെ ‘വിശുദ്ധ വാതിലി’ലൂടെ ഇതുവരെ കടന്നത്  അഞ്ച് ലക്ഷത്തിലധികം ആളുകള്‍

    ക്രിസ്മസിന് പാപ്പ തുറന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ‘വിശുദ്ധ വാതിലി’ലൂടെ ഇതുവരെ കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍0

    വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് തലേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചകൊണ്ട് കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍.  2024 ഡിസംബര്‍ 24-നാണ് ഏറ്റവും പ്രധാനപ്പെട്ട പേപ്പല്‍ ബസിലിക്കയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് 2025 ജൂബിലി വര്‍ഷം പാപ്പ ഉദ്ഘാടനം ചെയ്തത്. ‘വിശുദ്ധ വാതിലിലൂടെ’ കടന്നുപോകുന്നതിലൂടെ, പാപം നിമിത്തമുള്ള താല്‍ക്കാലിക ശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിന് യേശുക്രിസ്തുവിന്റെ യോഗ്യതകളെപ്രതി കത്തോലിക്കാ സഭ നല്‍കുന്ന പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അവസരം ജൂബിലിയുടെ

  • കത്തോലിക്കാ സഭ നടപ്പാക്കിയ പുനരധിവാസ പദ്ധതികളുടെ അവലോകനം നടത്തി

    കത്തോലിക്കാ സഭ നടപ്പാക്കിയ പുനരധിവാസ പദ്ധതികളുടെ അവലോകനം നടത്തി0

    മാനന്തവാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കത്തോലിക്കാ സഭ നടപ്പാക്കിയ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ ഏജന്‍സികളുടെ യോഗം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്നു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാത്തലിക് റിലീഫ് സര്‍വീസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. കാരിത്താസ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഫെര്‍ണാണ്ടസ് യോഗം ഉദ്ഘാടനം

  • യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു; എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

    യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു; എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്0

    റായ്പൂര്‍: യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു പ്രസംഗിച്ച ബിജെപി വനിതാ എംഎല്‍എ രായ മുനി ഭഗത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എംഎല്‍എക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. നാളെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ പ്രതിക്ക് കോടതി സമന്‍സും അയച്ചു. കഴിഞ്ഞ സെപ്റ്റര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ വച്ചായിരുന്നു അവഹേളനപരമായ പ്രസംഗം നടത്തിയത്. ”യേശുവിനെ കുരിശില്‍ തറയ്ക്കുകയായിരുന്നു. തന്നെ തറച്ച ആണികള്‍പ്പോലും മാറ്റാന്‍ കഴിയാത്ത ക്രിസ്തുവിന് എങ്ങനെയാണ് നിങ്ങളുടെ

  • ജപമാലയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ‘റോസറി ഇന്‍ എ ഇയര്‍’ പോഡ് കാസ്റ്റ് ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമത്

    ജപമാലയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ‘റോസറി ഇന്‍ എ ഇയര്‍’ പോഡ് കാസ്റ്റ് ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമത്0

    വാഷിംഗ്ടണ്‍ ഡിസി:  പ്രമുഖ കാത്തലിക് മീഡിയ കമ്പനിയായ അസെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ച ‘റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് യുഎസിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആപ്പിള്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന അസെന്‍ഷന്റെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. 2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്‌സ് അവതരിപ്പിച്ച ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും 2023-ല്‍ ഫാ.ഷ്മിറ്റ്‌സ് തന്നെ ആതിഥേയത്വം വഹിച്ച ‘ദി കാറ്റക്കിസം ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും നേരത്തെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.

  • ചേരിനിവാസികളായ  കുട്ടികള്‍ക്കായി ‘ബാലോല്‍സവ് ‘

    ചേരിനിവാസികളായ കുട്ടികള്‍ക്കായി ‘ബാലോല്‍സവ് ‘0

    ജെയിംസ് ഇടയോടി മുംബൈ: ബൊറിവലി സെന്റ് ഫ്രാന്‍സിസ്‌ക്കന്‍ മിഷനറി ബ്രദേഴ്‌സ് സന്യാസ സമൂഹാംഗവും (സിഎംഎസ് എഫ്) ശില്‍പ്പ നിര്‍മ്മിതാവും ആര്‍ട്ടിസ്റ്റുമായ ബ്രദര്‍ ജോര്‍ജ് വൈറ്റസിന്റെ കലാസാധന ആര്‍ട്ട്‌സ് ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുംബൈയിലെ ചേരിനിവാസികളായ കുട്ടികള്‍ക്കായി ബാലോല്‍സവ് നടത്തി. സെന്റ് ഫ്രാന്‍സീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് റിസേര്‍ച്ചിന്റെ കീഴിലുള്ള അഭിമാന്‍ ഐ.എസ്.ആര്‍ ക്ലബും സംയുക്തമായാണ് ബാലോല്‍സവത്തിന് നേതൃത്വം കൊടുത്തത്. ജര്‍മ്മന്‍ സ്വദേശിയായ ബ്രദര്‍ പൗലോസ് മോര്‍ട്ടസിനാല്‍ സ്ഥാപിതമായ സിഎംഎസ്എഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപകദിനാചരണവും നടത്തപ്പെട്ടു.

  • ജനത്തിന്റെ പ്രശ്‌നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: കര്‍ദിനാള്‍ കൂവക്കാട്

    ജനത്തിന്റെ പ്രശ്‌നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: കര്‍ദിനാള്‍ കൂവക്കാട്0

    കാക്കനാട്: ജനത്തിന്റെ പ്രശ്‌നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും  എപ്പോഴും തുറന്നിരിക്കണമെന്നു കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്. സീറോമലബാര്‍ സഭാസിനഡ് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാന്‍ തയ്യാറാകാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ ചേര്‍ത്തുപിടിക്കാന്‍ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങള്‍ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നു കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. മുറിവുകളില്‍ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാന്‍ ആഗ്രഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ് ഇതോടു ചേര്‍ത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.

  • വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോമലബാര്‍ സഭാസിനഡ്

    വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോമലബാര്‍ സഭാസിനഡ്0

    കാക്കനാട്: വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ സഭാസിനഡ്. 1961-ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്‌കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേല്‍ സിനഡില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യമുയര്‍ന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അര്‍ഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്‌കരണങ്ങള്‍ക്ക് പകരം കൂടുതല്‍ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലില്‍ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി. വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന

National


Vatican

Magazine

Feature

Movies

  • കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം

    കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം0

    കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട

  • പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍

    പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍ സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര്‍ വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത  മാര്‍ തട്ടില്‍ വിശദീകരിച്ചു.  സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?