Follow Us On

16

March

2025

Sunday

Latest News

  • ചൂരല്‍മല വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍

    ചൂരല്‍മല വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍0

    മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ ബാക്കിയായവര്‍ക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവര്‍ത്തനം നടത്തി എത്തിച്ചത്. ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിന്‍ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല

  • സുല്‍ത്താന്‍പേട്ട് രൂപതാ സന്യാസ സംഗമം

    സുല്‍ത്താന്‍പേട്ട് രൂപതാ സന്യാസ സംഗമം0

    പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപതാ സന്യാസ സംഗമം സുല്‍ത്താന്‍പേട്ട് മെത്രാസനമന്ദിരത്തില്‍ നടത്തി. സിആര്‍ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമം സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബിര്‍  ഉദ്ഘാടനം ചെയ്തു. സന്യാസികള്‍ ദൈവകരുണയുടെ മുഖമാകേണ്ടവരാണെന്നു അദ്ദേഹം പറഞ്ഞു. സിആര്‍ഐ പ്രസിഡന്റ് ഫാ. ജോസഫ് വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍പേട്ട് രൂപതാ സിആര്‍ഐയുടെ പുതിയ പ്രസിഡന്റ്  ആയി ഫാ. ജോസ് കല്ലുംപുറത്തും, ഫാ. പ്രേബിന്‍, സിസ്റ്റര്‍ പനിമയം, സിസ്റ്റര്‍ കാതറിന്‍, ഫാ. വിന്‍സെന്റ് എന്നിവരെ മറ്റു ഭാരവാഹികളായും

  • അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍

    അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍0

    ഫാ. തോമസ് ആന്റണി പറമ്പി ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് വായിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ച് വേദോപദേശ ക്ലാസിലെ കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ കൂടിവരുന്നതായി പലരും പറയുന്നു. സുവിശേഷ സന്ദേശത്തെക്കുറിച്ച് ഈ കാലത്തെ കുട്ടികള്‍ നിശബ്ദരാകുന്നതിനെക്കാള്‍ ഭയാനകം പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞിറങ്ങുന്ന മക്കള്‍ ഈശോയെക്കുറിച്ചും തിരുസഭയെക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ നിശബ്ദരാകുന്നതാണ്. വര്‍ഷങ്ങള്‍നീണ്ട പഠനമുണ്ടായിട്ടും ഈശോയോടുള്ള സ്‌നേഹവും അടുപ്പവും കുട്ടികളില്‍ ആനുപാതികമായി വളരുന്നില്ലെന്നത് പൊതുവെ കേള്‍ക്കുന്ന അഭിപ്രായമാണ്. ഓരോ വര്‍ഷവും വെറൈറ്റി പ്രോഗ്രാമുകള്‍ ഉണ്ടാക്കിയതുകൊണ്ട് ഇതിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല.

  • മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും,  എല്ലാവരും കൊടുത്തിരുന്നെങ്കില്‍…

    മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും, എല്ലാവരും കൊടുത്തിരുന്നെങ്കില്‍…0

     ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് യൗവനം മനുഷ്യായുസിലെ വസന്തകാലമാണ്. ഉണര്‍വിന്റെ ഉദയമാണ് യുവത്വം. സ്വപ്‌നസങ്കല്പങ്ങളുടെ സ്വതന്ത്രവിഹായസിലേക്ക് മനുഷ്യമനസ് ഒരു പരുന്തിനെപ്പോലെ പറന്നുയരാന്‍ വെമ്പല്‍കൊള്ളുന്ന കാലഘട്ടം. അജ്ഞതയുടെ അന്ധത നിറഞ്ഞ ആവൃതികള്‍ക്കുള്ളില്‍നിന്നും ചോദ്യങ്ങളുടെയും അവയുടെ ഉത്തരങ്ങളുടെയും മിഴിയെത്താത്ത ചക്രവാളങ്ങളിലേക്ക് ബുദ്ധി ദ്രുതഗമനം ചെയ്യുന്ന സമയം. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍കൊണ്ട് അരമുറുക്കി സ്വാര്‍ത്ഥം തെളിക്കുന്ന പാതയിലൂടെ സൈ്വരവിഹാരം ചെയ്യാന്‍ ദാഹാര്‍ത്തികൊള്ളുന്ന കാലം. അതുകൊണ്ടുതന്നെ ആയുസില്‍ അതീവ ഗൗരവം അര്‍ഹിക്കുന്ന കാലമാണ് യൗവനം. ജാഗ്രതവേണം കുറവുകളുടെയും വീഴ്ചകളുടെയും താഴ്‌വാരങ്ങളോടു വിടചൊല്ലി പരിപൂര്‍ണതയുടെ ഉത്തുംഗശൃംഗങ്ങളെ

  • പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്ത് മസ്‌ക്; എല്ലാ ഡൊണേഷനുകളും നിര്‍ത്തും

    പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്ത് മസ്‌ക്; എല്ലാ ഡൊണേഷനുകളും നിര്‍ത്തും0

    പാരിസ്: പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഈ ഒളിമ്പിക്‌സിന് നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ച്  ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. നേരത്തെ ഒളിമ്പിക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കത്തോലിക്ക വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള അവസാന അത്താഴത്തിന്റെ പരിഹാസരൂപേണയുള്ള ചിത്രീകരണത്തിനെതിരെ  മസ്‌ക് രംഗത്ത് വന്നിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികാഭിമുഖ്യം പുലര്‍ത്തുന്ന എല്‍ജിബിറ്റി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന (വോക്ക്)പരിപാടിയായി ഒളിമ്പിക്‌സ് വേദി മാറ്റിയിരിക്കുകയാണെന്ന ആരോപണത്തോടെയാണ്  ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഒളിമ്പിക്‌സിന് നല്‍കി വരുന്ന എല്ലാ

  • ദുരിതബാധിതര്‍ക്ക് സമൂഹം പ്രതീക്ഷയുടെ തിരിനാളം തെളിക്കണം

    ദുരിതബാധിതര്‍ക്ക് സമൂഹം പ്രതീക്ഷയുടെ തിരിനാളം തെളിക്കണം0

    തലശേരി: ദുരിതബാധിതരുടെ  ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി

  • ചരിത്രം രചിച്ച് യുഎസിന്റെ നീന്തല്‍ റാണി; നന്മനിറഞ്ഞ മറിയമേ പ്രേരകശക്തി

    ചരിത്രം രചിച്ച് യുഎസിന്റെ നീന്തല്‍ റാണി; നന്മനിറഞ്ഞ മറിയമേ പ്രേരകശക്തി0

    ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍  ഒരേ ഇനത്തില്‍ തുടര്‍ച്ചയായി നാല് ഒളിമ്പിക്‌സ് മെഡല്‍ നേടിയത് രണ്ടേ രണ്ടു പേര്‍. ഒന്ന് നീന്തല്‍ക്കുളത്തിലെ ഇതിഹാസമായ മൈക്കിള്‍ ഫെല്‍പ്‌സാണെങ്കില്‍ ആ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ്  യുഎസിന്റെ നീന്തല്‍ റാണി കേറ്റി ലെഡെക്കി. ഓഗസ്റ്റ് 3ന്  15 ാമത്തെ വയസില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയതിന്റെ കൃത്യം 12 ാം വാര്‍ഷികത്തിലാണ് അപൂര്‍വമായ ഈ നേട്ടത്തിലേക്ക് പാരിസ് ഒളിമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍  സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് കേറ്റി നീന്തിക്കയറയിത്. കൂടാതെ  ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍

  • ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു

    ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു0

    വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

  • പാകം

    പാകം0

    അന്ന് പന്ത്രണ്ട് വയസ് മാത്രമേയുള്ളൂ യേശുവിന്! അവര്‍ കുടുംബമായി പെസഹാത്തിരുന്നാളിനു പോയതാണ്. തിരികെ പോന്നപ്പോള്‍ യേശു ജറുസലേമില്‍ തങ്ങി. അവന്‍ യാത്രാ സംഘത്തോടൊപ്പമുണ്ടാകുമെന്നു കരുതി അമ്മയപ്പന്മാര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുമിത്രാദികള്‍ക്കിടയില്‍ തിരഞ്ഞു കാണാതെ വന്നപ്പോള്‍ അവര്‍ ജറുസലേമിലേക്ക് തിരികെയോടി. മൂന്നു നാളുകള്‍ക്ക് ശേഷം ബാലനായ യേശുവിനെ ദൈവാലയത്തില്‍കണ്ടു. അവന്‍ ആചാര്യന്മാരുടെ നടുവില്‍ ഇരിക്കുന്നു. അവര്‍ പറയുന്നത് കേള്‍ക്കുകയും അവരോട് പലതും ആരായുകയും ചെയ്യുന്നു. കേട്ടവരെല്ലാം അവന്റെ ജ്ഞാനത്തില്‍ വിസ്മയം പൂണ്ടു. അമ്മ അവനെ കണ്ട

National


Vatican

World


Magazine

Feature

Movies

  • ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം  സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ

    ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ0

    ടെഹ്‌റന്‍/ഇറാന്‍: ഇസ്‌ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇറാനില്‍ തടവു ശിക്ഷ. അബ്ബാസ് സൂരി, നര്‍ഗസ് നസ്രി, മെഹ്റാന്‍ ഷംലൂയി എന്നിവര്‍ക്കാണ്  ദീര്‍ഘകാല തടവ്ശിക്ഷ ഇറാനിയന്‍ കോടതി വിധിച്ചത്. തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇറാനിയന്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും

  • ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി

    ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി0

    പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ  ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും സിവില്‍ കോടതി അസാധുവാക്കി. 11-ാം വയസു മുതല്‍ ദുരുപയോഗത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയയായ  പെണ്‍കുട്ടിക്കാണ് ബഹവല്‍പൂരിലെ സിവില്‍ കോടതി പുറപ്പെടുവിച്ച സുപ്രാധമായ വിധിയിലൂടെ നീതി ലഭിച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണലിന്റെയും അനുബന്ധ അഭിഭാഷകരുടെയും പിന്തുണയോടെയാണ് ഷാഹിദ ബീബി എന്ന പെണ്‍കുട്ടിയുടെ കേസ് വാദിച്ചത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോഴാണ്  ഒരു മുസ്ലീം പുരുഷനുമായി അമ്മ ഒളിച്ചോടിയത്. ഈ മുസ്ലീം പുരുഷന്റെ സഹോദരന് അവളെ

  • അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം:  കാതോലിക്ക ബാവ

    അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കണം: കാതോലിക്ക ബാവ0

    തിരുവനന്തപുരം: അധ്യാപകര്‍ ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍  അതിഭദ്രാസനത്തിന്റെ വാര്‍ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പ്രസിഡന്റ് റോയ് എന്‍.ജി അധ്യക്ഷത വഹിച്ചു. മേജര്‍ അതിരൂപത വികാരി ജനറാളും സ്‌കൂളുകളുടെ കറസ്‌പോണ്ടന്റുമായ വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, പട്ടം സെന്റ് മേരീസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?