വത്തിക്കാന്‍ സിറ്റി: ജീവന് സംരക്ഷിക്കപ്പെടാനും യുദ്ധത്തെ ലോകം നിരാകരിക്കുവാനും സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഇസ്രായേലില്‍ നടത്തിയ നിഷ്ഠൂര ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റോമിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ്മേരി മേജര്‍ ബസിലിക്കയില്‍ നടന്ന ജപമാലപ്രാര്ത്ഥനയിലാണ് തിന്മയുടെ കാര്‍മേഘങ്ങളെ നീക്കി കളയുന്നതിനായി പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത്.
വിദ്വേഷം നിറഞ്ഞ മനസുകള്‍ മാനസാന്തരം പ്രാപിക്കുവാനും മരണം വിതയ്ക്കുന്ന ആയുധങ്ങളുടെ ശബ്ദം ശമിക്കുവാനും മനുഷ്യഹൃദയങ്ങളിലെ അക്രമത്തിന്റെ ജ്വാല അണയ്ക്കുവാനും ഭര്ണകര്ത്താക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെ സമാധാനത്തിന്റെ പദ്ധതികള്‍ രൂപപ്പെടാനും മറിയത്തിന്റെ മാധ്യസ്ഥം തേടി പാപ്പ പ്രാര്‍ത്ഥിച്ചു. സിനഡില്‍ പങ്കെടുക്കാനെത്തിയ കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉള്‍പ്പടെ നിരവധിയാളുകള്‍ പാപ്പ നയിച്ച ജപമാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
ജപമാല പ്രാര്‍ത്ഥനയ്ക്ക് ശേഷം പാപ്പയുടെ പ്രിയപ്പെട്ട മരിയന്‍ തിരുസ്വരൂപമായ റോമന്‍ ജനതയുടെ സംരക്ഷകയായ മറിയത്തിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയ പാപ്പ തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ആഞ്ചലൂസ് പ്രസംഗത്തിലും മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലര്‍ത്തുവാനുള്ള ആഹ്വാനം ആവര്‍ത്തിച്ചു.
ഇസ്രായേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ധികളെ ഉടന്‍ മോചിപ്പിക്കണമെന്നും എല്ലാ സ്ഥലത്തും നടത്തുന്ന യുദ്ധങ്ങല്‍ അവസാനിപ്പക്കണമെന്നും പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *