മോസ്‌കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാറ്റിയോ സുപ്പി വീണ്ടും മോസ്‌കോയിലെത്തി. യുദ്ധത്തിന്റെ ഭാഗമായി റഷ്യയുടെ പിടിയിലായ ഉക്രേനിയന്‍ കുട്ടികള്‍ക്ക് വീണ്ടും കുടുംബവുമായി കൂടിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനും യുദ്ധതടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് കര്‍ദിനാള്‍ സുപ്പി മോസ്‌കോയിലെത്തിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കര്‍ദിനാള്‍ സുപ്പി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു.
ഉക്രെയ്ന്‍- റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ദിനാള്‍ സുപ്പി റഷ്യ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പാപ്പയെ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ പിടിയിലുള്ള 19,000ത്തിലധികം കുട്ടികളുടെ കാര്യത്തില്‍ ഇടപെടണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാപ്പയുടെ ഇടപെടലിലൂടെ ഏതാനും ചില കുട്ടികളെ തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നു. റഷ്യയും ഉക്രെയ്‌നും തമ്മില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേക പേപ്പല്‍ പ്രതിനിധിയായി 2023 മേയ് മാസത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ മാറ്റിയോ സുപ്പിയെ നിയമിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *