Follow Us On

29

June

2025

Sunday

വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; 82 ലക്ഷം രൂപയുടെ സഹായവുമായി മെല്‍ബണ്‍ രൂപത

വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; 82 ലക്ഷം രൂപയുടെ സഹായവുമായി മെല്‍ബണ്‍ രൂപത
മെല്‍ബണ്‍: വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് 82 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ സാധിച്ചുവെന്ന് ഓസ്‌ട്രേലിയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധി വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതമേഖല ഉള്‍പ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകള്‍ക്കായി നല്‍കിയത്.
സമാനതകളില്ലാത്ത തീരാദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കാണിച്ച അനുകമ്പയ്ക്കും  പിന്തുണയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാര്‍ത്ഥമായ ഈ ഉപവിപ്രവര്‍ത്തികള്‍ക്ക് ദൈവം അനുഗ്രഹങ്ങള്‍ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവര്‍ക്കും നന്ദി പറയുന്നുവെന്നും സര്‍ക്കുലറിലൂടെ മാര്‍ പനംതോട്ടത്തില്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?