കൊപ്പേല്‍ (ടെക്‌സാസ്): കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകയില്‍ 42 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.
വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളി ലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നൂ നല്‍കുവാന്‍ മുതിര്‍ന്നവര്‍ മാതൃകയാകണമെന്നു മാര്‍ ആലപ്പാട്ട് പറഞ്ഞു.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട് , അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഫാ. റജി പുന്നോലില്‍, ഫാ. ജോണ്‍ കോലഞ്ചേരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *