Follow Us On

15

May

2025

Thursday

ഫാ. ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി

ഫാ. ഫെബിന്‍ പുതിയാപറമ്പിലിന് മോണ്‍സിഞ്ഞോര്‍ പദവി

താമരശേരി: താമരശേരി രൂപതാ വൈദികനും ഇറാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയുമായ ഫാ. ഫെബിന്‍ സെബാസ്റ്റ്യന്‍ പുതിയാപറമ്പിലിനെ മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി.

ആനക്കാംപൊയില്‍ പുതിയാപറമ്പില്‍ സെബാസ്റ്റ്യന്‍  ഡോളി ദമ്പതികളുടെ മകനായ ഫാ. ഫെബിന്‍ 2014-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പുല്ലൂരാംപാറ, ചേവായൂര്‍ ഇടവകകളില്‍ അസി. വികാരിയായും മേരിക്കുന്ന് പിഎംഒസിയില്‍ അസി. ഡയറക്ടറായും സേവനം ചെയ്തിരുന്നു. രൂപതാ കോടതിയില്‍ ജഡ്ജിയായും പ്രവര്‍ത്തിച്ചു. ബൊളീവിയ, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?