Follow Us On

21

November

2024

Thursday

യുക്രൈനിലെ യുദ്ധത്തിന് ഒരാണ്ട്; യുക്രേനിയൻ ജനതയെ  ചേർത്തുപിടിക്കാൻ ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത

യുക്രൈനിലെ യുദ്ധത്തിന് ഒരാണ്ട്; യുക്രേനിയൻ ജനതയെ  ചേർത്തുപിടിക്കാൻ ജാഗരണ  പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത

റോം: ലോകസമാധാനത്തിന് ഭീഷണി ഉയർത്തി പൊട്ടിപ്പുറപ്പെട്ട യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത. റോമിലെ സെന്റ് ജോൺ ലാറ്ററൽ ബസിലിക്കയിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് റോമാ രൂപത വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം വഹിക്കും. ഉപവാസം അനുഷ്ഠിച്ചുകൊണ്ട്, ഫെബ്രുവരി 24ന് നടത്തുന്ന ജാഗരണപ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട് ഫ്രാൻസിസ് പാപ്പ ബിഷപ്പായിരിക്കുന്ന റോമാ രൂപത (അതത് കാലത്തെ പാപ്പമാർക്ക് റോമാ രൂപതയുടെ ബിഷപ്പ് പദവികൂടിയുണ്ടാകും)

യുക്രേനിയൻ ജനതയെ സ്വാഗതം ചെയ്യുന്നതിലും പിന്തുണക്കുന്നതിലും മാതൃകാപരമായ രീതിയിൽ റോമിലെ സഭ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതിനൊപ്പം ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരായ ഇടവകകൾക്കും സഭാ കൂട്ടായ്മകൾക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും അദ്ദേഹം നന്ദി അർപ്പിക്കുകയും ചെയ്തു. 12 മാസം പിന്നിടുന്ന കഷ്ടപ്പാടുകൾക്ക് യുക്രൈനിൽ ഇന്നും അറുതിയായിട്ടില്ലെന്ന് പരിതപിച്ച അദ്ദേഹം, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു മാർഗമായി ആയുധങ്ങളെ നിർദേശിക്കുന്ന പൊതുസംവാദത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

‘വിശ്വാസികളായ ഞങ്ങൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല, യഥാർത്ഥ സമാധാനത്തിനുള്ള പരിഹാരങ്ങളുടെ അഭാവത്തിൽ നിന്ന് സ്വയം പിൻവലിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത പിന്തുടരാൻ എളുപ്പമാണെന്ന് വിശ്വസിച്ച് സ്വയം വഞ്ചിക്കുകയുമില്ല. സമാധാനത്തിനായി ഞങ്ങൾ കർത്താവിനോട് അപേക്ഷിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ സമാധാനം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?