Follow Us On

22

December

2024

Sunday

ജപമാല അർപ്പണം മുതൽ ദിവ്യകാരുണ്യ ആരാധനവരെ; സാത്താനിക കൺവെൻഷന് എതിരെ പ്രാർത്ഥനാക്കോട്ട ഉയർത്താൻ ബോസ്റ്റൺ അതിരൂപത

ജപമാല അർപ്പണം മുതൽ ദിവ്യകാരുണ്യ ആരാധനവരെ; സാത്താനിക കൺവെൻഷന് എതിരെ പ്രാർത്ഥനാക്കോട്ട ഉയർത്താൻ ബോസ്റ്റൺ അതിരൂപത

ബോസ്റ്റൺ: അമേരിക്കൻ നഗരമായ ബോസ്റ്റണിൽ സാത്താൻ ആരാധനകർ കൺവെൻഷൻ സംഘടിപ്പിക്കുമ്പോൾ അതിനെതിരെ പ്രാർത്ഥനയുടെ സംരക്ഷണക്കോട്ട പടുത്തുയർത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ബോസ്റ്റണിലെ കത്തോലിക്കാ സമൂഹം. ജപമാല അർപ്പണവും ദിവ്യബലി അർപ്പണവും ദിവ്യകാരുണ്യ ആരാധനകളുമായി ബോസ്റ്റൺ അതിരൂപതയിലെ ദൈവാലയങ്ങളെല്ലാംതന്നെ പ്രതിരോധക്കോട്ടയുടെ ഭാഗമാകും എന്നതും ശ്രദ്ധേയം.

സാത്താനിസ്റ്റ് കൺവെൻഷനോടുള്ള കത്തോലിക്കരുടെ ഏറ്റവും ഫലപ്രദമായ പ്രതിഷേധമെന്ന നിലയ്ക്കാണ് ഇത്തരത്തിൽ വിശേഷാൽ ത്രിദിന പ്രാർത്ഥനകൾ നടത്തുന്നതെന്ന് അതിരൂപത നേതൃത്വം വ്യക്തമാക്കി. കത്തോലിക്കർക്ക് യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അസുലഭ അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു. സന്തുലിതവും പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകൃതവുമായ പ്രതികരണമാണ് ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടതെന്ന അതിരൂപതാധ്യക്ഷൻ കർദിനാൾ സീൻ പി ഒമാലിയുടെ നിർദേശമാണ് വിശേഷാൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് പ്രചോദനം.

അതുപ്രകാരം അതിരൂപതയിലുടനീളമുള്ള ദൈവാലയങ്ങളുടെ ലിസ്റ്റ് അന്തിമമാക്കി അവിടെ ആരാധനയിലും പ്രാർത്ഥനയിലും ഒത്തുകൂടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബോസ്റ്റൺ അതിരൂപതാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടെറൻസ് ഡോണിലോൺ വെളിപ്പെടുത്തി. ‘എല്ലാ തീർത്ഥാടനകേന്ദ്രങ്ങളും ഒട്ടുമിക്ക ആശ്രമങ്ങളും ഇതിന്റെ ഭാഗമാകാൻ ഒരുങ്ങിക്കഴിഞ്ഞു. അതിലൂടെ ആ വാരാന്ത്യത്തിൽ വിശ്വാസീസമൂഹത്തിന് കൂടുതൽ തീവ്രമായ പ്രാർത്ഥനനുഭവം നൽകാനുമാണ് രൂപത ആഗ്രഹിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, രൂപതയിലെ ഏതാണ്ട് എല്ലാ ഇടവക ഇടവകകളിലും പ്രസ്തുത ദിനങ്ങളിൽ വിശേഷാൽ ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും ക്രമീകരിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന ചൊല്ലാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രാർത്ഥനാ കാർഡുകളും വിതരണം ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?