Follow Us On

18

October

2024

Friday

സുഡാനിൽ സമാധാനം പുലരാൻ ലോകജനതയുടെ പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ; പേപ്പൽ പര്യടനത്തിനായി പ്രാർത്ഥിക്കാനും ആഹ്വാനം

സുഡാനിൽ സമാധാനം പുലരാൻ ലോകജനതയുടെ പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ; പേപ്പൽ പര്യടനത്തിനായി പ്രാർത്ഥിക്കാനും ആഹ്വാനം

വത്തിക്കാൻ സിറ്റി: അക്രമങ്ങൾ അവസാനിപ്പിച്ച് സംഭാഷണത്തിലൂടെ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാൻ സുഡാനിലെ അധികാരികളോട് അഭ്യർത്ഥിച്ചും യുക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹംഗറിയിലേക്ക് നടത്തുന്ന പേപ്പൽ പര്യടനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം റെജീനാ കൊയ്‌ലി പ്രാർത്ഥനയുടെ സമാപനത്തിൽ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

ഈ മാസമാദ്യം സുഡാനിലെ സൈന്യവും അർദ്ധസൈനിക വിഭാഗമായ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും’ തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടിലിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമം അവസാനിപ്പിക്കാൻ പാപ്പ അഭ്യർത്ഥിച്ചത്. സുഡാനിലെ സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത്, അവിടുത്തെ ജനതയ്ക്കായി പ്രാർത്ഥിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

അതേസമയം, ഹംഗറിയിലെ സഭാംഗങ്ങളെയും ജനങ്ങളെയും ഒരിക്കൽ കൂടി ആശ്ലേഷിക്കാനുള്ള അവസരമായാണ് ഹംഗേറിയൻ സന്ദർശനത്തെ താൻ കാണുന്നതെന്ന് പാപ്പ വ്യക്തമാക്കി. യുദ്ധത്തിന്റെ മഞ്ഞുമൂടിയ കാറ്റ് നിലനിൽക്കുന്ന യൂറോപ്പിന്റെ മധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിത്. അതേ തുടർന്ന് സംഭവിക്കുന്ന കുടിയിറക്കങ്ങളും അടിയന്തിര മാനുഷിക പ്രശ്‌നങ്ങളുമെല്ലാം തന്റെ യാത്രയുടെ അജണ്ടയിലുണ്ടെന്നും പാപ്പ ഊന്നിപ്പറഞ്ഞു.

‘ഹംഗേറിയൻ സഹോദരങ്ങളേ… എല്ലാവരുടെയും ഒരു തീർത്ഥാടകൻ, സുഹൃത്ത്, സഹോദരൻ എന്നീ നിലകളിൽ നിങ്ങളെ സന്ദർശിക്കാനും നിങ്ങളുടെ അധികാരികളെയും ബിഷപ്പുമാരെയും വൈദികരെയും സമർപ്പിതരെയും യുവജനങ്ങളെയും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെയും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു,’ പാപ്പ കൂട്ടിച്ചേർത്തു. ഏപ്രിൽ 28മുതൽ 30വരെയാണ് പേപ്പൽ പര്യടനത്തിന് ഹംഗറി സാക്ഷ്യം വഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?