Follow Us On

08

December

2025

Monday

Latest News

  • പാപ്പാ ഫ്രാന്‍സിസും മാറ്റൊലികൊണ്ട മൂന്ന് വാക്കുകളും

    പാപ്പാ ഫ്രാന്‍സിസും മാറ്റൊലികൊണ്ട മൂന്ന് വാക്കുകളും0

    ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ, ‘ഹോപ്’ പുറത്തിറങ്ങിയപ്പോള്‍ പലരും അതിശയിച്ചു, ‘എന്തുകൊണ്ട് ആ ശീര്‍ഷകം?’ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും അരികുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരോടും എന്നും കാരുണ്യവും കനിവും കാത്തുസൂക്ഷിച്ച ആ മനസിന്റെ പിന്നാമ്പുറങ്ങളിലെ അനുഭവം പുസ്തകത്തിന്റെ ആമുഖത്തില്‍ കൊടുത്തിട്ടുണ്ട്.   ബിഷപ് ഡോ. അലക്‌സ് വടക്കുംതല (കണ്ണൂര്‍ രൂപതാധ്യക്ഷന്‍)   ഒരു കാലഘട്ടത്തിന്റെ പ്രവാചകശബ്ദം നിലച്ചു. ഫ്രാന്‍സിസ് പാപ്പ കടന്നുപോയി. എന്നാല്‍, ആ ശബ്ദത്തിന്റെ പ്രതിദ്ധ്വനി ഇനിയും സഭയിലും സമൂഹത്തിലും നമ്മുടെ മനഃസാക്ഷിയിലും അലയടിച്ചുകൊണ്ടേയിരിക്കണം. പന്ത്രണ്ടുവര്‍ഷം നീണ്ട പരമാചാര്യ ശുശ്രൂഷാ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറ അസാധാരണം

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്ലറ അസാധാരണം0

    പാപ്പാ ഫ്രാന്‍സിസിന്റെ   അന്ത്യവിശ്രമ സ്ഥലം  പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥിക്കാനായി തുറന്നു കൊടുക്കുമ്പോള്‍ തികച്ചും അസാധാരണമായ കാഴ്ചകളാണ് അവിടെ കാണാന്‍ കഴിയുക. സാധാരണ മാര്‍പാപ്പമാരെ സംസ്‌കരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരുടെയുപോലുള്ള കല്ലറയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സംസ്‌കരിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ കല്ലറയും തീര്‍ത്തും ലളിതമാണ്.   സാന്താ മരിയ ബസിലിക്കക്കുള്ളില്‍ പൗളിന്‍ ചാപ്പലിനും സ്‌ഫോര്‍സ ചാപ്പല്‍ ഓഫ് ദ ബസിലിക്കയ്ക്കുമിടയില്‍ ഒരുവശത്തായാണ് വെള്ളനിറത്തിലുള്ള മൃതകുടീരത്തിന്റെ സ്ഥാനം. കല്ലറയില്‍  ഒരു ചെറിയ കുരിശും ഫ്രാന്‍സിസ്

  • കരുണയോടെ കാലഘട്ടത്തെ നയിച്ച പ്രത്യാശയുടെ പാപ്പ

    കരുണയോടെ കാലഘട്ടത്തെ നയിച്ച പ്രത്യാശയുടെ പാപ്പ0

    വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ  പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ക്ഷമിച്ചു ക്ഷീണിതനാകാത്ത ദൈവത്തെ’ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി.     ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസ്‌   വിശാലമായ ഹൃദയംകൊണ്ട് മനുഷ്യരെയും ലോകത്തെയും പ്രപഞ്ചത്തെയും വലിയവരെയും ചെറിയവരെയും ഒരുപോലെ പുഞ്ചിരിതൂകി ആശ്ലേഷിച്ച വ്യക്തിത്വത്തിന്റെ പേരാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്നിധ്യംകൊണ്ടും സംഭാഷണം കൊണ്ടും ലോകത്തിന് പ്രത്യാശയും പോസിറ്റിവ് വൈബും നല്‍കിയ ചരിത്രപുരുഷന്‍. ദൈവത്തിന്റെ പരമകരുണയില്‍ സകലര്‍ക്കും ഇടമുണ്ടെന്നും അതില്‍

  • സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി സ്മാരകമായി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം 28 ന്

    സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി സ്മാരകമായി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം 28 ന്0

    കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്‌സിറ്റി എന്‍എസ്എസ് സെല്ലിന്റെയും  സഹകരണത്തോടെ ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച 14 വീടുകളുടെ  താക്കോല്‍ദാനം ഏപ്രില്‍ 28ന്  സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി  വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെടാത്ത ഭവനരഹിതരായ 14 കുടുംബങ്ങളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നമാണ് ‘സ്‌നേഹവീട്’ എന്ന ഈ പദ്ധതി വഴി  യാഥാര്‍ത്ഥ്യമാകുന്നത്.  ഇടുക്കി ജില്ലയില്‍ കൊക്കയാര്‍, കോട്ടയം

  • ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ

    ഓര്‍മത്തിരി തെളിച്ച് അനുസ്മരണ പ്രാര്‍ത്ഥനയുമായി കെഎല്‍സിഎ0

    കണ്ണൂര്‍: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി ഓര്‍മ്മത്തിരി തെളിയിച്ചു പ്രാര്‍ഥനാഞ്ജലി നടത്തി. കണ്ണൂര്‍ കാല്‍ടെക്‌സ് ജംക്ഷനിലെ ഗാന്ധി സര്‍ക്കിളില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല നേതൃത്വം നല്‍കി. മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചാണ്  വിശ്വാസികള്‍ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുത്തത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ വധിച്ച 26 വിനോദസ ഞ്ചാരികള്‍ക്കും ചടങ്ങില്‍ ആദരാഞ്ജലികള്‍

  • ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കണ്ണൂര്‍ രൂപത

    ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് കണ്ണൂര്‍ രൂപത0

    കണ്ണൂര്‍: ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരസൂചകമായി കണ്ണൂര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. സമാനതകളില്ലാത്ത നേത്യ മികവിലൂടെ സുവിശേഷ മൂല്യങ്ങള്‍ ലോകത്തിന് പകര്‍ന്ന വിശ്വപൗരനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് കണ്ണൂര്‍ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി സുമേഷ് എംഎല്‍എ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഉര്‍സുലൈന്‍ പ്രോവിന്‍ഷ്യല്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വിനയ യുഎംഐ, ഫ. സ്‌കറിയ കല്ലൂര്‍, സ്വാമി അമൃത കൂപാനന്ദപുരി, മുസ്ലിം ലീഗ് ജില്ലാ

  • ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം വിതറിയെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ഫ്രാന്‍സിസ് പാപ്പ അനുസ്മരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. ലോകത്തിന് ഒരു പുതിയ ദര്‍ശനം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു. പുതിയൊരു സംസ്‌കാരത്തെ അദ്ദേഹം വളര്‍ത്തി. സ്‌നേഹവും പ്രത്യാശയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ കാതല്‍ എന്ന് അദ്ദേഹം പഠിപ്പിച്ചു. ജനങ്ങളുടെ പാപ്പായായി ആണ് ഫ്രാന്‍സിസ് പാപ്പ അറിയപ്പെടുന്നത്. കാരുണ്യവും പ്രത്യാശയും

  • കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്

    കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ‘പാപ്പാസ്മൃതി’ 26ന്0

    എറണാകുളം : വിശ്വമാനവികതയുടെ നേതാവും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ  ഫ്രാന്‍സിസ് പാപ്പായുടെ വേര്‍പാടിന്റെ അനുസ്മരണ സമ്മേളനം കെആര്‍എല്‍ സിസി യുടെ ആഭിമുഖ്യത്തില്‍ ‘പാപ്പാസ്മൃതി’ എന്ന പേരില്‍ ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം അഞ്ചിന് നടക്കും. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ മത സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്  ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം പ്രൊഫ. എം.കെ.സാനു ഉദ്ഘാടനം ചെയ്യും.

  • അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര…  അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്…  എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക?   ”നിന്റെ കബറിടം ഒരുക്കുക”

    അമ്മമടിത്തട്ടില്‍ അന്ത്യനിദ്ര… അന്ത്യനിദ്രക്കായി സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക്… എന്തുകൊണ്ട് സെന്റ് മേരി മേജര്‍ ബസിലിക്ക? ”നിന്റെ കബറിടം ഒരുക്കുക”0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തയാറാക്കിയ മരണപത്രത്തില്‍ പറഞ്ഞത്പ്രകാരമാണ് പരമ്പരാഗത രീതിയില്‍ നിന്ന് വഴിമാറി ഫ്രാന്‍സിസ് പാപ്പക്ക് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മൃതകുടീരം ഒരുക്കിയത്. അതിനുള്ള കാരണവും വളരെ വ്യക്തമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണപത്രത്തില്‍  എഴുതിയിട്ടുണ്ട്. ഒരോ അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സെന്റ് മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മറിയത്തിന്റെ സവിധത്തിലെത്തി പാപ്പ പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കര്‍ദിനാള്‍ മാക്കറിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം ഈ ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

National


Vatican

  • തിരുവചനാഭിമുഖ്യം വളർത്താൻ തിരുസഭയിൽ ബൈബിൾ ഞായർ; ഇത്തവണത്തെ ആഘോഷം ജനുവരി 22ന്

    വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 22ന്. ലത്തീൻ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള നാലാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന്

  • കർദിനാൾ പെല്ലിന്റെ മൃതസംസ്‌ക്കാര കർമങ്ങൾ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ; പാപ്പ കാർമികത്വം വഹിക്കും

    വത്തിക്കാൻ സിറ്റി: കെട്ടിച്ചമച്ച കുറ്റാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെടുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിന്റെ മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ നാളെ (ജനുവരി 14) വത്തിക്കാനിൽ. രാവിലെ 11.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്‌ക്കാരത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ കാർമികത്വം വഹിക്കും. ദിവ്യബലിയിൽ കർദിനാൾമാർ ഉൾപ്പെടെ നിരവധിപേർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന ഭൗതീകദേഹം അദ്ദേഹം ആർച്ച്ബിഷപ്പായിരുന്ന സിഡ്‌നി അതിരൂപതയിലെ

  • എപ്പോഴും എവിടെയും യേശുക്രിസ്തുവിന്  സാക്ഷ്യമേകണം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ

  • യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 

    വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന

  • ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്. തന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു.

  • ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്

    വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം. ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’

Magazine

Feature

Movies

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

  • ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’:  തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ

    ‘ഉക്രെയ്‌നിനായി ഒരു പരിത്യാഗം ചെയ്യുക’: തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ0

    കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകുന്നതിനായി തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭാ തലവന്‍. ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്‌കി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ശേഷമാണ്, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, സമാധാനത്തിനായുള്ള തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിശ്വാസികളെ ആഹ്വാനം ചെയ്തത്. ക്രിസ്മസിനൊരുക്കമായുള്ള നോമ്പിനോട് അനുബന്ധിച്ച്  രൂപതാടിസ്ഥാനത്തില്‍  ഉപവാസവും പ്രാര്‍ത്ഥനയും നടത്തുവാന്‍ പ്രാര്‍സര്‍വാനിറ്റ്സിയയില്‍ സമാപിച്ച ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ തീരുമാനിച്ചിരുന്നു.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?